HOME

Lamp Shades Of Difference

lampshade3ഇന്ന് അകത്തളങ്ങളിലെ ഒഴിവാക്കാനാകാത്ത അലങ്കാരമാണ് ലാംപ്‌ഷേഡുകള്‍. അനാവശ്യ ആര്‍ഭാടങ്ങള്‍ കുറച്ചു വരുന്ന ആര്‍ക്കിടെക്ച്ചറിലെ പുത്തന്‍ രീതി ലാംപ്‌ഷേഡുകളിലും എത്തിക്കഴിഞ്ഞു. ഇറ്റലിയില്‍ നിന്നുമാണ് പുതുമയാര്‍ന്ന ലാംപ്‌ഷേഡുകള്‍ എത്തുന്നത്. ഗ്ലാസ്, സ്റ്റെയിന്‍ലെസ് സ്‌റ്റീല്‍, സില്‍വര്‍, ഫാബ്രിക് തുടങ്ങി ഏത് മെറ്റീരിയലുകളിലുമുള്ള  ലാംപ്‌ഷേഡുകള്‍ തെരഞ്ഞെടുക്കാം.

ഒറ്റ നോട്ടത്തില്‍ ഒരു ശില്പമോ എന്നു തോന്നുന്ന  ഈ കോബ്രാ ലാംപിന്റെ  ആകൃതിയാണ് ഏറ്റവും ആകര്‍ഷകം. ഓണ്‍, ഓഫ്, ഡിമ്മര്‍ എന്നിവയൊക്കെ ടച്ച് കണ്‍ട്രോള്‍ സിസ്റ്റമാണ്. വളരെ അനായാസേന ചലിപ്പിക്കാവുന്ന രണ്ട് കൈകളാണിവയുടേത്. നീല, ചുവപ്പ്, പച്ച എന്നിങ്ങനെ നിറവും മാറ്റാം.

ഒരു പ്രത്യേക വസ്തുവിനെ കാണുന്ന വിധത്തിലുളള ഗലീലിയോ ലാംപുകളും ഇന്നു വിപണിയിലുണ്ട്. തൂക്കിയിടാവുന്ന ഇവ ഏത് സ്‌ഥലത്തും  സ്ഥാപിക്കാം. അകത്തളങ്ങള്‍ക്ക് പ്രത്യേക മൂഡ് സൃഷ്ടിക്കുന്നതിനും ഇത്തരം ഗലീലിയോ ലാംപുകള്‍ക്കാവും. ഏറ്റവും ആധുനിക സാങ്കേതിക വിദ്യയിലൂടെ പ്രത്യേകതരം ഗ്‌ളാസുകള്‍ യോജിപ്പിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

ലോക ശ്രദ്ധ പിടിച്ചു പറ്റിയ ലാംപ് ഷേഡാണ് daphine ‍.  ആലങ്കാരികതകളില്‍ ഭ്രമിക്കാത്തവര്‍ക്ക് ഇവ തിരഞ്ഞെടുക്കാം. മൈക്കു പോലെ ഇരിക്കുന്ന ഇവ പ്രശസ്തമായ പല മ്യൂസിയങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാള്‍, ടേബിള്‍, ഫ്‌ളോര്‍ലാംപ് എന്നിങ്ങനെ ഏത് രീതിയിലും ലഭ്യമാണ്. ഏറ്റവും പുതുമയാര്‍ന്ന ഈ ലാംപ്‌ഷേഡുകള്‍ തേടി ദൂരെയെങ്ങും പോകേണ്ട.  കൊച്ചിയിലെ കപൂര്‍ലൈറ്റ്‌സില്‍ നിങ്ങളുടെ സ്വപ്നഗൃഹത്തിനിണങ്ങുന്ന ഏത് ലാംപ്‌ഷേഡും ഉണ്ട്.

Kapoor lights, Kochi
Phone: 0484-2313666,9995433372

| Savitha Sijo

Bookmark and Share Subscribe Email This

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.