HOME

Pebbles: വീട്ടിനകത്തും പുറത്തും

Pebbles at home

വീട്ടിനകത്തും പുറത്തും  പെബിൾസ് ഇന്നു പതിവു കാഴ്‌ചയാണ്. കാഴ്‌ചയ്‌ക്കുള്ള ഭംഗി, പുല്ലു വളരുന്നതു തടയാം, ഇഴജന്തുക്കൾ അടുക്കില്ല ഇങ്ങനെ പല ഗുണങ്ങളുണ്ട് ഇവ മുറ്റത്തു വിരിച്ചാൽ.   കൂടാതെ ഗ്രാവൽ പോലെ ചൂടു കൂട്ടുകയുമില്ല. എന്നാൽ പെബിൾസ് വിരിക്കും മുൻപ്  ഭൂമി ട്രീറ്റ് ചെയ്യണം.  ഇതിന് അഗ്രൊഷേഡ് തൊണ്ണൂറു ശതമാനം കനത്തിൽ വിരിക്കണം.ഒന്നര രണ്ട് ഇഞ്ചു കനത്തിൽ പരവതാനി പോലെയാണ്  പെബിൾസ് ഇടുന്നത്.  വെള്ള ലൈംസ്‌റ്റോൺ ആണ് മുറ്റത്ത് വിരിക്കാൻ ഏറ്റവും പോപ്പുലർ. വില കുറവും ഇതിനു തന്നെ.

തോട്ടത്തിന്റെ വശങ്ങളും നടപ്പാതയും പെബിൾസ് ഉപയോഗിച്ച് അലങ്കരിക്കുന്നവരുണ്ട്. അക്വേറിയത്തിനും പെബിൾസ് അവശ്യഘടകമാണ്. പല  നിറത്തിലും തരത്തിലും വലിപ്പത്തിലുമുള്ള പെബിൾസ് ഇന്നു വിപണിയിൽ ലഭ്യമാണ്. ഇതു കൊണ്ട് വീടിനകവും ഒരുക്കാം. ചെടികളും പൂക്കളും  വയ്‌ക്കുന്നത് പോലെ തന്നെ പെബിൾസ് ഇടുന്നതും ഇന്റീരിയറിന്റെ ഭംഗി കൂട്ടും.  ചിലർ ചെടിച്ചട്ടിയിലെ മണ്ണു മറയ്‌ക്കാൻ  പെബിൾസ് ഇടുന്നു. ഗ്ലാസ്  ഫ്ലവർ വേസുകളിൽ ഇവ ഇട്ടാൽ വേസ് ഉറച്ചു നിൽക്കും അതിന്റെ ഭംഗിയും കൂടും.

| Zeba

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.