വീടു പണിയാൻ Aluminium
വീടു പണിയാനുള്ള ഒരുക്കത്തിലാണോ? ജനലും വാതിലുമൊക്കെ പണിയാനുള്ള തടി എവിടെ നിന്നാണ്? സ്വന്തം പറമ്പിൽ ആവശ്യത്തിനു തടിയുണ്ടെങ്കിൽ നോ പ്രോബ്ലം. അതല്ല, പൊള്ളുന്ന വില കൊടുത്ത് തടി വാങ്ങാനാണ് പദ്‌ധതിയെങ്കിൽ അതിനു മുമ്പ് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. തടി തന്നെ വേണമെന്നുണ്ടോ, അലുമിനിയം പോരെ വീടു പണിയാൻ?
തടിക്കു പകരം അലുമിനിയമോ എന്നു ചിരിച്ചു തള്ളാൻ വരട്ടെ. കെട്ടിടനിർമാണമേഖലയിൽ ഇപ്പോൾ ധാരാളമായി അലുമിനിയം ഉപയോഗിക്കുന്നുണ്ട്. വാതിൽ, ജനൽ, കിച്ചൻ റാക്കുകൾ, അലമാര, ഷോക്കേസ് ഇങ്ങനെ പലതിനും അലുമിനീയം മതി. അലുമിനിയത്തിന്റെ പ്ലസ് പോയിന്റുകൾ ഇതാ.
1. അലുമിനിയം ദീർഘകാലം നിലനിൽക്കും.
2. ശക്‌തിയും കരുത്തുമുള്ള ലോഹം, എന്നാൽ എളുപ്പത്തിൽ രൂപമാറ്റം വരുത്താം.
3. ഭാരം കുറവായതിനാൽ കൈകാര്യം ചെയ്യാൻ എളുപ്പം.
4. പ്രകൃതിസൗഹൃദലോഹമാണ് അലുമിനിയം. വീടുപണിയിൽ നിന്ന് തടി ഒഴിവാക്കിയാൽ അത്രയും മരങ്ങൾ നശിക്കാതെ രക്ഷപ്പെടും. കൂടാതെ പ്രകൃതിക്ക് ദോഷകരമായ ഒരു വസ്‌തുവും അലുമിനിയം പുറത്തുവിടുന്നില്ല.
5. റീസൈക്ലിംഗ് ചെയ്‌ത് അലുമിനിയം വിണ്ടും വീണ്ടും ഉപയോഗിക്കാം.
6. അലുമിനിയം കൊണ്ട് നിർമിക്കുന്നവയ്‌ക്ക് നല്ല ഫിനിഷിങ് ഉണ്ട്. കൂടാതെ ഏതു നിറത്തിലും അലുമിനിയം ലഭിക്കും.
7. അലുമിനിയം തുരുമ്പ് പിടിക്കില്ല്ല. വെള്ളം മാത്രം മതി വൃത്തിയാക്കാൻ.
8. അലുമിനിയത്തിന് അധികം വേസ്‌റ്റേജ് ഇല്ല.
9. തടി പോലെ ഇടയ്‌ക്കിടെയുള്ള പോളിഷിങ്ങോ പെയ്‌ന്റിങ്ങോ അലുമിനിയത്തിനു വേണ്ട. മെയ്‌ന്റനൻസിനായി ചെലവില്ലെന്നു ചുരുക്കം.
ഷോകേസ്, ഷെൽഫ് തുടങ്ങി സാധാരണ ഉപയോഗത്തിന് 1.2 എം എം കനമുള്ള അലുമിനിയം മതി. അഞ്ച് എം എം കനമുള്ള സെക്‌ഷൻസ് വരെ ഇന്ന് വിപണിയിലുണ്ട്. മൂന്ന് എം എം കനമുള്ള അലുമിനിയത്തിനു മരത്തിനേക്കാൾ കരുത്തുണ്ട്.
Photo courtesy: newdelhi.olx.in
| Zeba


Please send me more details and availability in kerala
can u send me the deatils please..
I am planning to build a home. In that plan east and north walls of my kitchen is boundary (outside) wall of my home and south and west wall are inside the home. I want this south and west wall to be closed with toughened glass instead of covering it with the bricks, so that it will give the feeling of open kitchen and also the ladies in the kitchen can see the entire home while in kitchen. I want to know the prices of toughened glass and how much thickness do I need to prefer to use this glass as a wall. Where will I get this glass in cheap rate in and around Palakkad, Trichur district of kerala.