HOME

Vaasthu: ജനലുകളും വാതിലുകളും

വാസ്തുശാസ്ത്രമനുസരിച്ച് വീട് വയ്ക്കുമ്പോള്‍ ജനലുകളും വാതിലുകളും അതീവശ്രദ്ധയോടെ നിശ്ചയിക്കണം. വാസ്തുപ്രകാരം വീടിന് വടക്കും കിഴക്കുമായിട്ടാകണം ജനലുകളും വാതിലുകളും കൂടുതലായി വരേണ്ടത്. രണ്ടോ നാലോ ആറോ എട്ടോ ആകാം ഇവയുടെ എണ്ണം. എന്നാല്‍ പത്ത് വരാന്‍ പാടില്ല.

വീടിന്റെ പ്രധാനവാതില്‍ മറ്റുവാതിലുകളേക്കാള്‍ ഉയരമുള്ളതായിരിക്കണം. പ്രധാനവാതിലിന് നേരെ വന്‍വൃക്ഷങ്ങള്‍ ഉണ്ടാകരുത്. ഭിത്തിക്ക് മധ്യത്തിലായി വാതില്‍ വരരുത്  എന്നാല്‍  ഒരു മൂലയിലേക്ക് ഒതുങ്ങിപ്പോകാനും പാടില്ല. എല്ലാ ജനലുകളും വാതിലും ഒരേ തടിയില്‍ തീര്‍ത്തതാകണം. തേക്കിന്‍തടിയാണ് വാതിലുകള്‍ക്കും ജനലുകള്‍ക്കും ഏറെ ഉചിതം. ചതുരാകൃതിയിലാകണം വാതിലും ജനലും. ഓട്ടോമാറ്റിക് ആയി തുറക്കുന്ന വാതിലുകള്‍ വയ്ക്കരുത്. തുറക്കുമ്പോഴും അടയ്ക്കുമ്പോഴും വാതില്‍ ശബ്ദം കേള്‍പ്പിക്കാന്‍ പാടില്ല. ഇത് വീട്ടില്‍ നിരന്തരമായ വഴക്കുകള്‍ക്ക് കാരണമാകുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.

പൊട്ടിയതും വിണ്ടുകീറിയതുമായ വാതിലുകളും ജനലുകളും മാറ്റിവയ്‌ക്കേണ്ടതാണ്. പ്രധാനവാതിലിന് സമീപം നല്ല ചിത്രങ്ങളും പെയിന്റിങ്ങുകളും വയ്ക്കാവുന്നതാണ്. ഇത് പോസിറ്റീവ് എനര്‍ജി നല്കും. വീടിന് രണ്ടു നിലകളാണെങ്കില്‍ ഒരു വാതിലിന് മുകളില്‍ ഒന്നു വരുമ്പോലെ വാതില്‍ വയ്ക്കരുത്. പ്രധാനവാതില്‍ ഗെയിറ്റിന് നേരെയാണ് വരുന്നതെങ്കില്‍ ഗെയിറ്റിന്റെ വീതികൂട്ടണം.

| Sakunthala Menon

MORE:

2 Comments

  1. Positioning of the door seems to be a misinterpretation of the vaastu shashtra. It is not appropriate geometrically and that too between both pillars, quite spoils the appearance. Ancient structures are seen symmetrical with the entrance door right in the centre. All temple doors are seen in the centre.

  2. Placing the door in that way seem to a misinterpretation of the vaastu principles. Geometrically, it is not appropriate and that too between pillars it doesn’t look good. Ancient structures are seen with a centre entrance and the door right in the centre. All temple doors are seen in the centre.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.