നടുമുറ്റം എങ്ങനെ ഒരുക്കാം?
വീടിനുള്ളില്‍ ഒരു നടുമുറ്റം ഉണ്ട്. പക്ഷേ എങ്ങനെ അത് ഒരുക്കണം? ചെടികള്‍ വയ്‌ക്കണോ, ഫൌണ്ടന്‍ വേണോ ആകെ കണ്‍ഫ്യൂഷന്‍. തീരുമാനം എടുക്കും മുമ്പ് നടുമുറ്റം ഒരുക്കുന്നതിനുള്ള വിവിധ സ്‌റ്റൈലുകള്‍ അറിയാം.
ഡ്രൈ കോര്‍ട്ട്‌യാര്‍ഡ്
ഡ്രൈ കോര്‍ട്ട് യാര്‍ഡുകള്‍ക്ക് പൊതുവെ പരിചരണം കുറവു മതി. പെബിള്‍സ്, ഗ്രാനൈറ്റ് ചിപ്‌സ്, ഉരുളന്‍ കല്ലുകള്‍, വെളളമണല്‍ എന്നിവയാണ് ഈ നടുമുറത്ത് അനുയോജ്യം. ചെടികള്‍ ഇല്ലാത്തതിനാല്‍ ഇവയ്ക്ക് രൂപവ്യത്യാസം വരുത്താന്‍ എളുപ്പമാണ്.
പ്ലാന്റ് സ്‌കേപ്ഡ് കോര്‍ട്ട്‌യാര്‍ഡ്
ഈ നടുമുററത്ത് എപ്പോഴും സൂര്യപ്രകാശം കടന്നുവരണം. ഇവിടെ തണല്‍ ആവശ്യമുളളതോ ഭാഗികമായി തണല്‍ വേണ്ടതോ ആയ സസ്യങ്ങള്‍ വച്ചുപിടിപ്പിക്കാം. സ്ഥലപരിമിതി ഉളളിടത്താണെങ്കില്‍ ചെറിയ ചെടികള്‍ നടാം. ഇത് കോര്‍ട്ട് യാര്‍ഡിന് വിസ്തൃതി തോന്നിപ്പിക്കും. വെളളം ഒഴുകിപ്പോകാനുളള സംവിധാനം ഉണ്ടായിരിക്കണം.
അക്വാ കോര്‍ട്ട്‌യാര്‍ഡ്
ഫൗണ്ടന്‍, മീന്‍കുളം, മിനിയേച്ചര്‍ വാട്ടര്‍ ഫാള്‍ എന്നിവയാണ് ഈ നടുമുറ്റത്തെ ജലസാന്നിധ്യം. ഇവിടെ വാട്ടര്‍ പ്രൂഫിങ് ചെയ്തിരിക്കണം. ഫില്‍റ്ററിങ് യൂണിറ്റുണ്ടെങ്കില്‍ തെളിവുളള ജലാശയമായിരിക്കും.
തീം ബേസ്ഡ് കോര്‍ട്ട്‌യാര്‍ഡ്
ചെടികള്‍, ശില്പങ്ങള്‍, പാറക്കല്ലുകള്‍, ഇരിപ്പിടങ്ങള്‍, ഫൗണ്ടന്‍, ജലാശയം ഇവയെല്ലാം ഒന്നിച്ചുവരുന്നതാണ് ഈ നടുമുറ്റം. ഈ രീതി ചെലവുകൂടിയതാണ്. വീടിന്റെ മൊത്തം ഇന്റീരിയറിന്റെ സ്റ്റൈലിന് അനുസരിച്ചാകണം ഇത്. മുളകള്‍, പനകള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍ എന്നിവയാണ് ഈ നടുമുററത്ത് അനുയോജ്യം.
| Gijimol P

