HOME

വീടിന് കരിങ്കല്ലോ വെട്ടുകല്ലോ?

വീട് പണിയുമ്പോള്‍ പലപ്പോഴും ഏതാണ് നിര്‍മാണസാമഗ്രിയാക്കേണ്ടതെന്ന സംശയമുണ്ടാകാം. ഇഷ്ടികയോ ഹോളോബ്രിക്‌സോ വെട്ടുകല്ലോ കരിങ്കല്ലോ? ആദ്യം ഇവയുടെ ഗുണവും ദോഷവും വിലയും എല്ലാം തിരിച്ചറിയണം. നിങ്ങളുടെ പ്ലാനിനും ബജറ്റിനും ഇണങ്ങുന്നതെന്ന് ഏതെന്ന് നോക്കി വേണം തീരുമാനം.

കരിങ്കല്ലിന്റെ ഉറപ്പ് മറ്റൊന്നിനുമില്ലല്ലോ. എന്നാല്‍ വില ഇത്തിരി കൂടുതലാണ്. ഒരു ലോഡിന് 2000 രൂപയാണ് കരിങ്കല്ലിന്റെ വില. കരിങ്കല്ല് ചെത്തിമിനുക്കി ഭിത്തി കെട്ടിയാല്‍ തേയ്ക്കാതെയും ഉപയോഗിക്കാം. ചുറ്റിക കൊണ്ടും ഉളി കൊണ്ടും മിനുക്കിയ കരിങ്കല്ലുകളുടെ ഫിനിഷിംഗും വിലയും വ്യത്യസ്തമായിരിക്കും.

ഇഷ്ടിക തെരഞ്ഞെടുക്കുമ്പോള്‍ ചൂളയില്‍ വെന്ത ഇഷ്ടികയാണ് നല്ലത്. ഇവയ്ക്ക് വലുപ്പവും പാകവും ഒരുപോലെയായിരിക്കും. അതിനാല്‍ തേയ്ക്കുമ്പോള്‍ സിമന്റും മണലും കുറച്ച് മതി. ഇവയ്ക്ക് ഉറപ്പും ഉണ്ടായിരിക്കും. 4.50 രൂപ മുതല്‍ മുകളിലേക്കാണ് ഒരു ഇഷ്ടികയുടെ വില. ഗുണനിലവാരത്തിനനുസരിച്ച് വിലയില്‍ വ്യത്യാസം വരും.

ഹോളോബ്രിക്‌സ് ആണെങ്കില്‍ വിവിധ വലുപ്പത്തില്‍ ലഭ്യമാണ്. ഭാരക്കുറവാണ് അതിനാല്‍ വളരെ വേഗം അരികുകള്‍ പൊടിഞ്ഞുപോകും. ഹോളോബ്രിക്‌സിന് ഒരു കട്ടയ്ക്ക് 12 രൂപ മുതല്‍ മുകളിലേക്കാണ് വില. ഹോള്‍ ഇല്ലാത്ത കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്ക് വലുപ്പം കൂടുതലുണ്ടാവും. ഭാരം കൂടുതലുമായിരിക്കും. ഇവയും വീട് നിര്‍മാണത്തിന് ഉപയോഗിക്കുന്നു. ഒരു കട്ടയ്ക്ക് 18 രൂപ മുതല്‍ ആണ് ഇവയുടെ വില ആരംഭിക്കുന്നത്.

ഇന്റര്‍ലോക്ക് ഇഷ്ടികയാണ് അടുത്തത്. വെട്ടുകല്ലുപൊടിയും സിമന്റും സെറ്റിങ് ഏജന്റും പ്രത്യേക അനുപാതത്തില്‍ കൂട്ടിയോജിപ്പിച്ചാണ് നിര്‍മാണം. സിമന്റ് ഉളളതിനാല്‍ പിന്നീട് പ്ലാസ്റ്ററിങ് ചെയ്യേണ്ടതില്ല. കട്ടയുടെ മുകളിലും താഴെയും വശങ്ങളിലും ആകൃതിയാണ് ഇന്റര്‍ലോക്കിങ്ങിന് സഹായിക്കുന്നത്. സാധാരണ കട്ടയേക്കാള്‍ വലുപ്പം കൂടുതലാണ് ഇവയ്ക്ക്. വീട് പൊളിച്ചുപണിയുമ്പോള്‍ ഓരോ ഇഷ്ടികയായി എടുത്തുമാറ്റാന്‍ കഴിയും. എന്നാല്‍ ബലക്കുറവ് ഇതിന്റെ പോരായ്‌മയാണ്.

വെട്ടുകല്ല് പണ്ടുമുതലെ നമ്മുടെ നാട്ടില്‍ ഉപയോഗിച്ചുവന്ന നിര്‍മാണസാമഗ്രിയാണ്. വെട്ടുകല്ലിന് ഈര്‍പ്പം തട്ടിയാല്‍ ചിതല്‍ ഭീഷണി ഉണ്ടാകും. ഇത് ഒഴിവാക്കാന്‍ പെസ്റ്റ് കണ്‍ട്രോള്‍ ട്രീറ്റ്‌മെന്റ് ചെയ്യണം. വെട്ടുകല്ലിന്റെ ഭിത്തിക്ക് പോളിയുറീത്തീന്‍ കോട്ടിങ്  നല്കുന്ന പതിവുമുണ്ട്. തേയ്ക്കാത്ത ഭിത്തിയുടെ നിര്‍മാണത്തിന് കോട്ടിങ് അടിച്ചു ഫിനിഷ് ചെയ്ത വെട്ടുകല്ല് ഉപയോഗിക്കാം. ചെത്തിമിനുക്കിയ വെട്ടുകല്ലിന് വില കൂടും. വെട്ടുകല്ലിന് 16 രൂപമുതലാണ് വില തുടങ്ങുന്നത്. ഫിനിഷിങ്ങിനനുസരിച്ച് വിലയില്‍ ഏററക്കുറച്ചിലുകള്‍ ഉണ്ടാവും.

1 Comment

  1. sir iwould like to build a 2000 sq.ft home.could you please send me the things that i should care when i build a home(construction tips)

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.