HOME

ഇന്റീരിയറിന് ഗ്ലാസിന്റെ ഗ്ലാമര്‍

വീടായാലും ഓഫീസായാലും ഷോറൂമായാലും ഇന്റീരിയറിനെ സുന്ദരമാക്കുന്നതില്‍ ഗ്ലാസ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വാതില്‍, ജനാല, ഇന്റീരിയര്‍ ഡെക്കറേഷന്‍ എന്നിവയില്‍ എല്ലാം ഗ്ലാസ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാഴ്ചയുടെ സൗന്ദര്യം നഷ്ടപ്പെടുത്താതെ പുറവും അകവും തമ്മില്‍ വേര്‍തിരിക്കാന്‍ ഗ്ലാസ് തന്നെയാണ് ഉചിതം. വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിവിധതരം ഗ്ലാസുകളും അവയുടെ ഗുണങ്ങളും നോക്കാം.

1. ഫ്ലാറ്റ് ഗ്ലാസ്
ഫ്ലാറ്റ് ഗ്ലാസ് പ്രധാനമായും ജനാലയ്ക്കാണ് ഉപയോഗിക്കുന്നത്. കണ്ണാടി, റൂം ഡിവൈഡര്‍, ഗ്ലാസ് ടോപ്ഡ് ഫര്‍ണിച്ചര്‍ എന്നിവയിലും ഫ്ലാറ്റ് ഗ്ലാസ് ഇടാം. ഓട്ടോമൊബൈല്‍ വിന്‍ഡ് ഷീല്‍ഡുകളായും ഇവ അനുയോജ്യമാണ്.

2. ഷീറ്റ് ഗ്ലാസ്
കണ്ണാടികള്‍, ഗ്ലേസിങ് വിന്‍ഡോ, ഫ്രെയിം, ഫ്‌ളോറിങ് സ്‌ട്രൈപ്‌സ് എന്നിവയ്ക്കാണ് ഈ ഗ്ലാസ് ഉപയോഗിക്കുന്നത്. രണ്ടു മില്ലിമീറ്റര്‍ മുതല്‍ 6 മില്ലിമീററര്‍ വരെയാണ് ഇവയുടെ കനം‍.കാഴ്ചയില്‍ വളരെ ഭംഗിയൊന്നും ഷീറ്റ് ഗ്ലാസുകള്‍ക്ക് അവകാശപ്പെടാനാകില്ല.

3. ഫ്‌ളോട്ട് ഗ്ലാസ്
മുഴകളോ പോറലോ ഒന്നും ഈ ഗ്ലാസില്‍ ഉണ്ടാവില്ല. വലിയവലുപ്പത്തിലും കനത്തിലും ഇവ ലഭ്യമാണ്. വാതില്‍, ജനല്‍ എന്നിവയില്‍ ഇത്തരം ഗ്ലാസ് ഉപയോഗിക്കുന്നു.

4. ടിന്റഡ് ഗ്ലാസ്
ഇത് ചൂടിനെ ആഗിരണം ചെയ്യുന്ന ഗ്ലാസ് ആണ്. മുപ്പത് മുതല്‍ നാല്പത് ശതമാനം വരെ സോളാര്‍ റേഡിയേഷനെ ആഗിരണം ചെയ്യാനുളള കഴിവ് ടിന്റഡ് ഗ്ലാസിനുണ്ട്. ബ്രോണ്‍സ്, ഡാര്‍ക്ക് ഗ്രേ, ഓട്ടോ ഗ്രീന്‍ എന്നീ ഷെയ്ഡുകളില്‍ ടിന്റഡ് ഗ്ലാസ് കിട്ടും. ഡോര്‍, വിന്‍ഡോപാന്‍ എന്നിവിടങ്ങളിലാണ് ഇവ ഇടാറുളളത്. എയര്‍ കണ്ടീഷന്‍ ചെയ്ത കെട്ടിടങ്ങളില്‍ ഇവ ആവശ്യമാണ്.

5. ഹീറ്റ് റിഫ്ലക്ടിവ് ഗ്ലാസ്
ടിന്റഡ് ഗ്ലാസില്‍ മെറ്റല്‍ ഓക്‌സൈഡ് ഫിലിം ഒട്ടിച്ചതാണ് ഇവ. ഈ ഗ്ലാസ് ലൈറ്റ് റിഫ്‌ളക്ട് ചെയ്യും അതുപോലെ സുതാര്യവുമാണ്. പുറം ഭിത്തിക്കും ജനാലക്കും വാതിലിനും എല്ലാം അനുയോജ്യം. എയര്‍കണ്ടീഷന്‍ ചെയ്ത കെട്ടിടങ്ങളിലാണ് ഉപയോഗിക്കുന്നത്.

6. ടഫന്‍ഡ് ഗ്ലാസ്
ടഫന്‍ഡ് ഗ്ലാസ് വിന്‍ഡ് പ്രഷറിനെ മൂന്നുമടങ്ങ് അതിജീവിക്കും. ഫ്‌ളോട്ട് ഗ്ലാസിനെ ചൂടാക്കിയാണ് ടഫന്‍ഡ് ഗ്ലാസ് നിര്‍മിക്കുന്നത്. വിന്‍ഡ് സ്‌ക്രീന്‍, ഓട്ടോമൊബൈല്‍ വിന്‍ഡോ, വലിയ കെട്ടിടങ്ങള്‍, കടകളുടെ വാതില്‍ എന്നിവിടങ്ങളില്‍ ഇവ ഉപയോഗിക്കുന്നു. ഫ്രെയിം ഇല്ലാത്ത ഡോറുകളായി ഇവ ഹോട്ടലിലും ഷോറൂമിലും ഓഫീസിലും എല്ലാം ഉപയോഗിക്കാറുണ്ട്.

| Gijimol P

1 Comment

  1. could sombody help me buy a tuffent glass to cover / close my naduthalam …..
    i have already put the grill but i didn’t get the glass

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.