HOME

Upholstery എന്നും ബ്രഷ് ചെയ്യാം

ഫര്‍ണിച്ചര്‍ വൃത്തിയായും സുന്ദരമായും ഇരുന്നാലെ ഇന്റീരിയറിന് അഴകുണ്ടാവൂ. അപ്‌ഹോള്‍സ്റ്ററി ചെയ്ത ഫര്‍ണിച്ചറുകള്‍ വൃത്തിയാക്കുമ്പോള്‍ നല്ല ശ്രദ്ധവേണം ദിവസേന ബ്രഷ് ചെയ്യുകയാണ് പൊടി നീക്കം ചെയ്യാനുള്ള എളുപ്പമാര്‍ഗം. ഇത് പൊടി ആഴത്തിലിറങ്ങാതെ സഹായിക്കും. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും വാക്വം ക്ലീനര്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്യാം. കവേഡ് അപ്‌ഹോള്‍സ്റ്ററിക്ക് ഇതാണ് അനുയോജ്യം.

ലൂസ് അപ്‌ഹോള്‍സ്റ്ററിയില്‍ കുഷ്യന്‍ ആഴ്ചയിലൊരിക്കല്‍ തിരിച്ചിടാം. കുഷ്യന്‍ കവറുകള്‍ മാറ്റിയിടുകയുമാവാം. കുഷ്യനുകളില്‍ കറകള്‍ പറ്റിയാല്‍ അപ്പോള്‍ തന്നെ കടുപ്പം കുറഞ്ഞ ക്ലെന്‍സര്‍ കൊണ്ട് മായ്ക്കണം. അപ്‌ഹോള്‍സ്റ്ററി ചെയ്തിരിക്കുന്ന മെറ്റീരിയലിന് അനുയോജ്യമായ ക്ലീനറായിരിക്കണം. കറകള്‍ ചുരണ്ടാനോ കൂടുതല്‍ അമര്‍ത്തിത്തുടയ്ക്കാനോ പാടില്ല. ക്ലീനിങ്ങിന് ശേഷം ഇവ നന്നായി ഉണങ്ങാന്‍ അനുവദിക്കണം. വളരെ മൃദുലമായ അപ്‌ഹോള്‍സ്റ്ററിക്ക് സ്റ്റീം ക്ലീനിംഗും ചെയ്യാറുണ്ട്. എന്നാല്‍ സില്‍ക്ക് പോലെയുള്ള ഫാബ്രിക്‌സിന് ഇത് അനുയോജ്യമല്ല.

| Gijimol P

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.