വീടിനു വേണം Utility Room

വാഷിങ്‌മെഷീന്‍ വയ്‌ക്കാന്‍, തുണിയുണക്കാന്‍, ഇസ്തിരിയിടാന്‍ ഇങ്ങനെ പലകാര്യങ്ങള്‍ക്കായി ഒരു മുറി. അതാണ് യൂട്ടിലിറ്റി റൂം. എപ്പോഴും
ഉപയോഗമില്ലാത്ത വസ്തുക്കളും യൂട്ടിലിറ്റി റൂമില്‍ സൂക്ഷിക്കാം.
കബോര്‍ഡുകള്‍ യൂട്ടിലിറ്റി റൂമിന്റെ ഭാഗമാണ്. പെട്ടെന്ന് കേടുവരാത്ത നല്ല തടികളോ പിവിസി ഫൈബര്‍ കബോര്‍ഡുകളോ ആകാം. ഈര്‍പ്പം തട്ടുന്നതിനാല്‍ ഫ്‌ളോറിങ്ങിന് റസ്റ്റിക് ടൈല്‍ മതിയാകും. വാഷിങ് മെഷീന്‍ വയ്ക്കാന്‍ പ്രത്യേക ക്യാബിനറ്റും ഇസ്തിരിയിടാനായി ബില്‍ട്ട് ഇന്നോ അല്ലാത്തതോ ആയ ടേബിളും വേണം. മുഷിഞ്ഞ തുണികള്‍ ഇടാന്‍ വേണ്ട ക്രമീകരണവും ഈ മുറിയില്‍ ചെയ്യാം. ഉണങ്ങിയ തുണികള്‍ ഇസ്തിരിയിട്ട് തൂക്കാനും തുണികള്‍ വിരിച്ചിടാനുമുള്ള സൗകര്യം ഉണ്ടായിരിക്കണം. ഹാംങ്ങറുകളും ഹാങ്ങിങ്ങ് റോഡ്‌സും ഇതിനുപയോഗിക്കാം.
മുറിയില്‍ എല്ലായിടത്തും ഒരുപോലെ വെളിച്ചമെത്താനായി സീലിങ്‌ലൈറ്റും ഇസ്തിരിയിടുന്ന ഭാഗത്ത് മാത്രം ഉപയോഗിക്കാനായി വാള്‍ ലെറ്റും പിടിപ്പിക്കാം. പ്ലഗ് പോയിന്റുകള്‍ മുറിയിലെ ഉപകരണങ്ങള്‍ക്കനുസൃതമായി ഉണ്ടാകണം. ഏതുമുറിയോട് ചേര്‍ന്നാണോ യൂട്ടിലിറ്റി റൂം വരുന്നത് ആ മുറിയുടെ അതേ പെയിന്റിങ് യൂട്ടിലിറ്റി റൂമിനും നല്കാം. വാട്ടര്‍ റെസിസ്റ്റന്റ് ആയ തെളിച്ചമുള്ള നിറങ്ങളാണ് ഭിത്തിക്ക് അനുയോജ്യം.
മുകള്‍നിലയിലും ഈ മുറി ക്രമീകരിക്കാമെങ്കിലും താഴത്തെ നിലയിലാകുന്നതാണ് എളുപ്പം. വര്‍ക്ക് ഏരിയയുടെ ഭാഗമായിട്ടും ഇടനാഴിയുണ്ടെങ്കില്‍ അതിനോട് ചേര്‍ന്നും യൂട്ടിലിറ്റി റൂം തീര്‍ക്കാം. എവിടെയാണെങ്കിലും ഈ മുറിയില്‍ വായുസഞ്ചാരവും സൂര്യപ്രകാശവും ഉറപ്പാക്കണം. മറ്റുമുറികള്‍ വൃത്തിയോടെ സൂക്ഷിക്കാന്‍ തീര്‍ച്ചയായും ഓരോ വീട്ടിലും യൂട്ടിലിറ്റി റൂം വേണം.
Photo courtesy: campo-mijas.com
| Gijimol P

