Egyptian Decor: അനുപമം, സുന്ദരം
സ്ഫിന്‍ക്‌സ്, മമ്മി, ഫറവോ, റോയല്‍ ലയണ്‍, പിരമിഡ്…..ഈജിപ്റ്റിന്റെ സൗന്ദര്യം വാക്കുകളില്‍ ഒതുങ്ങുന്നതല്ല. അപ്പോള്‍പിന്നെ ഈജിപ്‌ഷ്യന്‍ ഭവനങ്ങളുടെ ഡെകോര്‍ എത്രമാത്രം സുന്ദരമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഡെകോറില്‍ ഒരു ഈജിപ്‌ഷ്യന്‍ സ്റ്റൈല്‍ ഇതാ…
റിച്ച് ആന്‍ഡ് വാം കളേഴ്‌സ് ആണ് ഈജിപ്‌ഷ്യന്‍ ഹോം ഡെകോറിന്റെ പ്രത്യേകത. പെയ്ല്‍ യെല്ലോ, ഐവറി, യെല്ലോയിഷ് ക്രീം, റെഡിഷ് ബ്രൗണ്‍ എന്നിവയാണ് മുറികളിലെ നിറങ്ങള്‍. ബാത്ത്‌റൂമുകള്‍ക്ക് പൊതുവെ സാന്‍ഡ് കളറാണ് നല്‍കാറുള്ളത്. മാര്‍ബിള്‍ ഫ്‌ളോറിങ്ങാണ് പൗരാണികഭവനങ്ങള്‍ക്കെങ്കില്‍ ഇപ്പോള്‍ വുഡ് ഫ്‌ളോറും സ്‌റ്റോണ്‍ ടൈലും ഈജിപ്‌ഷ്യന്‍ ഭവനങ്ങളെ മോഡേണാക്കുന്നു. വലിയ റഗുകളാണ് ഫ്‌ളോറിലെ അലങ്കാരം. ഡാര്‍ക്ക് സ്റ്റെയിന്‍ഡ് വുഡന്‍ ഫര്‍ണിച്ചറിനൊപ്പം സ്റ്റോണ്‍, മാര്‍ബിള്‍ എന്നിവയിലും ഇരിപ്പിടങ്ങള്‍ ഒരുക്കാറുണ്ട്.
ആദ്യകാല ഈജിപ്‌ഷ്യന്‍ ഫര്‍ണിച്ചര്‍ വളരെ വലുതും വിശാലവുമാണ്. ആം റെസ്റ്റോടു കൂടിയ വലിയ കസേരകളും ഗ്ലാസ് ടോപ്പും കടഞ്ഞ കാലുമുള്ള ടേബിളും ഷെല്‍ഫുമാണ് ഇവ. മോഡേണ്‍ ഭവനങ്ങളില്‍ നിറമുള്ള പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍, ലെതര്‍ സോഫ, ബാംബുവിലോ പ്ലാസ്റ്റികിലോ മെറ്റലിലോ തീര്‍ത്ത ഗ്ലാസ് ടോപ് ടേബിള്‍ എന്നിവയാണുള്ളത്. ഗോള്‍ഡ്, ബ്രൗണ്‍സ് ലീഫിങ്ങ് ആണ് ഫര്‍ണിച്ചറിലും ആര്‍്ട്ട് വര്‍ക്കിലും ഫ്രെയിമിലും ഉള്ള പ്രത്യേകത. പുരാതന ഈജിപ്‌ഷ്യന്‍ കലാരൂപമാതൃകകള്‍, പ്രതിമകള്‍, പെയിന്റിങ്ങുകള്‍, ജ്യാമിതീയ രൂപങ്ങള്‍, ആഭരണങ്ങള്‍, ഫ്‌ളോറല്‍ ഡിസൈനുകള്‍ എന്നിവ ചുവരിനെ സുന്ദരമാക്കും.
എത്‌നിക് സ്‌റ്റൈലാണ് ഈജിപ്‌ഷ്യന്‍ ബെഡ്‌റൂമിന്റെ പ്രത്യേകത. ലക്ഷൂറിയസ് ആണ് ഇതിന്റെ ഇന്റീരിയര്‍. ഉയരം കുറഞ്ഞ പ്ലാറ്റ്‌ഫോം ബഡുകള്‍, വിലയേറിയ തലയിണകള്‍, കൈകളാല്‍ തുന്നിയ ഷീറ്റുകള്‍. ഗോള്‍ഡ്, ക്രീം, കോറല്‍, ഡീപ് ഗ്രീന്‍,ബ്ലാക്ക് എന്നീ നിറങ്ങളിലാണ് അപ്‌ഹോള്‍സ്റ്ററി. കര്‍ട്ടനിലും കുഷ്യനിലും എല്ലാം ഗോള്‍ഡന്‍ടച്ച് ഈജിപ്‌ഷ്യന്‍ സ്റ്റൈലാണ്. സീലിങ്ങില്‍ നിന്നും കനോപി നല്‍കി ബഡിലേക്ക് ഡ്രേപ്‌സ് ഇടുന്നത് മുറിയില്‍ റൊമാന്റിക് ഇഫക്ട് നല്‍കും. റോസില്‍ക്ക്, ലിനന്‍, ഫ്ലക്‌സ്,കോ്ട്ടണ്‍ എന്നിവയാണ് ബഡ്‌റൂം ഫാബ്രിക്‌സ്. മാര്‍ബിളില്‍ തീര്‍ത്ത കാന്‍ഡില്‍ ഹോള്‍ഡറും ലാന്റേണും മുറികളിലുണ്ടാകും.
Photo courtesy: venetialaing.com

