സ്‌റ്റെയര്‍കേസിന് താഴെ എന്തെല്ലാം?

വീടിനുള്ളിലെ ഓരോ ഇടവും ഉപയോഗപ്രദമാണ്. പക്ഷേ അവ കണ്ടെത്തി ഉപയോഗിക്കണമെന്നു മാത്രം. അത്തരത്തില്‍ വിവിധോപയോഗങ്ങള്‍ക്കായി പരിഗണിക്കാവുന്നയിടമാണ് സ്റ്റെയര്‍കേസിന് താഴെയുള്ള ഭാഗം. പലപ്പോഴും മാറാല കെട്ടി പൊടിപിടിച്ച് പോകാവുന്ന ഇവിടെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്ന് നോക്കാം.
സ്റ്റെയര്‍കേസിന് താഴെ പണ്ട് ബാത്ത്‌റൂം ഒരുക്കിയിരുന്നു. ചെറിയ വീടുകളിലും അപ്പാര്‍ട്ട്‌മെന്റിലും അതിഥികള്‍ക്കായി ഇത് പ്രയോജനപ്രദമാണ്. എന്നാല്‍ ബാത്ത്‌റൂം ഇടുങ്ങിയതാകുമെന്നതിനാല്‍ ഇപ്പോള്‍ അധികം ചെയ്യാറില്ല. എന്നാല്‍ സ്റ്റെയറിനു കീഴില്‍ വാഷ്‌ബേസിന്‍ സ്ഥാപിക്കുന്നവരുണ്ട്.
കാബിനെറ്റുകളും ഷെല്‍ഫുകളും സ്ഥാപിച്ചാല്‍ ഇവിടം സ്റ്റോറേജ് സ്‌പെയ്‌സായി ഉപയോഗിക്കാം. അധികം വെളിച്ചം വേണ്ടാത്ത ചെടികള്‍ ചട്ടിയിലാക്കി ഇവിടെ വയ്ക്കാം. ഒരു ചെറിയ റാക്ക് വച്ച് ചെരിപ്പുകള്‍ ഇവിടെ സൂക്ഷിക്കാം.
ഒരു ടേബിള്‍ ലാമ്പോ, വാള്‍ലൈറ്റോ വച്ച് റീഡിങ് റൂം സജ്ജീകരിക്കുന്നവരുമുണ്ട്. ഇന്‍ബില്‍ട്ടോ അല്ലാത്തതോ ആയ ബുക്ക്‌ഷെല്‍ഫ് കൊണ്ട് ഒരു ലൈബ്രറി തന്നെ ക്രമീകരിക്കാം. വളരെ ഒതുക്കത്തോടെ കമ്പ്യൂട്ടറും അനുബന്ധഉപകരണങ്ങളും വെയ്ക്കാനും ഇവിടം ഉപകരിക്കും. ഒരു നീളന്‍മേശയും പ്ലഗ് പോയിന്റും ഉണ്ടെങ്കില്‍ വസ്ത്രങ്ങള്‍ അലക്കിയത് മടക്കി വെയ്ക്കാനും തേയ്ക്കാനുമുള്ള ഇടമാക്കാം. പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ഒക്കെ സൂക്ഷിക്കാന്‍ കുട്ടികള്‍ക്കായി അല്‍പം സ്ഥലം സ്‌റ്റെയറിന് താഴെ സൃഷ്ടിക്കാം.
വീടിനുള്ളിലെ സ്റ്റെയറിന് താഴെഭാഗം നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ഉപയോഗപ്പെടുത്താമെങ്കിലും അവിടെ പൂജാമുറി ഒരുക്കുന്നത് വാസ്തുപ്രകാരം ദോഷമാണ്.
| Gijimol P

