HOME

Staircase: ശ്രദ്‌ധയോടെ കയറിയിറങ്ങാം

വീട്ടിലായാലും ഓഫീസിലായാലും സ്‌റ്റെയര്‍ കേസിലൂടെ കയറിയിറങ്ങുമ്പോള്‍ സൂക്ഷിക്കണം. ഒരു ചെറിയ കാലിടറല്‍ ജീവിതത്തെ മുഴുവന്‍ മാറ്റിമറിക്കാം. അതുകൊണ്ട്  മനോഹരമായ സ്‌റ്റെയറുകള്‍ ഒരുക്കിയാല്‍ മാത്രം പോര,  അതില്‍ നടക്കാനും പഠിക്കണം. തെന്നിവീഴാതിരിക്കാന്‍ ഇതാ ചില നിര്‍ദേശങ്ങള്‍.

സ്റ്റെയര്‍കേസില്‍ നന്നായി വെളിച്ചം വീഴും വിധം ലൈറ്റുകള്‍ സ്ഥാപിക്കുക. സ്റ്റൈയറിന് താഴെയും മുകളിലും  ലൈറ്റിനുള്ള സ്വിച്ച് ആകാം.  കയറുമ്പോഴും ഇറങ്ങുമ്പോഴും ലൈറ്റിടാന്‍ ഇത് സഹായകമാകും. വല്ലാതെ കുത്തനെ ആകരുത് സ്‌റ്റെയര്‍കേസ്. സ്‌റ്റെപ്പുകള്‍ക്കും അധികം ഉയരം പാടില്ല.  അധികം മിനുസമുള്ള  പ്രതലമായിരിക്കരുത് സ്റ്റെയര്‍കേസിന്റേത്. വെള്ളമോ മറ്റ് ദ്രാവകങ്ങളോ വീണ് പ്രതലം നനഞ്ഞ് കിടക്കരുത്. വീട്ടില്‍ കൊച്ചു കുട്ടികളുണ്ടെങ്കില്‍ സ്റ്റെയറിന്  ഗേറ്റ് വയ്ക്കുന്നത് നല്ലതാണ്. ഗേററ്  ആവശ്യമില്ലാത്തപ്പോള്‍ അടച്ചിടുക.

രാത്രിയിലും പകലും വ്യക്തമായി കാണുംവിധമുള്ളതാകണം കൈവരികള്‍. മുകളിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈവരികളില്‍ പിടിക്കാന്‍ ശ്രദ്ധിക്കണം. റഗുകളോ കാര്‍പറ്റുകളോ സ്‌റ്റെയറിന്റെ തുടക്കമോ ഒടുക്കമോ ഇടരുത്. തട്ടിവീഴാനുള്ള സാധ്യത കൂടും.

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.