HOME

അവധിക്കാലമൂഡുമായി Cottage Decor

ലളിതം, സുന്ദരം, പ്രൗഢം ഇതാണ് കോട്ടേജ് സ്‌റ്റൈല്‍ ഡെകോര്‍. നാച്വറല്‍ മെററീരിയല്‍, ഹൃദ്യമായ നിറങ്ങള്‍ എന്നിവയാണ് ഈ ഇന്റീരിയറിന്റെ സവിശേഷത. അവധിക്കാല മൂഡാണ് ഈ ഡെകോര്‍ നല്‍കുന്നത്. അധികച്ചെലവില്ലാതെ തന്നെ വളരെ വേഗം കോട്ടേജ് സ്‌റ്റൈല്‍  ഇന്റീരിയര്‍ ഒരുക്കാം. ഫര്‍ണിച്ചര്‍ കാലപ്പഴക്കം തോന്നിക്കുന്നതാകണം.  ടേബിളുകള്‍, കസേരകള്‍, ആമാടപ്പെട്ടികള്‍, ബുക്ക് കെയ്‌സുകള്‍, കബോര്‍ഡ് ടേബിളുകള്‍ എന്നിവയാണ് കോട്ടേജിലെ പ്രധാന ഫര്‍ണിച്ചര്‍.

പെയിന്റ് ചെയ്തതോ അല്ലാത്തതോ ആയ ഹാര്‍ഡ് വുഡ് ഫ്‌ളോറാണ് ഈ ഡെകോറിന് അനുയോജ്യം. ഇതില്‍ റഗോ വാള്‍-ടു-വാള്‍ കാര്‍പെറ്റോ ഇടാം. കോട്ടേജ് സ്‌റ്റൈല്‍ ചുവരിന് വൈറ്റ്, ക്രീം, ലൈറ്റ് ബ്ലൂ, ലൈറ്റ് പിങ്ക്, യെല്ലോ എന്നീ നിറങ്ങളാണ് ചേരുന്നത്. ഒരൊറ്റ നിറമോ ഒരേ നിറത്തി്‌ന്റെ രണ്ടു ഷെയ്ഡുകളോ കൂട്ടിച്ചേര്‍ത്ത് പെയിന്റ് ചെയ്യാം. വാള്‍ പേപ്പര്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇളം നിറത്തിലുളള ഫ്‌ളോറല്‍ പാറ്റേണാണ് ഇണങ്ങുന്നത്. അധികം വിലയില്ലാത്ത എന്നാല്‍ നല്ല ഡിസൈനിലുള്ള ലാമ്പുകളാണ് ലൈറ്റിങ്ങിന് നല്ലത്.

ഫര്‍ണിച്ചര്‍ കവറിംഗ്, അപ്‌ഹോള്‍സ്റ്ററി, പില്ലോ, കര്‍ട്ടന്‍, ടേബിള്‍ ക്ലോത്ത് എന്നിവ ഒരേ തുണിയില്‍ തന്നെയായിരിക്കണം. ഫ്‌ളോറല്‍, ചെക്ക്, ബോള്‍ഡ് സ്‌ട്രൈപ്‌സ് എന്നീ പാറ്റേണുകളുള്ള ഫാബ്രിക്‌സാണ് ഇണങ്ങുന്നത്. ലൈറ്റ് ബ്ലൂ, പിങ്ക്, ഗ്രീന്‍, വൈറ്റ് എന്നീ നിറങ്ങളാണ് കോട്ടേജ് സ്‌റ്റൈല്‍ ഫാബ്രിക്‌സിന്. നല്ല വെന്റിലേഷന്‍ സംവിധാനമാണ് ഈ ഡെകോറിലുള്ളത്. പരമാവധി വെളിച്ചം കയറും വിധമാണ് ജനാലകള്‍ സജ്ജീകരിക്കുന്നത്. വെളിച്ചം കടത്തിവിടുന്ന  കര്‍ട്ടനാണ് വേണ്ടത്. ഫ്രഷ് ഫ്ലവര്‍, wicker basket, പഴയ തൊപ്പികള്‍ എന്നിവയാണ് പ്രധാന മുറിയലങ്കാരങ്ങള്‍. വാള്‍ ഹാങ്ങിങ്ങുകളും ചിത്രങ്ങളും ചുവരിനെ മനോഹരമാക്കും. അലങ്കാരത്തിനായി ചിപ്പികളും കക്കകളും ഉപയോഗിക്കാം.  ചിത്രപ്പണികളുള്ള കണ്ണാടികളും കോട്ടേജ് സ്‌റ്റൈല്‍ അലങ്കാരങ്ങളില്‍ പെടുന്നു.

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.