Study Room: 7 നിര്‍ദ്ദേശങ്ങള്‍
പഠനമുറി വീട്ടിലെ മറ്റേതൊരു മുറിയെക്കാളും ശ്രദ്ധയോടെ തയ്യാറാക്കേണ്ടതാണ്. കുട്ടികളുടെ മാനസികനിലയെ തന്നെ ബാധിക്കുന്നതാണ് പഠനമുറിയിലെ അന്തരീക്ഷം.
1. അഞ്ച് സ്‌ക്വയര്‍ മീറ്ററില്‍ കുറയാത്തതായിരിക്കണം പഠനമുറി. വീതി 2 മീറ്ററില്‍ കുറയാനും പാടില്ല.
2. മുറിയുടെ ഒരു വശത്തായി വേണം വാതില്‍. തറ നിരപ്പില്‍ നിന്ന് രണ്ടടി ഒമ്പതിഞ്ച് ഉയരത്തിലാകണം ജനാലയുടെ സ്ഥാനം. ഗ്ലാസ് ഷട്ടറുകളോ ഫിക്‌സഡ് ഗ്ലാസോ ആകണം ജനാലയ്‌ക്ക് വേണ്ടത്. ഒന്നോ അതിലധികമോ ജനാലയും വെന്റിലേഷനും ഉണ്ടാകണം. ശരിയായി വെളിച്ചവും കാറ്റും കയറിയിറങ്ങും വിധമാകണം പഠനമുറി സജ്ജീകരിക്കേണ്ടത്.
3. ബജറ്റിന് അനുസരിച്ച് ഫ്‌ളോറിങ്ങ് ചെയ്യാം. സെറാമിക്, മാര്‍ബിള്‍ ടൈലോ വുഡന്‍ ഫ്‌ളോറിങ്ങോ ആണ് പഠനമുറിയുടെ ഫ്‌ളോറിങ്ങില്‍ ഇപ്പോഴത്തെ ട്രെന്‍ഡ്. ഇവ ഈടുനില്ക്കുന്നതും വളരെ പെട്ടെന്ന് വൃത്തിയാക്കാന്‍ കഴിയുന്നതുമാണ്.
4. ഫര്‍ണിച്ചര്‍ സ്വസ്ഥവും സുഖപ്രദവുമായിരിക്കണം. ബുക്ക് കെയ്‌സുകളും ബുക്ക് ഷെല്‍ഫുകളും ഉണ്ടാകണം.
5. ഡെസ്‌ക് ലാമ്പുകളാണ് ലൈറ്റിങ്ങിന് നല്ലത്. ഇവ വ്യത്യസ്ത ദിശകളിലേക്ക് തിരിക്കാവുന്നതാകണം
6. പഠനമുറിയില്‍ ഇളംനിറത്തിലുള്ള പെയിന്റിങ്ങാണ് ഇണങ്ങുന്നത്.
7. ബുക്കുകളും വസ്തുക്കളും വലിച്ച് വാരിയിടാതെ അടുക്കിവെയ്ക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. പൊടിയും അഴുക്കുകളും നീക്കി എപ്പോഴും വൃത്തിയാക്കി വയ്‌ക്കാനും ശ്രദ്ധിക്കുക.
| Gijimol P

