നടുമുറ്റം: അകത്തും പുറത്തും
നടുമുറ്റം അഥവാ കോര്‍ട്ട് യാര്‍ഡ് വീടിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ഇന്‍ഡോറും ഔട്ട്‌ഡോറും – ഈ രണ്ട് വകഭേദങ്ങളാണ് നടുമുറ്റത്തിനുള്ളത്.
ഇന്‍ഡോര്‍ കോര്‍ട്ട് യാര്‍ഡുകള്‍ ഭിത്തിയോട് കൂടിയവയാണ്. ഇവയ്ക്ക് ചുറ്റും മുറികളാണ് പലപ്പോഴും ഉണ്ടായിരിക്കുക. മുറികളിലേക്ക് കാറ്റും വെളിച്ചവും വിതറുന്നവയാണ് ഈ നടുമുറ്റങ്ങള്‍. മഴയുടെ ആരവം കേട്ടിരിക്കാനായി റൂഫ് ചെയ്യാത്ത നടുമുറ്റങ്ങളും പതിവാണ്. എന്നാല്‍ വീടിന്റെ സുരക്ഷയും ഭംഗിയും പരിഗണിച്ച് നടുമുറ്റത്തിന് ഗ്രില്ലോ ഗ്ലാസോ റൂഫ് ചെയ്യാറുണ്ട്. ഗ്രില്ലിനു മുകളില്‍ ചെടികള്‍ പടര്‍ത്തുന്നത് ഭംഗിയും
തണുപ്പും നല്‍കും. കാറ്റിന്റെ ദിശ കണക്കിലാക്കി വേണം വീടിനുളളില്‍ കോര്‍ട്ട് യാര്‍ഡ് തീര്‍ക്കേണ്ടത്.
ഇന്‍ഡോര്‍ കോര്‍ട്ട് യാര്‍ഡില്‍ വലിയ ഉരുളിയില്‍ ആമ്പല്‍ക്കുളം തീര്‍ക്കുന്നതും ഇന്റീരിയറിന് അലങ്കാരമാണ്. ഇന്‍ഡോറില്‍ സൂര്യപ്രകാശം അധികം ആവശ്യമില്ലാത്ത സസ്യങ്ങള്‍ വളര്‍ത്താം. ചെടികള്‍ക്കൊപ്പം ചെറിയ ഫൗണ്ടെയ്‌നോ റോക്ക് ഗാര്‍ഡനോ പ്രതിമകളോ ഉണ്ടെങ്കില്‍ കൂടുതല്‍ ആകര്‍ഷകമാകും. കോര്‍ട്ട് യാര്‍ഡിന്റെ വലുപ്പവും ആകൃതിയും അനുസരിച്ചാകണം ഇവ ചെയ്യേണ്ടത്.
പുറത്തെ കോര്‍ട്ട് യാര്‍ഡില്‍ ഇരിപ്പിടങ്ങള്‍ ഇട്ടാല്‍ കുടുംബത്തിലെ ഒത്തുചേരലുകള്‍ക്ക് ഉപയോഗിക്കാം. ഔട്ട് ഡോറിലെ കോര്‍ട്ട് യാര്‍ഡിനും മഴയും വെയിലും ഏല്ക്കാതിരിക്കാന്‍ ഗ്ലാസ് കവറിങ്ങ് ചെയ്യാവുന്നതാണ്. പര്‍ഗോളയും, പോളികാര്‍ബണേറ്റ് ഷീറ്റും റൂഫിങ്ങിന് അനുയോജ്യമാണ്. ചെറിയ മരങ്ങള്‍ കോര്‍ട്ട് യാര്‍ഡില്‍ വച്ചുപിടിപ്പിച്ച് നാച്വറല്‍ റൂഫ് നല്‍കാറുണ്ട്. രാത്രിയില്‍ മരത്തില്‍ അലങ്കാരവിളക്കുകള്‍ തൂക്കിയാല്‍ കൂടുതല്‍ ആകര്‍ഷകമാകും. പുറത്തെ കോര്‍ട്ട് യാര്‍ഡില്‍ പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയും സജ്ജീകരിക്കാം.
കോര്‍ട്ട് യാര്‍ഡ് അകത്തായാലും പുറത്തായാലും പൊതുവെ മണല്‍, ഉരുളന്‍കല്ലുകള്‍ എന്നിവയിലാണ് നിലം തീര്‍ക്കാറുള്ളത്. ഇവ സ്വാഭാവികഭംഗിക്കൊപ്പം തണുപ്പും നല്‍കും. കോര്‍ട്ട് യാര്‍ഡില്‍ ഇടയില്‍ പുല്ല് വളര്‍ത്തി പേവ്‌മെന്റ് ടൈലിടുന്നതും ട്രെന്‍ഡാണ്. മുറികളില്‍ തണുപ്പ് നിലനിര്‍ത്താനായി എയര്‍കണ്ടീഷണിങ്ങിന് പകരം കോര്‍ട്ട് യാര്‍ഡ് പരീക്ഷിക്കാം. ലിവിങ്ങ് റൂം, ബഡ്‌റൂം, അടുക്കള എന്നിവയോട് ചേര്‍ന്ന് ഇങ്ങനെ ചെറുകോര്‍ട്ട് യാര്‍ഡുകള്‍ തീര്‍ക്കുന്നവരുണ്ട്.
| Gijimol P


kindly give me some more details , hw to close with glass ?, whre it is avilable in kerala …