ചെറിയ വീട് എങ്ങനെ ഒരുക്കാം?
വീട് ചെറുതാണെങ്കില്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ ഒരു വെല്ലുവിളിയാണ്. ഉള്ള സ്‌ഥലം പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് പരമപ്രധാനം. ഒരു ഇന്റീരിയര്‍ ഡിസൈനറുടെ സഹായമോ ഇന്റീരിയര്‍ ഡിസൈനിങ്ങ് ബുക്കോ നിങ്ങള്‍ക്ക് വഴികാട്ടിയാകും. എങ്കിലും പൊതുവായ ചില നിര്‍ദേശങ്ങള്‍ ഇതാ. മള്‍ട്ടി പര്‍പ്പസ് ഫര്‍ണിച്ചറാണ് ഇത്തരം വീടിന് യോജിക്കുന്നത്. ഉദ്ദാഹരണത്തിനു പുള്‍ ഔട്ട് സോഫ. ഇതു രാത്രി ബെഡായും പകല്‍ സോഫയായും ഉപയോഗിക്കാം. അധികം ഫര്‍ണിച്ചര്‍ ഇടുന്നതും ഒഴിവാക്കണം.
ലൈറ്റ്, ന്യൂട്രല്‍ നിറങ്ങളാണ് ഭിത്തി, തറ, സീലിങ്ങ്, കര്‍ട്ടന്‍, ഫര്‍ണിച്ചര്‍ എന്നിവയ്‌ക്ക് നല്ലത്. ക്രീം, ഇളം മഞ്ഞ, ഗ്രേയിഷ് ബ്രൗണ്‍ തുടങ്ങിയ നിറങ്ങള്‍. നിറം എത്രയും ലൈറ്റാകുന്നോ അത്രയും മുറിക്ക് വലുപ്പം തോന്നും. കണ്ണാടികള്‍ വയ്ക്കുന്നതും സ്ഥലം കൂടുതലുണ്ടെന്ന തോന്നലുളവാക്കും. വാതിലുകള്‍ക്ക് പകരം കര്‍ട്ടനിട്ടാല്‍ കൂടുതല്‍ സ്ഥലം ലഭിക്കും. ട്രാക്ക് ലൈറ്റിങ്ങാണ് മുറികളില്‍ ചെയ്യേണ്ടത്. ലാമ്പും ബുക്ക് ഷെല്‍ഫും മുറിയുടെ മൂലകളെ ആകര്‍ഷകമാക്കും. മുറിയിലെ വസ്തുക്കള്‍ എല്ലാം അടുക്കി ഒതുക്കി വയ്ക്കണം. വലിച്ച് വാരിയിടുന്നത് ഉള്ള സ്ഥലം കൂടി ഇല്ലാതാക്കും. ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കണം. അടുക്കും ചിട്ടയും വൃത്തിയുമുണ്ടെങ്കില്‍ ചെറിയ വീടും വലുതിന്റെ ഗുണം ചെയ്യും.
| Gijimol P

