HOME

പരിസ്ഥിതിക്കിണങ്ങിയ Bamboo Flooring

ഫ്‌ളോറിങ്ങ് തെരഞ്ഞെടുക്കുമ്പോള്‍ ഭംഗി മാത്രം നോക്കിയാല്‍ പോര, നിലനില്പും കണക്കിലെടുക്കണം. പരിസ്ഥിതിക്കിണങ്ങിയ മനോഹരമായ ബാംബൂ ഫ്‌ളോറിങ്ങ് ആയാലോ. കാഴ്‌ചയിലെ ഭംഗി മാത്രമല്ല ദീര്‍ഘകാലനിലനില്പ് കൂടിയാണ് ബാംബുവിനെ പ്രിയങ്കരമാക്കുന്നത്. ബാംബൂ ഫ്‌ളോറിങ്ങിന്റെ ഗുണദോഷങ്ങള്‍ എന്തൊക്കെയെന്ന്  നോക്കാം.

വ്യത്യസ്തതയാണ് ബാംബൂ ഫ്‌ളോറിങ്ങിന്റെ മുഖമുദ്ര. വെര്‍ട്ടിക്കല്‍ ബാംബൂ ഫ്‌ളോറിങ്ങ്, ഹൊറിസോണ്ടല്‍ ബാംബു ഫ്‌ളോറിങ്ങ്, കാര്‍ബണൈസ്ഡ് ബാംബൂ ഫ്‌ളോറിങ്ങ്, നാച്വറല്‍ ബാംബൂ ഫ്‌ളോറിങ്ങ്, ഹാന്‍ഡ് സ്‌ക്രാപ്ഡ് ബാംബൂ ഫ്‌ളോറിങ്ങ്, ടിന്റഡ് ബാംബൂ ഫ്‌ളോറിങ്ങ് എന്നിങ്ങനെ പലതരത്തിലുള്ള  ഫ്ലോറിംഗ് ഉണ്ട്.  നല്ലബലം,  ദീര്‍ഘകാലം നിലനില്‍ക്കും. വീടിനുള്ളില്‍  സുഖകരമായ അന്തരീക്ഷം നല്‍കും.  വാട്ടര്‍-റെസിസ്റ്റന്റ് ആയതിനാല്‍ അടുക്കളയിലും ഡൈനിങ്ങ് റൂമിലും ഉപയോഗിക്കാം. ചിതലിന്റെ ഉപദ്രവം ഉണ്ടാകില്ല. മറ്റു ഫ്‌ളോറിങ്ങിനെ അപേക്ഷിച്ച് വൃത്തിയാക്കാന്‍ വളരെ എളുപ്പമാണ്. ലൈറ്റ് വെയ്റ്റാണെന്നതും വര്‍ണവൈവിധ്യവും ബാംബൂ ഫ്‌ളോറിങ്ങിന്റെ പ്രത്യേകതയാണ്.  മുളംതണ്ടുകള്‍ വെട്ടി മാറ്റിയതിന് ശേഷമുള്ള കുറ്റിയില്‍ നിന്നും വളരെ വേഗം അടുത്തത് പൊട്ടിമുളയ്ക്കും.  വനനശീകരണം ഉണ്ടാകാത്തതിനാല്‍ പരിസ്ഥിതി സ്‌നേഹികള്‍ക്ക് ബാംബൂ ഫ്‌ളോറിങ്ങ് പെര്‍ഫെക്ട് ചോയ്‌സാണ്.

ഇനി ഈ ഫ്ലോറിങ്ങിന്റെ പ്രശ്നങ്ങള്‍.  നിറം മങ്ങുമെന്നതും പോറല്‍ വീഴുമെന്നതുമാണ്  ബാംബൂ ഫ്‌ളോറിങ്ങിന്റെ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. ഭാരമേറിയ ഫര്‍ണിച്ചറും മൂര്‍ച്ചയേറിയ വസ്തുക്കളും പാടുകളും പോറലും വീഴ്‌ത്തും. സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന ഭാഗങ്ങളില്‍ നിറം മങ്ങും. വാട്ടര്‍ റെസിസ്റ്റന്റ് ആണെങ്കിലും വൃത്തിയാക്കുമ്പോള്‍ ജലാംശം പൂര്‍ണ്ണമായി തുടച്ചുനീക്കി ഉണക്കണം. വെള്ളം കൂടുതല്‍ നേരം തങ്ങിനില്‍ക്കാന്‍ ഇടയായാല്‍ ബാംബൂവിന്റെ അകം ദ്രവിക്കുന്നതിനും പൊള്ളയായി ബലം നഷ്ടപ്പെടുന്നതിനും ഇടയാകും. കൂടാതെ ഈ ഫ്‌ളോറിങ്ങ് ചെലവേറിയതുമാണ്.

Photo courtesy: speaking-up.com

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.