ഇന്റീരിയറില്‍ Contemporary Style
ഇന്റീരിയര്‍ ഡെക്കറേഷനിലെ സ്ഥിരം പ്രയോഗമാണ് കണ്ടംപ്രറി സ്റ്റൈല്‍. എങ്ങനെ വീടിനെ കണ്ടംപ്രറി സ്റ്റൈലില്‍ ഒരുക്കാമെന്നാണ് ഇനി പറയുന്നത്. കണ്ടംപ്രറി സ്റ്റൈല്‍ എന്നാല്‍ സിംപിള്‍ & ക്ലീന്‍ എന്ന് ചുരുക്കിപ്പറയാം.
കണ്ടംപ്രറി സ്റ്റൈലിന്റെ പൂര്‍ണ്ണത ഒറ്റയൊറ്റയായുള്ള ഫര്‍ണിച്ചറാണ്. പെയിന്റിങ്ങ്, ചിത്രങ്ങള്‍ തുടങ്ങി ഏതിനെയെങ്കിലും ഹൈലൈറ്റ് ചെയ്യുംവിധമാണ് കണ്ടംപ്രറി ലൈറ്റിങ്ങ്. ട്രാക്ക് ലൈറ്റിങ്ങോ recessed ലൈറ്റിങ്ങോ ആണ് കണ്ടംപ്രറി സ്റ്റൈലില്‍ ഉപയോഗിക്കുന്നത്. ഇനി വീട്ടിലെ ഓരോ ഇടവും എങ്ങനെ കണ്ടംപ്രറിയാക്കാമെന്ന് നോക്കാം.
സുഖകരവും പ്രൗഢവും ആണ് കണ്ടംപ്രറി ലിവിങ്ങ് റൂമുകള്‍. ലോ ലെവല്‍ സോഫ, ഗ്ലാസ് ടേബിള്‍, കളര്‍ഫുള്‍ കുഷ്യന്‍, ലെതര്‍ സീറ്റുള്ള സ്‌ക്വയര്‍, ക്യൂബ് എന്നീ ഷെയ്പിലുള്ള സ്‌ററൂള്‍ തുടങ്ങിയവ കൊണ്ടാണ് കണ്ടംപ്രറി ലിവിങ്ങ് റൂം സജ്ജമാക്കുന്നത്. ഫ്‌ളോര്‍ ലാമ്പുകളും ട്രാക്കിങ്ങ് ലൈറ്റും കണ്ടംപ്രറി ലിവിങ്ങ് റൂമില്‍ മസ്റ്റാണ്. ജനാലകള്‍ക്ക് ഇളംനിറം കര്‍ട്ടന്‍ ആണ് നല്‍കേണ്ടത്. ബഡ് റൂമില്‍ മധ്യഭാഗത്തായാണ് കട്ടില്‍. ഏകമാനസ്വഭാവമുള്ള ഫര്‍ണിച്ചറാണ് മുറിയില്‍ ഇടുന്നത്. സൈഡ് ടേബിളുകള്‍, കലാരൂപങ്ങള്‍, പെയിന്റിങ്ങുകള്‍, ക്ലോക്ക്, ബുക്ക്‌സ്, ലാമ്പ് എന്നിവയെല്ലാം മുറിക്ക് ഭംഗി കൂട്ടും. വൈറ്റ്, ബ്ലാക്ക്, ചോക്‌ളേറ്റ്, ബ്രൗണ്‍ നിറങ്ങള്‍ ബഡ് റൂം ചുവരുകളെ മനോഹരമാക്കും.സില്‍ക്ക്, കോട്ടണ്‍, വൂള്‍, ലിനന്‍ എന്നിവയില്‍ തലയിണകള്‍ ആകാം. വൈറ്റ്, ബ്ലാക്ക്, ഗ്രേയിഷ് യെല്ലോ നിറങ്ങളിലുള്ള റഗുകള്‍ ബഡ്‌റൂമിന് കണ്ടംപ്രറി ലുക്ക് നല്‍കും.
വളരെ അടുക്കും ചിട്ടയുമുള്ള അടുക്കളയാണ് കണ്ടംപ്രറി സ്റ്റൈല്‍. ഇവിടെ കുറച്ച് വിലകൂടിയ വസ്തുക്കള്‍ തന്നെ വേണം. പുള്‍ ഔട്ട് ഡ്രോയര്‍ പോലുള്ള ഹൈടെക് അപ്ലയിന്‍സസ് ഇതിന്റെ ഭാഗമാണ്. ഹാന്‍ഡില്‍ ഇല്ലാത്ത ഫ്ലാറ്റായിട്ടുള്ള വാതിലാണ് അടുക്കളയ്‌ക്ക് വേണ്ടത്. സെറാമിക് ടൈലോ വിനൈലോ ഫ്‌ളോറിങ്ങിന് ഉപയോഗിക്കാം. ഗ്രാനൈറ്റിലോ സ്‌റ്റെയിന്‍ലെസ് സ്‌ററീലോ ആണ് കൗണ്ടര്‍ടോപിന്. കിച്ചണ്‍ ക്യാബിനറ്റുകള്‍ ഇടുങ്ങിയതോ ആവശ്യത്തിലധികം വലുപ്പമുള്ളതോ ആകരുത്. പരമ്പരാഗത തടി കസേരകളും മെറ്റല്‍ കസേരകളും ആണ് ഡൈനിങ്ങ് റൂമില്‍. ലെതര്‍, കോട്ടണ്‍, വെല്‍വററ് എന്നിവയിലായിരിക്കും കുഷ്യന്‍. ബ്ലാക്കിലോ ഡാര്‍ക് വുഡിലോ മെറ്റലിലോ തീര്‍ത്ത ഫ്രയിമുളള ചിത്രങ്ങളും പെയിന്റിങ്ങും കണ്ടംപ്രറി ഡൈനിങ്ങ് റൂമിന് മാറ്റുകൂട്ടുന്നതാണ്.
ബാത്ത്‌റൂമില്‍ ലേറ്റസ്റ്റ് ആക്‌സസറീസാണ് വേണ്ടത്. ഗ്ലാസ്, സെറാമിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മെറ്റീരിയലുകള്‍ എന്നിവയാണ് കണ്ടംപ്രറി ബാത്ത്‌റൂമില്‍ ഉപയോഗിക്കുന്നത്. ചതുരമോ, സമചതുരമോ, വൃത്താകൃതിയിലോ ഉളളവയാണ് വാഷ് ബേസിനുകള്‍. ഷവറുകള്‍ ബാത്ത്‌റൂമില്‍ കൂടിയേ തീരൂ. ബാത്ത്‌റൂമിലെ ആക്‌സസറീസിന് ഇണങ്ങുന്ന നിറമാകണം ചുവരുകള്‍ക്ക്.
| Gijimol P

