HOME

Swedish Interior: ലളിതം, ശാലീനം

വീടിനും ഇന്റീരിയറിനും ഗ്രാമ്യഭംഗി നല്‍കുന്നതാണ് സ്വീഡീഷ് ട്രെന്‍ഡ്. ആധുനിക മുഖമുള്ള വീടിനും ഇന്റീരിയറില്‍ ഗ്രാമീണത നിലനിര്‍ത്താം. ലളിതമെങ്കിലും ഹൃദ്യമാണ് സ്വീഡിഷ് ഇന്റീരിയര്‍. നിങ്ങളുടെ ഇന്റീരിയറിനെ സ്വീഡീഷ് സ്‌റ്റൈലാക്കാന്‍ വേണ്ടത് ഇവയെല്ലാമാണ്.

തുറസായ ഇടങ്ങളും ലളിതമായ അലങ്കാരങ്ങളും, അനാവശ്യ ആഢംബരങ്ങളുടെ അഭാവവും ആണ് സ്വീഡീഷ് സ്‌റ്റൈലില്‍ പ്രധാനം. കണ്ണുകള്‍ക്ക് സുഖകരമാകുന്ന നിറങ്ങളാണ് സ്വീഡിഷ് ഡെകോറില്‍ സ്വീകരിക്കുന്നത്. വൈറ്റ്,  പെയ്ല്‍ ബ്ലു, ക്രീം, ലൈറ്റ് പിങ്ക്, പെയ്ല്‍ യെല്ലോ, പെയ്ല്‍ ഗ്രീന്‍, ഗ്രേ എന്നീ നിറങ്ങളിലുള്ളവയാണ് ചുവരുകള്‍. ഒരു പ്രത്യേകഇടത്തിന് പ്രാധാന്യം നല്‍കാനായി ഗോള്‍ഡ്, റെഡ്, ഗ്രീന്‍, യെല്ലോയിഷ് ബ്രൗണ്‍ എന്നീ നിറങ്ങളാകാം.

ഹാന്‍ഡ്‌മെയ്ഡ് ആക്‌സസറീസും ഫര്‍ണിഷിങ്‌സുമാണ് സ്വീഡീഷ് ശൈലിയുടെ മറ്റൊരു സവിശേഷത. കൈകൊണ്ടു തുന്നിയ റഗ്, ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്ത കര്‍ട്ടന്‍, കുഷ്യന്‍ കവര്‍ എന്നിവയാണ് വേണ്ടത്. സ്വാഭാവികപ്രകാശം ധാരാളം കടന്നുവരുംവിധമാണ് ഇന്റീരിയര്‍ ഒരുക്കേണ്ടത്. ഷാന്‍ഡ്‌ലിയര്‍, വാള്‍ സ്‌കോണുകള്‍, ടേബിള്‍ ലാമ്പ് എന്നിവയാണ് ലൈറ്റിങ്ങിന് ഉപയോഗിക്കുന്നത്. വെളിച്ചം കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതിനാല്‍ വൈറ്റ് മസ്ലിന്‍ തുണിയാണ് ജനാലകര്‍ട്ടനുകളായി ഇടുന്നത്. സ്വീഡീഷ് ഡെകോറില്‍ കണ്ണാടികള്‍ മുറികളില്‍ തൂക്കും. കാന്‍ഡില്‍ ഹോള്‍ഡറോട് കൂടിയ കണ്ണാടിയാണ് ഇവിടുത്തെ പ്രത്യേകത.

നാച്വറല്‍ വുഡ് കൊണ്ടുള്ള ഫര്‍ണിച്ചറാണ് സ്വീഡീഷ് ഡെകോറില്‍ വേണ്ടത്. ട്രീറ്റ് ചെയ്തതും പെയിന്റ് ചെയ്തതുമായ ഫര്‍ണിച്ചറും ഉണ്ട്. സ്വാഭാവികഭംഗി ഇന്റീരിയറില്‍ കൊണ്ടുവരാനായി ഫ്രഷ് ഫ്ലവറും, ഉരുളന്‍ കല്ലുകളും കക്കകളും കൊണ്ടുള്ള അലങ്കാരമാണുള്ളത്. ഫ്‌ളോറല്‍ ഡിസൈന്‍സ്, സ്‌ട്രൈപ്‌സ്, ചെക്ക് എന്നിവയാണ് ഫര്‍ണിഷിങ്ങ് തുണിത്തരങ്ങള്‍ക്കുള്ളത്. വാള്‍പേപ്പറില്‍ ഡയമണ്ട്, സര്‍ക്കിള്‍, ഓവല്‍, ഹേര്‍ട്ട് എന്നീ ഷെയ്പുകള്‍ മുദ്രണം ചെയ്തിരിക്കും.

Photo courtesy: inhometrend.com

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.