HOME

അടുക്കള അടിപൊളിയാക്കാന്‍ Foodprocessor

അടുക്കളയില്‍ ആധുനികസൗകര്യങ്ങള്‍ എത്രയായാലും അധികമാകില്ല. രാവിലത്തെ തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ മിക്‌സിയും ഗ്രൈന്‍ഡറും ജ്യൂസറും എല്ലാം ചേര്‍ന്നൊരു മേളമാണ്. എന്നാല്‍ ഇവ വാങ്ങുന്ന കാശിന്  ഒരു ഫുഡ് പ്രോസസര്‍ സ്വന്തമാക്കാം.

മിക്‌സിയായും ഗ്രൈന്‍ഡറായും ജ്യൂസറായുമൊക്കെ ഇത് ഗുണം ചെയ്യും. കൂടാതെ ചപ്പാത്തി മാവ് കുഴയ്ക്കാം, തൈര് കടയാം, പച്ചക്കറിയും സാലഡും അരിയാം, തേങ്ങ ചിരകാം തുടങ്ങി ഗുണങ്ങള്‍ വേറെയും. മണിക്കൂറുകളോളം അടുക്കളയില്‍ നില്ക്കാതെ വളരെ പെട്ടെന്ന് പാചകം പൂര്‍ത്തിയാക്കാന്‍ പ്രോസസര്‍ ഉത്തമസഹായിയാണ്. പ്രധാന ബൗള്‍, എസ് ഷെയ്പുള്ള ബ്ലെയിഡ്, ഒരു സെന്‍ട്രല്‍ റൊട്ടേറ്റിങ്ങ് ഷാഫ്റ്റ് എന്നിവയാണ് ഇതിന്റെ മുഖ്യഘടകങ്ങള്‍. പ്രധാന ബൗള്‍ കൂടാതെ വിവിധോദ്ദേശങ്ങളായ വ്യത്യസ്തവലുപ്പത്തിലുള്ള ബൗളുകളും ഉണ്ട്.

ഗ്രൈന്‍ഡിങ്ങ് ജാര്‍-ഡ്രൈ ഗ്രൈന്‍ഡിങ്ങിനും വെറ്റ് ഗ്രൈന്‍ഡിങ്ങിനും ഒരു പോലെ അനുയോജ്യമാണ് ഈ ജാര്‍.1.0-1.5 ലിറ്റര്‍ വരെയാണ് ഇവയുടെ സൈസ്.
ചട്‌നി ജാര്‍-ചട്‌നിയുണ്ടാക്കാനും ചെറിയ തോതിലുള്ള പൊടിയ്ക്കലിനുമെല്ലാം ഈ ജാര്‍ ഉപയോഗിക്കാം.
ലിക്വിഡൈസിങ്ങ് ജാര്‍- മില്‍ക്ക്-ഷെയ്ക്ക്, സൂപ്പ്, ഫ്രൂട്ട്‌സ് & വെജിറ്റബിള്‍ purees എന്നിവയുണ്ടാക്കാനാണ് ഈ ജാര്‍. സ്റ്റെയിന്‍ലസ് സ്റ്റീലിലോ ഷാറ്റര്‍ പ്രൂഫ് പോളി കാര്‍ബണേറ്റ് ഫൈബറിലോ ആണ് ജാറുകള്‍. ഇവയ്ക്ക്  പ്രത്യേക സ്റ്റെയിന്‍ലസ് സ്റ്റീല്‍ ബ്ലെയിഡ് ഉണ്ടായിരിക്കും.1.5 ലിറ്ററാണ് ഇവയുടെ കപ്പാസിറ്റി.

ഇതു കൂടാതെ  ഉപ്പേരി,സാലഡ് എന്നിവയ്ക്ക് അരിയാനും  തേങ്ങ ചിരകാനും പച്ചക്കറി നുറുക്കാനുമെല്ലാം വ്യത്യസ്ത വലുപ്പത്തിലും ഷെയ്പിലും ഉള്ള ബ്ലെയിഡുകള്‍ ഉണ്ട്. തൈര് കടയാനും  മുട്ട അടിക്കാനുമൊക്കെ whipper, ചപ്പാത്തി മാവ് കുഴയ്ക്കാന്‍ kneading dough.  നാരങ്ങ, ഓറഞ്ച് എന്നിവയുടെ നീര് പിഴിഞ്ഞെടുക്കാന്‍ കോണ്‍ ഷെയ്പില്‍ സിട്രസ് പ്രസ്/ജ്യൂസര്‍. പഴങ്ങളും   പച്ചക്കറികളും   ജ്യൂസാക്കാനും വെജിറ്റബിള്‍ പള്‍പ്പ് ഉണ്ടാക്കാനും സെന്‍ട്രിഫ്യൂഗല്‍ ജ്യൂസര്‍.

പ്രത്യേകതകള്‍ക്കും ഗുണങ്ങള്‍ക്കുമനുസരിച്ച് വില വ്യത്യാസപ്പെട്ടിരിക്കുന്നു. കമ്പനികള്‍ നല്‍കുന്ന ഗ്യാരന്റിയും പലതാണ്. 500 വാട്ടിലോ 600 വാട്ടിലോ ആണ് ഏററവും നന്നായി ഫുഡ് പ്രോസസര്‍ പ്രവര്‍ത്തിക്കുന്നത്. പ്രമുഖകമ്പനികളുടെ ഫുഡ് പ്രോസസറുകളും അവയുടെ വിലയും താഴെ കൊടുക്കുന്നു.

Prestige Champion Food Processor     MRP : 6995/-
Bajaj FX 10 Food Factory                      MRP : 5395/-
Bajaj FX 11 Food Factory                      MRP : 5495/-
Philips HR7625                                        MRP : 3995/-
Kenstar Multiprocessor                        MRP : 5595/-

Photo courtesy: comedinein.info

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.