Outdoor Lighting: ഭംഗിക്കും സുരക്ഷയ്‌ക്കും
വീടിന് ഇന്റീരിയര്‍ ലൈറ്റിങ്ങ് പോലെ പ്രധാനമാണ് ഔട്ട്‌ഡോര്‍ ലൈറ്റിങ്ങ്. നടവഴി, പൂന്തോട്ടം, ഔട്ട്‌ഡോര്‍ ഏരിയ, പോര്‍ച്ച്, സ്വിമ്മിങ്ങ് പൂള്‍ എന്നിവിടങ്ങളിലെല്ലാം ലൈറ്റിങ്ങ് അനിവാര്യമാണ്. വീടിന് മനോഹാരിത കൂട്ടുമെന്ന് മാത്രമല്ല സുരക്ഷയ്‌ക്കും ഔട്ട്‌ഡോര്‍ ലൈറ്റിങ്ങ് കൂടിയേ തീരൂ. വിവിധതരത്തിലുള്ള ഔട്ട് ഡോര്‍ ലൈറ്റിങ്ങ് പരിചയപ്പെടാം.
സൌരോര്‍ജ്ജം ഉപയോഗി്ച്ചുളള ഔട്ട്‌ഡോര്‍ ലൈറ്റിങ്ങ്
സോളാര്‍ ലൈറ്റിങ്ങിന്റെ സ്രോതസ് സൂര്യനാണ്. വയറിങ്ങുകള്‍ ഇല്ലാതെ ലൈറ്റിങ്ങ് സജ്ജീകരിക്കാം. എന്നാല്‍ സൂര്യപ്രകാശം ഏല്‍ക്കുംവിധമാകണം സോളാര്‍ ലൈറ്റിങ്ങ് ഫിക്‌സ്ചര്‍.
മോഷന്‍-സെന്‍സര്‍ ഔട്ട്‌ഡോര്‍ ലൈറ്റിങ്ങ്
ഈ ലൈറ്റിങ്ങ് വീടിന് മുന്‍പില്‍ ഏറ്റവും അനുയോജ്യമാണ്. വീടിന്റെ പ്രവേശനവാടത്തില്‍ ആരെത്തിയാലും സെന്‍സറിന്റെ പരിധിക്ക് കീഴിലായിരിക്കും. അപരിചിതരെ പ്രതിരോധിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഈ ലൈറ്റിങ്ങ് കൊള്ളാം.
ഫ്‌ളഡ് ലൈറ്റ് & സ്‌പോട്ട് ലൈറ്റ്
ഫ്‌ളഡ് ലൈറ്റുകള്‍ ഒരു പ്രത്യേക ഏരിയ ഫോക്കസ് ചെയ്യാന്‍ വളരെ നല്ലതാണ്. വളരെ ശക്തമായ കേന്ദ്രീകൃത പ്രകാശവലയം ആണ് ഇതിനുള്ളത്. കെട്ടിടത്തിന്റെ മുന്‍വശത്താണ് സ്‌പോട്ട് ലൈറ്റുകള്‍ സ്ഥാപിക്കാറുള്ളത്. വലിയ വീടുകള്‍ക്കും ബംഗ്ലാവിനും ആണ് ഇത് ചേരുന്നത്.സ്‌പോട്ട് ലൈറ്റ് കൊണ്ട് ഗാര്‍ഡനിലെ പ്രതിമകളെ കൂടുതല്‍ ശ്രദ്ധേയമാക്കാം. ഔട്ട് ഡോര്‍ ഏരിയയിലും സ്‌പോട്ട് ലൈറ്റ് ചേരും.
ലോ-വോള്‍ട്ടേജ് ഔട്ട്‌ഡോര്‍ ലൈറ്റിങ്ങ്
ഇലക്ട്രിക് സോക്കറ്റില്‍ ഘടിപ്പിച്ച ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള വയര്‍ വഴിയാണ് വൈദ്യുതി ലഭിക്കുന്നത്. ഈ ലൈറ്റ് പുറത്തെ ഇരിപ്പിടങ്ങളിലും ഹാന്‍ഡ്‌റെയിലുകളിലും പിടിപ്പിച്ചാല്‍ ആവശ്യമായ വെളിച്ചം ലഭിക്കുമെന്ന് മാത്രമല്ല ഭംഗിയും നല്‍കും.
ഹൈ വോള്‍ട്ടേജ് ഔട്ട്‌ഡോര്‍ ലൈറ്റിങ്ങ്
ഈ ലൈറ്റിങ്ങ് വളരെ ശ്രദ്ധ വേണ്ടതും അപകടകരവുമാണ്. വേറിട്ട ഒരു ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് സിസ്റ്റം ഇതിന് ആവശ്യമാണ്. ഇലക്ട്രീഷ്യന്റെ സഹായത്തോടെ മാത്രമേ ഈ സംവിധാനം സ്‌ഥാപിക്കാവൂ.
ഡെക്കറേറ്റിവ് ഔട്ട്‌ഡോര്‍ ലൈറ്റിങ്ങ്
Patio-യില്‍ ഈ ലൈറ്റിങ്ങ് ഏറെ നല്ലതാണ്. പൊതുവെ പാര്‍ട്ടികള്‍ നടത്തുമ്പോഴാണ് ഈ ലൈറ്റിങ്ങ് അനുയോജ്യം. പ്രത്യേകതീമിന് അനുസരിച്ച് ലൈറ്റ് ഒരുക്കാം.
ഇതു കൂടാതെ വാള്‍-മൗണ്ടഡ് ലൈറ്റുകള്‍ വീടിന്റെ പുറംഭിത്തിയിലും മതിലിലും ഫെന്‍സിങ്ങിലും പോര്‍ച്ചിലുമെല്ലാം സ്ഥാപിക്കാം. ഗ്രൗണ്ട് ലൈറ്റുകള്‍ നേരിട്ട് ഗ്രൗണ്ടില്‍ തന്നെ പിടിപ്പിക്കാവുന്നതാണ്. ഹാങ്ങിങ്ങ് ലൈറ്റുകള്‍ വിളക്കുകാലില്‍ നിന്നോ മരക്കൊമ്പില്‍ നിന്നോ തൂക്കിയിടാം. ലാന്റേണുകള്‍ ഹാങ്ങിങ്ങ് ലൈറ്റായാണ് ഉപയോഗിക്കുന്നത്. പോസ്റ്റ് ലാമ്പുകള്‍ ഗ്രൗണ്ടില്‍ കാലുകള്‍ പിടിപ്പിച്ച് ഉറപ്പിച്ചുനിറുത്താം. സീലിങ്ങ് ലൈറ്റുകള്‍ ഇട്ടാല്‍ Patio ആകര്‍ഷകമാകും.
| Gijimol P

