HOME

ഗ്രാനൈറ്റ് തിളങ്ങാന്‍ 5 വഴികള്‍

മിനുസമാര്‍ന്ന പ്രതലവും ദീര്‍ഘകാല ഈടുനില്പും ആണ് ഗ്രാനൈറ്റിന്റെ പ്രത്യേകത. ഫ്‌ളോറിങ്ങില്‍ ആഢംബരത്തിന്റെ പ്രതീകം കൂടിയാണ് ഗ്രാനൈറ്റ്.  ബാത്ത് റൂമിലും അടുക്കളയിലും കൗണ്ടര്‍ടോപ്പുകളുടെ നിര്‍മ്മാണത്തിനും ഗ്രാനൈറ്റ് നല്ല ചോയ്‌സാണ്.  സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ഗ്രാനെറ്റ് എന്നും പുതുമയോടെ ഇരിക്കും. ഇതിനായി ശ്രദ്‌ധിക്കേണ്ട കാര്യങ്ങള്‍.

ഗ്രാനൈറ്റ് കൗണ്ടര്‍ടോപ്പുകള്‍ ദിവസേന വൃത്തിയാക്കണം. കട്ടികുറഞ്ഞ സോപ്പുലായനിയില്‍ മുക്കിയ സ്‌പോഞ്ചോ കനം കുറഞ്ഞ തുണിയോ കൊണ്ട് തുടയ്ക്കാം. എണ്ണമയം നീക്കാനായി ഓയില്‍ ബേസ്ഡ് ക്ലീനര്‍ ഉപയോഗിക്കാം. സ്‌ക്രബിങ്ങ് പാഡില്‍ ഇത് മുക്കി നന്നായി ഉരച്ചുനീക്കാം. സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കൗണ്ടര്‍ടോപ് വൃത്തിയാക്കുമ്പോള്‍ നന്നായി കഴുകാന്‍ മറക്കരുത്. ബ്ലീച്ചിങ്ങ് പൗഡര്‍ കൊണ്ട് ഗ്രാനൈറ്റ് കൗണ്ടര്‍ടോപ് വൃത്തിയാക്കാന്‍  പാടില്ല.

ഇളം നിറമുള്ള ഗ്രാനൈറ്റില്‍ വളരെ പെട്ടെന്നാണ് കറ പിടിക്കുന്നത്. ഭക്ഷണവസ്തുക്കള്‍ ഇതില്‍ വീണാലുടനെ തുടച്ചുമാറ്റാന്‍ ശ്രദ്ധിക്കുക. ആസിഡ് അടങ്ങിയിട്ടുള്ള ഓറഞ്ച് ജ്യൂസ്, നാരങ്ങവെള്ളം, വിനിഗര്‍ എന്നിവ ഗ്രാനൈറ്റ് ടോപ്പില്‍ വീഴാതെ നോക്കുക. ഇനി വീണാല്‍ ഉടന്‍ തുടച്ചില്ലെങ്കില്‍  ഗ്രാനൈറ്റിന്റെ തിളക്കം നഷ്ടപ്പെടും.

ഗ്രാനൈറ്റ് വളരെ കട്ടിയുള്ള വസ്തുവാണ്. എങ്കിലും ഇതിന് മുകളില്‍ കനമുളള വസ്തുക്കള്‍ ഇടുകയോ ഇതില്‍ വച്ച് മുറിക്കുകയോ ചെയ്യരുത്. ഇത് ഗ്രാനൈറ്റിന് പൊട്ടലുണ്ടാക്കും. പച്ചക്കറികള്‍ ഗ്രാനൈറ്റില്‍ നേരിട്ട് വച്ച് അരിയരുത്. പാടുകള്‍ വീഴും. കട്ടിങ്ങ് ബോര്‍ഡുകളില്‍ വച്ച് പച്ചക്കറി അരിയുക.

പാത്രങ്ങള്‍ ചൂടോടെ കൗണ്ടര്‍ടോപ്പിന് മുകളില്‍ വയ്ക്കരുത്. ഗ്രാനൈറ്റിന്റെ തിളക്കം നഷ്ടപ്പെടും. ചൂടു പാത്രങ്ങള്‍ ഹോട്ട് പാഡുകളില്‍ മാത്രം വയ്ക്കുക.

ഗ്രാനൈറ്റിന് തിളക്കം കൂട്ടാനായുള്ള സ്റ്റോണ്‍ പോളിഷുകള്‍ ഉപയോഗിച്ചാല്‍ എന്നും തിളക്കം നിലനിര്‍ത്താം.

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.