HOME

Bean Bag: ഏതു സൈസ്? ഏതു സ്‌റ്റൈല്‍?

സുഖമായി ഇരുന്ന് വായിക്കാനും ടിവി കാണാനും കുട്ടികള്‍ക്കു കുത്തിമറിയാനുമൊക്കെ വളരെ അനുയോജ്യമാണ് ബീന്‍ബാഗുകള്‍.

എന്നാല്‍ ബീന്‍ബാഗുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സൈസും സ്‌റ്റൈലും ഡിസൈനും ബീന്‍ബാഗിന് പ്രധാനമാണ്. എക്‌സ്ട്രാ സ്‌മോള്‍, സ്‌മോള്‍, മീഡിയം, ലാര്‍ജ്, എക്‌സ്ട്രാ ലാര്‍ജ്, സോഫ എന്നിവയാണ് വിവിധ മോഡലുകള്‍. ആദ്യ മൂന്നു മോഡലുകളും കുട്ടികള്‍ക്ക് വളരെ അനുയോജ്യമാണ്. ലാര്‍ജ്,  എക്‌സ്ട്രാ ലാര്‍ജ് എന്നിവ മുതിര്‍ന്നവര്‍ക്കാകാം. സോഫ ഏത് വലുപ്പത്തിലുള്ളവര്‍ക്കും പറ്റും.

ബീന്‍ബാഗുകള്‍ വ്യത്യസ്തസ്റ്റൈലിലും കിട്ടും. ബീന്‍ ബാഗ് ലോഞ്ചര്‍, ടിയര്‍ ഡ്രോപ് ബീന്‍ ബാഗ്, ബോഡി ഫിറ്റര്‍ ബീന്‍ ബാഗ് എന്നിവയില്‍ ഏതു രീതിയിലും ഇരിക്കാം. ബീന്‍ ബാഗ് ലോഞ്ചര്‍ റൗണ്ട് ഷെയ്പിലുള്ളതാണ്. ഇതില്‍ ആയാസരഹിതമായി പുറകിലേക്ക് ചാഞ്ഞിരിക്കാം. ബീന്‍ബാഗ് ബീഡ്‌സ് നിറച്ച ലോഞ്ചറിന് കുറച്ച് കൂടി ഉറപ്പുള്ള സീറ്റാണ്. ഫോം ബീന്‍ബാഗ് ഫില്ലിങ്ങ് വളരെ മൃദുവായ സോഫാസീറ്റാണ്. ടിയര്‍ഡ്രോപ് ബീന്‍ബാഗ് സീറ്റ് ബാക്ക് സപ്പോര്‍ട്ടുള്ളതാണ്. നേരെ ചാരിയിരിക്കാന്‍ കഴിയും.

ഇളംചുവപ്പ്, മഞ്ഞ, ഓറഞ്ച്  എന്നിവയാണ് ബീന്‍ബാഗിലെ  ട്രെന്‍ഡി കളറുകള്‍. ബ്ലൂ, ഗ്രീന്‍, അക്വാ, പര്‍പ്പിള്‍, പിങ്ക്, ബ്രൌണ്‍, ബ്ലാക്ക് തുടങ്ങിയ കളറുകളും  വിപണിയിലുണ്ട്. മുറിയുടെയും ഫര്‍ണിച്ചറിന്റെയും നിറത്തിന്  ചേരുന്ന ബീന്‍ ബാഗ് തെരഞ്ഞെടുക്കണം.

ബീഡ് ബീന്‍ബാഗ് / സ്‌ററാന്‍ഡേര്‍ഡ് ഫില്‍, ഫോം ബീന്‍ബാഗ് ഫില്‍ എന്നിവയാണ് ബീന്‍ബാഗ് ഫില്ലില്‍ പ്രധാനമായുള്ളത്. ബീഡ് ബീന്‍ബാഗ് ഫില്‍ പരമ്പരാഗത ഫില്ലിങ്ങാണ്. വിര്‍ജിന്‍ പോളിയെസ്റ്റര്‍ ബീഡ്‌സ്, റീസൈക്ലബിള്‍ പോളിയെസ്റ്റര്‍ ബീഡ്‌സ് എന്നിവയാണ് ഇതിനുപയോഗിക്കുന്നത്. ബീഡ് ഫില്‍ ചെയ്ത ബാഗുകള്‍ക്ക് റീഫില്ലിങ്ങ് ആവശ്യമാണ്. തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ സീറ്റ് അമര്‍ന്ന് മൃദുലത നഷ്ടമാകുന്നത് കൊണ്ടാണിത്. ഷ്രഡഡ് ഫോം നല്ല മൃദുവായതാണ്.ഫോം ഫില്‍ ചെയ്ത ബാഗ് റീഫില്‍ ചെയ്യേണ്ടതില്ല. ഇരിക്കുമ്പോള്‍ നിങ്ങളുടെ ശരിരത്തിനനുസരിച്ച് ഫോം മാറുന്നു.

കുട്ടികളുടെ മുറിയിലെ ബീന്‍ബാഗുകള്‍ സ്‌ട്രോങ്ങായിരിക്കണം.പെട്ടെന്ന് നീക്കാവുന്നവയാകരുത്.  ഭക്ഷണവസ്തുക്കള്‍ ഇട്ട്  വൃത്തികേടാകാന്‍ സാധ്യതയുള്ളതിനാല്‍ പെട്ടെന്ന് കഴുകാന്‍ പറ്റുന്നവയാകണം.എന്നാല്‍  വില കുറഞ്ഞത് തെരഞ്ഞെടുത്താല്‍ അവയ്ക്ക് നിലനില്പ് കുറവായിരിക്കും. മുതിര്‍ന്നവര്‍ക്ക് ലെതര്‍ ബീന്‍ബാഗുകള്‍ ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് കൂടിയാണ്. നല്ല ലെതര്‍ ആണെന്ന് ഉറപ്പുവരുത്തണം. കൂടാതെ ഭാരം താങ്ങാന്‍ പര്യാപ്തമായിരിക്കണം ഇവ.

Photo courtesy: fatboybeanbags.ie

| Gijimol P

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.