HOME

ഇന്റീരിയറിന് ആഫ്രിക്കന്‍ ചാരുത

ഇന്റീരിയര്‍ ഡെക്കറേഷനു വേണ്ടി  ഒരു ആഫ്രിക്കന്‍ സവാരി നടത്താന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ?എങ്കിലിത് വായിക്കൂ. ആഫ്രിക്കന്‍ ഹോം ഡെകോര്‍ അവരുടെ സംസ്‌കാരവുമായി ഇഴ ചേര്‍ന്ന് കിടക്കുന്നു. വീടിനുള്ളിലെ ഓരോ ഇടവും ജീവസുറ്റതാക്കുന്നതാണ് ആഫ്രിക്കന്‍ ഡെകോര്‍. കലാചാതുരിക്കൊപ്പം വര്‍ണ്ണവൈവിധ്യവും ഇന്റീരിയറിനെ സമ്പന്നമാക്കും. പരിസ്ഥിതിയോട് ഇണങ്ങി നില്ക്കും വിധമാണ് ഇന്റീരിയര്‍ ഡിസൈനിംഗ്.

ബ്ലാക്ക്, ബ്രൗണ്‍, ക്രീം, ബ്ലൂ, റിച്ച് ഗ്രീന്‍, ഓറഞ്ച് എന്നീ നിറങ്ങളാണ് ആഫ്രിക്കന്‍ മുറികള്‍ക്ക്  ഭംഗി പകരുന്നത്. ഭിത്തികളില്‍ ഗോള്‍ഡന്‍ സണ്‍സെററും സണ്‍റൈസും വരച്ചിടുന്നതും ആഫ്രിക്കന്‍ സ്റ്റൈലാണ്. കടുംവര്‍ണ്ണങ്ങളാണ് ആക്‌സസറീസിന്. സ്‌ട്രോ മാറ്റുകള്‍, ബാംബു തുടങ്ങിയ കൊണ്ടാണ് കൂടുതല്‍ ഇന്റീരിയര്‍വസ്തുക്കളും.

ആഫ്രിക്കന്‍ കലാപാരമ്പര്യത്തിലെ ട്രൈബല്‍ മാസ്‌ക്, പ്രതിമകള്‍ തുടങ്ങിയവ നിങ്ങളുടെ മുറിയെ വ്യത്യസ്തമാക്കും. ഫര്‍ണിച്ചര്‍ കൂടുതലും ബാംബുവിലുള്ളതാണ്. കടഞ്ഞെടുത്ത കടുംനിറമുള്ള തടി ഫര്‍ണിച്ചറും മുറിക്ക് എലഗന്റ് ലുക്ക് നല്‍കും. തടിയിലോ സോപ്‌സ്റ്റോണിലോ തീര്‍ത്ത മൃഗങ്ങളുടെ തലയും പ്രതിമകളും ആഫ്രിക്കന്‍ ഇന്റീരിയറിന്റെ  മുഖമുദ്രയാണ്.

പരമ്പരാഗത ആഫ്രിക്കന്‍ സംഗീതോപകരണമായ armpit drum മുറിയുടെ ശ്രദ്ധാകേന്ദ്രമാക്കാം. Lute,sanza,ivory horn തുടങ്ങിയ സംഗീതോപകരണങ്ങളും ആഫ്രിക്കന്‍ ഇന്റീരിയറിന് മാറ്റു കൂട്ടുന്നു. നിങ്ങളുടെ മുറിയെ സംഗീതാത്മകമാക്കാന്‍ ഇവയ്ക്ക് കഴിയും. ഇങ്ങനെ ചെയ്യുമ്പോള്‍ ആഫ്രിക്കന്‍ അല്ലാത്ത ഒരുപകരണവും മുറിയില്‍ വയ്ക്കരുത്. പുറംതോടിനു കനമുള്ള ഫലവര്‍ഗങ്ങളില്‍ ജലം നിറച്ചോ അല്ലാതെയോ ഇന്റീരിയര്‍ ഡെക്കറേഷനുപയോഗിക്കുന്നത് ആഫ്രിക്കയിലെ പ്രത്യേകതയാണ്. ഇനി യഥാര്‍ത്ഥത്തിലുള്ള ഫലങ്ങള്‍ കിട്ടിയില്ലെങ്കില്‍ കളിമണ്ണില്‍ തീര്‍ത്ത ചെറുരൂപങ്ങള്‍ ഉപയോഗിക്കാം.

ആഫ്രിക്കയുടെ തനത് ഡിസൈനായ mudcloth fabric ആണ് ഇന്റീരിയറിലെ മറ്റൊരു പ്രത്യേകത. കോട്ടണില്‍ കളിമണ്ണ് പൂശി വിവിധവര്‍ണങ്ങള്‍ കൊണ്ട് ആഫ്രിക്കയുടെ പരമ്പരാഗത ഡിസൈനുകള്‍ പെയിന്റ്  ചെയ്യുന്നവയാണ് മഡ് ക്ലോത്ത്. തലയിണ കവറുകളില്‍  പുള്ളിപ്പുലിയും കടുവയുമൊക്കെയാണ് ഡിസൈനുകള്‍. ആഫ്രിക്കയിലെ ട്രഡീഷണല്‍ വെള്ളി ആഭരണം കര്‍ട്ടന്‍ റോഡില്‍ തൂക്കിയിടുന്നത് ജനാലകളെ മനോഹരമാക്കും.

ലൈറ്റിങ്ങാണ് ഇന്റീരിയറിലെ മറ്റൊരു സുപ്രധാനഘടകം. മൃഗങ്ങളുടെയും സസ്യങ്ങളുടെയും പ്രിന്റുള്ള ലാമ്പുകളാണ് ആഫ്രിക്കന്‍ ഡെകോറിലുള്ളത്. Hurricane lamp ആണ് ഇവയില്‍ ശ്രദ്ധേയം. കൈകൊണ്ട് നിര്‍മ്മിച്ച മൊറോക്കന്‍ ലാമ്പുകളും ഉപയോഗിക്കുന്നുണ്ട്. മെഴുകുതിരിക്കാലുകളാണ് മുറിയിലെ മറ്റൊരാകര്‍ഷണം.

Photo courtesy: authenticafrican.biz

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.