Kitchen Towel ആവശ്യമറിഞ്ഞു വാങ്ങാം
അടുക്കളയില്‍ വേണ്ട വസ്തുക്കളെ കുറിച്ച് ചിന്തിക്കുമ്പോള്‍ പലപ്പോഴും മറന്നുപോകുന്നതാണ് ടവ്വലുകള്‍. വൃത്തിയുള്ള അടുക്കളയ്ക്ക് ടവ്വലുകള്‍ അത്യാവശ്യമാണ്. വ്യത്യസ്തമായ മെറ്റീരിയലുകളില്‍, നിറങ്ങളില്‍, പാറ്റേണുകളിലെല്ലാം ടവ്വലുകള്‍ ലഭിക്കും.
പ്രധാനമായും നാല് വിധത്തിലുളള കിച്ചണ്‍ ടവ്വലുകളാണ് ഉള്ളത്. ഡിഷ് ടവ്വല്‍- പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങള്‍ തുടയ്ക്കാനാണ് ഇത്. ഗ്ലാസ് വെയര്‍ / ടീ ടവ്വല്‍- കട്‌ലറികള്‍ തുടയ്ക്കാനും ഗ്ലാസ് ചൈനാ വെയറുകള്‍ക്കുമാണ് ഈ ടവ്വല്‍. ചായ ട്രേയിലും ചൂടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കൊപ്പവും ഈ ടവ്വല്‍ വയ്ക്കാറുണ്ട്. ഹാന്‍ഡ് ടവ്വല്‍-ഇത് കൈകഴുകി തുടയ്ക്കുന്നതിനായുള്ളതാണ്. കൗണ്ടര്‍ ടവ്വല്‍-ഈ ടവ്വല്‍ കൗണ്ടര്‍ തുടയ്ക്കുന്നതിനും എണ്ണമയം നീക്കുന്നതിനും ഉള്ളതാണ്.
ആദ്യമായി ടവ്വല്‍ ഉപയോഗിക്കും മുന്‍പ് കഴുകണം. ഇതിലൂടെ അവയിലുള്ള കെമിക്കലുകളും അധികനിറവും ആഗിരണത്തെ തടയുന്ന നാച്വറല്‍ ഓയിലും പോകും. ആഴ്‌ചയില്‍ രണ്ടുതവണയെങ്കിലും ടവ്വല്‍ വൃത്തിയായി കഴുകണം. വെള്ളം മുക്കി തുടയ്ക്കാനെടുത്താല്‍ അത് കഴിഞ്ഞാലുടന്‍ കഴുകിയിടാന്‍ മറക്കരുത്. വാഷിങ്ങ് മെഷീനില്‍ കഴുകുമ്പോള്‍ ബട്ടണും ഹുക്കുമുള്ളവയ്‌ക്കൊപ്പം ടവ്വല്‍ ഇടാന്‍ പാടില്ല. ഇത് മെറ്റീരിയലിനു കേടുപാട് വരുത്തും. ഫാബ്രിക് സോഫ്റ്റ്‌നര്‍ കിച്ചണ്‍ ടവലില്‍ ഉപയോഗിക്കരുത്. ഡ്രോയറില്‍ മടക്കി വയ്ക്കുംമുന്‍പ് ടവ്വല്‍ നന്നായി ഉണങ്ങിയെന്ന് ഉറപ്പാക്കണം. ഇല്ലെങ്കില്‍ നനവു മൂലം പൂപ്പലോ ബാക്ടീരിയയോ ഉണ്ടാകാം. ടവ്വല്‍ വാങ്ങുംമുന്‍പ് അവ ഏത് മെറ്റീരിയലില്‍ ഉള്ളതാണെന്ന് ശ്രദ്ധിക്കണം. മെറ്റീരിയലിന്റെ സ്വഭാവം അനുസരിച്ച് ടവ്വല്‍ ആറ് വിധത്തിലാണ് ഉള്ളത്.
Waffle Weave
വഫ്ള്‍ വീവ് ടവ്വല്‍ സാധാരണയായി കോട്ടണിലാണ് നിര്‍മ്മിക്കുന്നത്. നന്നായി
വെള്ളം വലിച്ചെടുക്കുന്നതാണ് ഇവ. വലിയ പാത്രങ്ങള്‍, പാനുകള്‍, പോട്ടുകള്‍ എന്നിവ നിഷ്പ്രയാസം തുടയ്ക്കാം. ഹണികോമ്പ് എന്നും അറിയപ്പെടുന്ന ഇവ ഹാന്‍ഡ് ടവ്വലായും ഉപയോഗിക്കാറുണ്ട്.
Terrycloth
വളരെയധികം ആഗിരണശേഷിയുള്ളതാണ് ടെറിക്ലോത്തില്‍ തീര്‍ത്ത ടവ്വല്‍. കോട്ടണാണ് ഇവയിലെ അടിസ്ഥാനഘടകം. ഹാന്‍ഡ് ടവ്വലായും കൗണ്ടര്‍ ടവ്വലായും ഡിഷ് ടവ്വലായും ഇവ ഉപയോഗിക്കുന്നു.
Jacquard
കോട്ടണിലോ കോട്ടണും ലിനനും ചേര്‍ത്തോ നിര്‍മ്മിച്ചതാണ് ഈ ടവ്വല്‍. ഗ്ലാസ് വെയറുകള്‍ തുടയ്ക്കാനാണ് ഇവ ഉപയോഗിക്കുന്നത്. പല കളറിലും ഡിസൈനിലും ഇവ ലഭിക്കും.
Flour Sack
കോട്ടണില്‍ തീര്‍ത്തതാണ് ഈ ടവ്വലുകള്‍ ഗ്ലാസ് വെയറുകള്‍ തുടയ്ക്കാനും പൊടിപിടിച്ച പ്രതലം വൃത്തിയാക്കാനും നല്ലതാണ്. ബ്രഡ് ബാസ്‌കറ്റിനുള്ളില്‍ വിരിക്കാം. കുഴച്ച മാവ് മൂടാനും കൊളളാം.
Flat Weave
100% കോട്ടണ്‍ നിര്‍മ്മിതമാണിത്. അതിനാല്‍ വളരെ വേഗം ഈര്‍പ്പം വലിച്ചെടുക്കും. പാത്രങ്ങള്‍ തുടയ്ക്കാമെന്ന് മാത്രമല്ല ഹോട്ട് പാഡായും ഉപയോഗിക്കാം. ചൂടുള്ള പാത്രങ്ങളുടെ അടപ്പ് തുറക്കാനും പാത്രം എടുത്തുമാറ്റാനും ഇത് സഹായിക്കും.
Paper Towels
വ്യത്യസ്തമായ ഉപയോഗങ്ങള്‍ക്കായി വിവിധതരം പേപ്പര്‍ ടവ്വലുകള്‍ ഇന്നു വിപണിയില്‍ കിട്ടും.
Photo courtesy: globalsupply.be
| Gijimol P

