HOME

Green അടുക്കള

പരിസ്ഥിതി സൗഹൃദഭവനങ്ങള്‍ ഇപ്പോള്‍ വ്യാപകമാണ്. അപ്പോള്‍ നിങ്ങള്‍ മാത്രം മാറി നിന്നാല്‍ മതിയാകുമോ? നിങ്ങളുടെ വീടിനെയും പരിസ്ഥിതി സൗഹൃദത്തിന്റെ പച്ച പുതപ്പിക്കാം. അതിനു തുടക്കമിടുന്നത് അടുക്കളയില്‍ നിന്നാകട്ടെ.

റീസൈക്കിള്‍ ചെയ്യാവുന്ന മെറ്റീരിയലുകള്‍ വേണം അടുക്കള നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍. ലോക്കല്‍ ആയി കിട്ടുന്ന വസ്തുക്കളാണെങ്കില്‍ ചെലവും ലാഭിക്കാം. കാറ്റ് കയറിയിറങ്ങുംവിധമാകണം അടുക്കള പണിയേണ്ടത്. എക്‍സ്‌ഹോസ്‌റ്റ് ഫാന്‍, ഇലക്ട്രിക് ചിമ്മിനി തുടങ്ങിയവ ഒഴിവാക്കാനാകും എന്നതാണിതിന്റെ പ്രത്യേകത.കാബിനറ്റ് നിര്‍മ്മാണത്തില്‍ സിന്തറ്റിക്ക് മെറ്റീരിയലുകളും പ്ലാസ്റ്റിക്കും ഉപയോഗിക്കാതിരിക്കുക. പരമാവധി തടി തന്നെ പ്രയോജനപ്പെടുത്തണം. അധികം കെമിക്കല്‍ അടങ്ങിയിട്ടില്ലാത്ത പ്ലൈവുഡ്, വെനീര്‍ എന്നിവയും ഉപയോഗിക്കാം.

കെമിക്കല്‍ പെയിന്റുകള്‍ വേണ്ടേ വേണ്ട. വാട്ടര്‍ ബെയ്‌സ്ഡ് പെയിന്റുകളാണ് അനുയോജ്യം. പകല്‍സമയത്ത് ലൈററിന്റെ ഉപയോഗം കുറയ്ക്കാനായി വെളിച്ചം കയറുംവിധമാകണം അടുക്കളയുടെ ഡിസൈന്‍. നിഴല്‍ വരാത്തവിധം  വെന്റിലേഷനും നല്‍കാം.  സിഎഫ്എല്‍ ലെറ്റുകള്‍ ഉപയോഗിക്കുക. കിച്ചന്‍ കൗണ്ടറിനടിയില്‍ ടാസ്‌ക് ലൈറ്റുകള്‍ കൊടുത്താല്‍ പാചകം ചെയ്യുമ്പോള്‍  അവ ഇട്ടാല്‍ മതി. ആവശ്യമുള്ളപ്പോള്‍ മാത്രം പ്രധാന ലൈറ്റ് ഉപയോഗിക്കാം.

ഊര്‍ജ്ജം കുറച്ച് മാത്രം ആവശ്യമുള്ള ഗൃഹോപകരണങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അടുക്കളയിലെ  ഭക്ഷണാവശിഷ്ടങ്ങള്‍ കൊണ്ട് ബയോഗ്യാസ് നിര്‍മ്മിക്കാം. മലിനജലം റീസൈക്കിള്‍ ചെയ്താല്‍ ചെടി നനയ്‌ക്കാന്‍ വേറെ വെള്ളം വേണ്ട. അധികം ഉയരം വയ്‌ക്കാത്ത തരം കറിവേപ്പും പച്ചമുളകും കാന്താരിയും ചട്ടികളിലാക്കി അടുക്കളയില്‍ വളര്‍ത്തുന്നത് നല്ലതാണ്. സ്‌ഥലമുണ്ടെങ്കില്‍ അല്പം പച്ചക്കറികൃഷിയുമാകാം. ഷോപ്പിങ്ങിനു പോകുമ്പോള്‍ ഒരു ബാഗ് കരുതിയാല്‍ പ്ലാസ്‌റ്റിക് കൂടുകള്‍ വീട്ടിലേക്ക് കൊണ്ട് വരുന്നത് ഒഴിവാക്കാം. ഇതു പ്ലാസ്‌റ്റിക് വേസ്‌റ്റ് കുറയ്‌ക്കും.

| Gijimol P

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.