ടി വി: 3D, LED or LCD
ടിവി വാങ്ങുമ്പോള്‍ മുന്‍പ് രണ്ടു കാര്യങ്ങളാണ് നോക്കിയിരുന്നത്. കളര്‍/ബ്ലാക്ക് ആന്‍ഡ് വൈറ്റ്, സൈസ് എന്നിവ. എന്നാലിന്ന് കഥ മാറി 3D, LED, LCD തുടങ്ങി മോഡലും ടെക്‌നോളജിയും എല്ലാം നോക്കണം.
ഇപ്പോള്‍ ടെലിവിഷന്‍ വിപണിയിലെ സ്റ്റാര്‍ ത്രിഡി ടിവിയാണ്. കാഴ്‌ചയിലെ ത്രിമാനഅനുഭവം തന്നെയാണ് 3Dയെ താരമാക്കുന്നത്. താരങ്ങള്‍ അഭ്രപാളിയില്‍ നിന്നും നിങ്ങളിലേക്കിറങ്ങി വരുന്നു. പഴയ കുട്ടിച്ചാത്തന്‍ സിനിമ കണ്ട അതേ മനസോടെ വീട്ടിലിരുന്ന് സിനിമകളും പരിപാടിയും കാണാം. ത്രിഡിയല്ലാത്ത സിനിമകള്‍ ത്രിഡിയാക്കാനുള്ള കണ്‍വര്‍ട്ടറും ഈ ടിവിയില്‍ തന്നെയുണ്ട്. വിവിധ കമ്പനികളുടെ മോഡലുകള്‍ക്ക് വിലയും വ്യത്യസ്തമാണ്. ഒരു ലക്ഷത്തിന് മുകളിലാണ് ഇവയുടെ വില. കണ്ണടയ്ക്ക് വേറെ നല്കണം.
എല്‍ ഇ ഡിയാണ് അടുത്തത്. LCD (Liquid Crystal Display) ടിവിയുടെ അഡ്വാന്‍സ്ഡ് മോഡല്‍ ആണ് LED (Light emitting Diode ). ലൈറ്റ് എമിറ്റിങ്ങ് ഡയോഡ് ആണ് എല്‍ ഇ ഡിയുടെ പ്രത്യേകത. ക്ലാരിറ്റിക്കൊപ്പം വൈദ്യുതിലാഭവും എല്‍ഇഡി ടിവി തരുന്നു. സ്‌ക്രീനിലെ ഗ്ലെയര്‍ മാറ്റാന്‍ അള്‍ട്രാ ക്ലിയര്‍ പാനലുണ്ട്. ദൃശ്യങ്ങളുടെ പൂര്‍ണ്ണതയാണ് എല്‍ഇഡിയുടെ മറ്റൊരു ഗുണം. LED ടിവിയിലെ RGB coloured light technology ബാക്ക്‌ലൈറ്റില്‍ കൂടുതല്‍ മിഴിവാര്‍ന്ന നിറം ദ്യശ്യങ്ങള്‍ക്ക് നല്‍കുന്നു. LED ടിവിയില്‍ വീഡിയോ പ്ലേ ബാക്ക് വളരെ വേഗത്തിലുള്ളതാണ്. Lagging ഉണ്ടാകുന്നില്ല. വളരെ വേഗതയിലുള്ള വീഡിയോദൃശ്യങ്ങള്‍ പോലും ക്വാളിറ്റി നഷ്ടപ്പെടാതെ വ്യക്തതയോടെ കാണാന്‍ കഴിയും. ടിവിസ്റ്റാന്‍ഡില്‍ നിന്നും ഭിത്തിയിലേക്കാണ് എല്‍ഇഡിയുടെ ചുവട് മാറ്റം. സ്ലിമ്മാണെന്നത് തന്നെയാണിതിന് അനുകൂലഘടകം. ഭിത്തിയില്‍ തൂക്കിയാലും ഇഷ്‌ടമുള്ളിടത്തേക്ക് തിരിക്കാന്‍ കഴിയുന്ന ഓട്ടോ വാള്‍ മൗണ്ടിങ്ങ് സംവിധാനവുമുണ്ട്. കമ്പ്യൂട്ടറുകള്‍ക്ക് പകരമാകാനും ഇവയ്ക്ക് കഴിയും. ഇന്റര്‍നെറ്റ്, ഹാന്‍ഡിക്യാം, ഡിജിറ്റല്‍ ക്യാമറ, പെന്‍ഡ്രൈവ് തുടങ്ങിയ എല്‍ഇഡിയില്‍ ഘടിപ്പിക്കാം.ക്ലോക്ക്, സ്ലീപ് ടൈമര്‍, ലൈറ്റ്‌സെന്‍സര്‍ തുടങ്ങി എല്‍ഇഡി വിപ്ലവം നീളുന്നു. സാംസങ്ങ്, പാനസോണിക്, തോഷിബ, ഫിലിപ്‌സ്, എല്‍ജി തുടങ്ങി പ്രമുഖ ടെലിവിഷന്‍ നിര്‍മ്മാതാക്കളെല്ലാം തന്നെ LED ടിവി വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
കളറിന്റെ കാര്യത്തില്‍ LCDയും LEDയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല. LCDയുടെ പ്രധാനപോരായ്മ സ്‌ക്രീനിലെ ദൃശ്യങ്ങളില്‍ Dark area രൂപപ്പെടുന്നതാണ്. LCD യിലെ ക്രിസ്‌ററലുകള്‍ ബാക്ക്‌ലൈററിനെ തടയുന്നു. ഇത് ദൃശ്യങ്ങളുടെ പൂര്‍ണ്ണതയ്‌ക്ക് വിഘാതമാകുന്നു. എല്‍ഇഡി ടിവിയും എല്‍സിഡിടിവിയും തമ്മില്‍ കാഴ്‌ചയിലെ ദൂരപരിധിയിലും (viewwing angle) വ്യത്യാസമുണ്ട്. 30 ഡിഗ്രിയാണ് എല്‍സിഡിയുടെ പരിധി. Wider angle-ല്‍ കോണ്‍ട്രാസ്റ്റ് കുറയും. എന്നാല്‍ എല്‍ഇഡിക്കും പ്ലാസ്മടിവിക്കും Wide viewing angle സാധ്യമാണ്. തന്‍മൂലം കോണ്‍ട്രാസ്‌ററ് റേഷ്യോയിലും കുറവുണ്ടാകും. LCD ടിവി സൈസ് 15 ഇഞ്ച് മുതല്‍ 65 ഇഞ്ച് വരെ ലഭ്യമാണ്. LED ടിവി 20 ഇഞ്ച് മുതല്‍ 70 ഇഞ്ച് വരെയാണുള്ളത്.
| Gijimol P


LCD will be obsolate soon. The reasons – not getting blacks properly- lower viewing angle etc. For LED , the current ones are Edge LED s ,so wait for the arrival of full backlite LED for right contratsts. Otherwise go for full HD plasma TV with a high contrast ratio and 600 Hz. sub field motion of a reputed make to enjoy the best home movie experience. These are available with good rates now and we do not have to wait…