HOME

കൊച്ചുകുടുംബത്തിന് Studio Apartment

ഫാസ്‌ററ്‌ ലിവിങ്ങ് സംസ്‌കാരത്തിന് ഏറ്റവും അനുയോജ്യമാണ് സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ്. ഒരു മുറിയില്‍ തന്നെ ലിവിങ്ങ് റൂം, ബെഡ്‌റൂം, കിച്ചണ്‍, ഡൈനിങ്ങ് ഏരിയ, ബാത്ത്‌റൂം, ബാല്‍ക്കണി എന്നിവ ഒത്തുചേരുന്നു. 300-600 സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ളതാണ് ഇവ. ചെലവ് കുറവ്, കുറഞ്ഞ മെയ്ന്റനന്‍സ്, വീട്ടില്‍ എല്ലായിടവും ശ്രദ്ധിക്കാനാകും, വൃത്തിയാക്കാന്‍ എളുപ്പം തുടങ്ങിയവയാണ് സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റിന്റെ സവിശേഷതകള്‍.

ഭിത്തികള്‍ കൊണ്ടു പാര്‍ട്ടീഷന്‍ നല്കാതെ വിശാലമായ ഒരു ഏരിയയെ  ഡിവൈഡറിനാല്‍ വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. ബാത്ത് റൂം, ബാല്‍ക്കണി എന്നിവ മാത്രമാണ് ചുവരുകള്‍ കൊണ്ട് വേറിട്ട് നില്‍ക്കുന്നത്. നിശ്ചിത ഏരിയയില്‍ ഇതെല്ലാം ഒന്നിപ്പിക്കുക ശ്രമകരമാണെങ്കിലും നല്ലൊരു ആര്‍ക്കിടെക്‍റ്റ്  ഉണ്ടെങ്കില്‍ നിഷ്പ്രയാസം സാധിക്കാം. ഒരു ന്യൂക്ലിയര്‍ കുടുംബത്തിന് ഏറ്റവും അനുയോജ്യമാണ് സ്‌ററുഡിയോ അപ്പാര്‍ട്ട്‌മെന്റ്. ദിവസവാടകയ്‌ക്കു കൊടുത്ത് സ്‌ററുഡിയോ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു പണമുണ്ടാക്കുന്നവരും  ധാരാളം.

ലിവിങ്ങ് റൂം, കിച്ചണ്‍, ബഡ്‌റൂം എന്നിങ്ങനെ വിഭജിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് ഫര്‍ണിച്ചര്‍ ഉപയോഗിച്ചും ചെയ്യാം. കുറച്ച് സ്ഥലം മാത്രമുള്ളതിനാല്‍ ഉപയോഗശൂന്യമായതൊന്നും മുറിയില്‍ ഉണ്ടാകരുത്. ഫര്‍ണിച്ചര്‍ സൈസ് സ്ഥലപരിമിതിക്ക് അനുസൃതമായിരിക്കണം. ആഢംബരത്തേക്കാളും ആവശ്യത്തിനായിരിക്കണം പ്രാധാന്യം. വളരെ വലിയ ഡൈനിങ്ങ് ടേബിള്‍, സെറ്റികള്‍ തുടങ്ങിയവ സ്ഥലംകൊല്ലികളാണെന്ന് മറക്കരുത്. അതേസമയം കലാചാരുതയുളളവ തെരഞ്ഞെടുക്കുകയും വേണം. ബഹുവിധ ഉപയോഗങ്ങളുള്ള ഫര്‍ണിച്ചറായിരിക്കും അഭികാമ്യം. മടക്കാന്‍ കഴിയുന്ന കസേരകളും കട്ടിലും സ്ഥലലാഭമുണ്ടാക്കും. ബഡ്‌റൂം ഏരിയ ചെറുതാണെങ്കില്‍ കിടക്കയായി പുള്‍ -ഔട്ട് സോഫ ഉപയോഗിക്കാം. പകല്‍ സമയത്ത് ഇത് ലിവിങ്ങ് റൂമിലിടാം. മുറിവിഭജിക്കാന്‍  ഫോള്‍ഡിങ്ങ് വുഡ്‌സ്‌ക്രീന്‍, കര്‍ട്ടന്‍സ്, ഷെല്‍ഫ് തുടങ്ങിയ ഡിവൈഡറുകളും ഉപയോഗിക്കാം.  ബഡ്‌റൂമിന് സ്വകാര്യത നിലനിര്‍ത്താന്‍ ഇവ അനുയോജ്യമാണ്.

വ്യത്യസ്തമായ നിറങ്ങള്‍ കൊണ്ട് പെയിന്റ് ചെയ്തും ഓരോ ഏരിയയും വേര്‍തിരിക്കാം. ലിവിങ്ങ് റൂം ഭിത്തിയില്‍ ചിത്രങ്ങളും ഭംഗി കൂട്ടും. തറയില്‍ റഗുകളോ കാര്‍പെറ്റോ ഇടാം. റഗുകളിലും വ്യത്യസ്തത കൊണ്ടുവരുന്നത് ഉള്ള സ്ഥലം കൂടുതല്‍ തോന്നാനും മുറി വേര്‍തിരിക്കാനും നല്ലതാണ്.

| Gijimol P

1 Comment

  1. dear gigimol,

    thank you for the information.
    could you please add some more pictures of furnished studio flats.
    so that we can get an idea.
    thanks

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.