എവര്‍ഗ്രീന്‍ Concrete
വീടിന്റെ അവിഭാജ്യഘടകമായ കോണ്‍ക്രീറ്റ് ഇന്റീരിയര്‍ ഒരുക്കാനും ഉത്തമം. ദീര്‍ഘകാലം നിലനില്ക്കും, വില കുറവാണ് ഇതെല്ലാമാണ് കോണ്‍ക്രീറ്റിനെ പ്രിയങ്കരമാക്കുന്നത്. അടുക്കളയിലെ കൗണ്ടര്‍ടോപ്പുകള്‍, പൂന്തോട്ടത്തിലെ സ്റ്റെപ്പിങ്ങ് സ്റ്റോണ്‍ തുടങ്ങിയവയ്‌ക്കെല്ലാം കോണ്‍ക്രീറ്റ് ഉപയോഗിക്കാം.
ഭംഗിയുള്ള നിറങ്ങളില്‍ കോണ്‍ക്രീററ് വാഷ്‌ബേസിനുകളും വയ്‌ക്കുന്നവരുണ്ട്. കോണ്‍ക്രീറ്റ് കൊണ്ടുള്ള ചെടിച്ചട്ടി വീടിനകവും പുറവും സുന്ദരമാക്കും. സ്വീകരണമുറിയുടെ വാതിലിനരികിലോ സ്‌റ്റൈയര്‍കേസിലോ പൂന്തോട്ടത്തിലോ ഇത് വയ്ക്കാം. കളിമണ്‍ചട്ടി പോലെ പൊട്ടിപ്പോകുകയില്ല, ആകര്‍ഷമായ നിറങ്ങളും നല്കാം.
കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ടുള്ള നടപ്പാത പൂന്തോട്ടത്തെ ആകര്‍ഷമാക്കും. കോണ്‍ക്രീറ്റില്‍ തീര്‍ത്ത പ്രതിമകള്‍ പൂന്തോട്ടമോ ഇന്റീരിയറോ അലങ്കരിക്കാനെടുക്കാം. സ്വിമ്മിങ്ങ് പൂളിനും മുറ്റത്തെ കിണറിനും കോണ്‍ക്രീറ്റ് കൊണ്ട് തറയും ഭിത്തിയും തീര്‍ക്കാം.
ഭിത്തിയുടെ ഒരു ഭാഗം കോണ്‍ക്രീറ്റില്‍ ഡിസൈന്‍ ചെയ്യാറുമുണ്ട്. ഇതിന് വെര്‍ട്ടിക്കല്‍ കോണ്‍ക്രീറ്റ് സ്റ്റാമ്പിങ്ങ് എന്നാണു പറയുന്നത് . ഇങ്ങനെ ചെയ്യുമ്പോള്‍ മനോഹരമായ നിറങ്ങളും ആകൃതിയും നല്കാം. അകംഭിത്തിക്കും പുറംഭിത്തിക്കും ഭംഗി കൂട്ടാന്‍ ഇത് സഹായകമാണ്. Patio ഫ്‌ളോറിങ്ങ്, പൂന്തോട്ടഭിത്തി, നടുമുററം എന്നിവിടങ്ങളില്‍ സ്റ്റാമ്പിങ്ങ് സ്റ്റോണോ സ്റ്റാമ്പിങ്ങ് കോണ്‍ക്രീറ്റോ ഉപയോഗിച്ച് മോടിയാക്കാം. ബാത്ത് റൂമില്‍ പോലും ഇപ്പോള്‍ കോണ്‍ക്രീറ്റ് സ്റ്റാമ്പിങ്ങ് ഉപയോഗിക്കാറുണ്ട്.
| Gijimol P

