Antique Fans: കാറ്റു കൊള്ളാനല്ല, കാണാന്‍ !
ആന്റിക് വസ്തുക്കളെ പ്രണയിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. അകത്തളങ്ങള്‍ക്ക് അലങ്കാരമായി ഇതാ ആന്റിക് ഫാനുകള്‍. ട്രെഡീഷണല്‍, റസ്റ്റിക്, കണ്ടംപ്രറി എന്നിങ്ങനെ ഏതു സ്റ്റൈലിലുള്ള വീടുകള്‍ക്കും അനുയോജ്യമായ ഫാനുകളുണ്ട് .
എന്നാല്‍ കാറ്റുകൊള്ളാനും ഈ ഫാന്‍ മതി എന്നു കരുതിയാല്‍ തെറ്റി. തടിയുടെ ലീഫോടു കൂടിയ ആന്റിക് ഫാന് കാറ്റു വളരെ കുറവാണ്. ഇവ ഡല്‍ഹിയിലെ ഗൂര്‍ഗാവില്‍ നിന്നുമാണ് എത്തുന്നത്. വുഡണ്‍പാനലിങ്ങ് ചെയ്യുന്ന വീടുകളില്‍ ആന്റിക് ഫാനിട്ടാല്‍ ഒരു പ്രത്യേക അഴകാണ്.
വുഡണ്‍ ഫിനിഷ് ലീഫോടു കൂടിയവയ്ക്കാണ് ആരാധകര്‍ ഏറെയും. അലൂമിനിയം, അയേണ്‍, ഗോള്‍ഡന്‍, ബ്രാസ് എന്നീ ഫിനിഷോടു കൂടിയവയുമുണ്ട്. ആറായിരം മുതല്‍ പതിനെണ്ണായിരം രൂപ വരെയാണ് വില. ഗോള്‍ഡന്‍ ഫിനിഷോടു കൂടിയവയ്ക്കാണ് 18,000 രൂപ വില വരുന്നത്. ഇവയുടെ ബെയ്‌സില്‍ ചെയ്‌തിരിക്കുന്നത് ഹാന്‍മെയ്‌ഡ് വര്‍ക്കാണ്.
ടേബിള്‍ഫാന്‍, സീലിങ്ങ്ഫാന്‍, പെഡസ്ട്രല്‍ എന്നിങ്ങനെ ഇരുപതു വ്യത്യസ്ത മോഡലുകള്‍. രണ്ട് ലീഫ്, നാല് ലീഫ് മുതല്‍ നമ്മുടെ സാധാരണ ഫാനുകളുടെ ആകൃതിയിലുള്ള ഫാനും ആന്റിക് സ്റ്റൈലില്‍ കിട്ടുന്നുണ്ട്. കൊച്ചിയിലെ കപൂര്‍ലൈറ്റ്‌സാണ് ആന്റിക് ഫാന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
| Savitha Sijo

