പൂന്തോട്ടത്തിനും വേണം accessories
നല്ലൊരു പൂന്തോട്ടത്തില്‍ നല്ല ചെടികളും പൂക്കളും മാത്രം പോര. തോട്ടത്തിന്റെ അഴകു കൂട്ടാനും വേണം ചില accessories.
മനോഹരമായ ശില്പങ്ങള്‍ കൊണ്ട് പൂന്തോട്ടം മോടിയാക്കാം. മൃഗരൂപങ്ങളോ സുന്ദരികളോ മത്സ്യകന്യകളോ അങ്ങിനെ എന്തുമാകാം. നിങ്ങളുടെ ബജറ്റാണ് പ്രതിമയുടെ വലുപ്പവും പ്രത്യേകതകളും നിര്‍ണയിക്കുക.
ജീവനില്ലാത്ത പ്രതിമകള്‍ പൂന്തോട്ടത്തിന് അലങ്കാരമാണ്. എന്നാല്‍ ജീവനുള്ള പക്ഷികള്‍ തോട്ടത്തിനും ജീവന്‍ നല്കും. കിളികളെ ആകര്‍ഷിക്കാനായി ബേഡ് ബാത്തും ബേഡ് ഫീഡേഴ്‌സും പൂന്തോട്ടത്തില്‍ വയ്ക്കാം. ഒരു ഫൗണ്ടന്‍ കൂടിയുണ്ടെങ്കില്‍ പക്ഷികള്‍ നിങ്ങളുടെ തോട്ടത്തിലെ നിത്യസന്ദര്‍ശകരായിരിക്കും.
ഇനി പൂന്തോട്ടത്തിലെ ഇരിപ്പിടം. ഉദ്യാനത്തിലിടുന്ന ഫര്‍ണിച്ചര്‍ വിവിധ വലുപ്പത്തിലും ഡിസൈനിലും ലഭ്യമാണ്. ചൂടുകാലത്തും തണുപ്പുകാലത്തും അനുയോജ്യമായ ഫര്‍ണിച്ചറാണ് നല്ലത്. തടി കൊണ്ടുള്ളവയെക്കാള്‍ പ്ലാസ്റ്റിക്കും wrought iron ഫര്‍ണിച്ചറുമാണ് അഭികാമ്യം. കുറച്ച് കൂടി കാശു ചെലവാക്കിയാല്‍ മാര്‍ബിളിലോ കോണ്‍ക്രീറ്റിലോ മനോഹരമായ സ്ഥിരം സീറ്റുകളും നിര്‍മ്മിക്കാം. ഇത് പൂന്തോട്ടത്തിന് ക്ലാസിക് ലുക്ക് നല്‍കും.
ഊഞ്ഞാല്‍ ഉദ്യാനത്തിന് ഉല്ലാസമേകും. കുട്ടികള്‍ക്ക് ചെറിയ ഊഞ്ഞാലും മുതിര്‍ന്നവര്‍ക്കായി കോട്ടണിലോ മുളയിലോ തീര്‍ത്ത ആട്ടു കസേരയും ആകാം.
പൂന്തോട്ടത്തോട് ചേര്‍ന്നുള്ള patio ഉണ്ടെങ്കില്‍ സാധാരണ മേല്‍ക്കൂരയ്‌ക്ക് പകരം വര്‍ണ്ണക്കുടകള്‍ സ്ഥാപിക്കുന്നത് തോട്ടം colourful ആക്കും. അധികഭാരമില്ലാത്തതും മഴയും വെയിലും പ്രതിരോധിക്കുന്നതുമാകണം നല്ല patio കുടകള്‍.
ശരിയായ ലൈറ്റിംഗ് ആണ് പൂന്തോട്ടത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. പാര്‍ട്ടികള്‍ നടത്താന്‍ പൂന്തോട്ടം ഉപയോഗിക്കുമ്പോഴും ലൈറ്റിംഗ് നിര്‍ണായകഘടകമാണ്. ബുള്ളറ്റ് ലൈറ്റുകളാണ് ഇതിന് ഏററവും അനുയോജ്യം. സോളാര്‍ എനര്‍ജി കൊണ്ട് പ്രവര്‍ത്തിക്കുന്ന ലൈറ്റുകളും പരിസ്ഥിതിക്കിണങ്ങുന്ന ലൈറ്റുകളും ഉപയോഗിക്കാം.
| Gijimol P

