HOME

A C ഇനി ഓഫ് ചെയ്യേണ്ട

വേനല്‍ച്ചൂടില്‍  ആശ്വാസമാണ് എയര്‍കണ്ടീഷണര്‍. എന്നാല്‍ ഷോക്കടിപ്പിക്കുന്ന വൈദ്യുതിബില്‍ ഓര്‍ക്കുമ്പോള്‍ എസി ഓഫ് ചെയ്യുകയേ നിവൃത്തിയുള്ളു.പക്ഷേ ശരിയായ ക്ലീനിംഗും അറേഞ്ച്‌മെന്റും ഉണ്ടെങ്കില്‍ എ സി ഒരു ബാധ്യതയാകില്ല. എസി മൂലമുണ്ടാകുന്ന അമിത ഊര്‍ജ്ജഉപഭോഗം കുറയ്ക്കാന്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

എസിയുടെ കോയിലും ഫില്‍ട്ടറും യഥാസമയം വൃത്തിയാക്കുക. ഇതിനായി എയര്‍കണ്ടീഷണര്‍ അണ്‍പ്ലഗ് ചെയ്ത് വളരെ സൂക്ഷിച്ച് വേണം വിന്‍ഡോ സ്‌പേസില്‍ നിന്ന് എടുക്കാന്‍. കോയിലും ഫില്‍ട്ടറും അഴുക്ക് പിടിച്ചിരുന്നാല്‍ അത് കംപ്രസറിനെയും ഫാനിനെയും പ്രതികൂലമായി ബാധിക്കും. കൂളിങ്ങ് എഫക്ട് കുറയ്ക്കും. കൂടുതല്‍ ഊര്‍ജ്ജഉപഭോഗത്തിന് ഇടയാക്കുകയും ചെയ്യും.

എയര്‍കണ്ടീഷണറിന്റെ ഔട്ട്‌ഡോര്‍ യൂണിറ്റിന്  സമീപം ബോണ്‍സായ് ചെടികളോ ചെറിയ വൃക്ഷങ്ങളോ വച്ച് പിടിപ്പിക്കുന്നതും വൈദ്യുതി ബില്ല് കുറയ്ക്കാന്‍ സഹായകമാണ്. അങ്ങനെ പത്ത് മുതല്‍ 25 ശതമാനം വരെ വൈദ്യുതി ബില്ലില്‍ കുറവ് വരുത്താം.സൂര്യപ്രകാശം നേരിട്ട്  ഏല്‍ക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്.  വെയില്‍ അധികം ഏല്‍ക്കാത്ത ഭാഗങ്ങളില്‍ എസി പിടിപ്പിക്കണം.നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഔട്ട് ഡോര്‍ ഹീറ്റ് എക്‌സ്‌ചേഞ്ചറിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കും.

എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിക്കുന്ന മുറിയിലെ ജനാലകളും വാതിലുകളും എപ്പോഴും അടച്ചിടാന്‍ ശ്രദ്ധിക്കണം. ഗ്ലാസ് ജനാലകളില്‍ കര്‍ട്ടനും സണ്‍ഷേഡും വേണം. ഇത് സൂര്യപ്രകാശത്തെ തടയും.

ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ റേറ്റിംഗ് സിസ്റ്റമാണ് സ്റ്റാര്‍ റേറ്റിംഗ്.എയര്‍കണ്ടീഷണര്‍ അടക്കമുള്ള ഗൃഹോപകരണങ്ങളുടെ എനര്‍ജി എഫിഷ്യന്‍സി റേറ്റിംഗ് ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒന്നു മുതല്‍ അഞ്ച് വരെ സ്റ്റാറുകളാണുള്ളത്.സ്റ്റാറുകള്‍ കൂടുതലുള്ളത് കൂടുതല്‍ എനര്‍ജി എഫിഷ്യന്‍സിയാണ് കാണിക്കുന്നത്. എയര്‍കണ്ടീഷണറിന്റെ എനര്‍ജി എഫിഷ്യന്‍സി നിര്‍ണയിക്കുന്നത് രണ്ടുവിധത്തിലാണ് കൂളിങ്ങ് കപ്പാസിറ്റി (in watts), ഊര്‍ജ്ജഉപഭോഗം (in watts) ഇവ അടിസ്ഥാനമാക്കി. എനര്‍ജി എഫിഷ്യന്‍സിയും കൂളിങ്ങ് കപ്പാസിറ്റിയും കണക്കിലെടുത്ത് വേണം എസി തെരഞ്ഞെടുക്കേണ്ടത്. ഇന്ത്യയിലെ പ്രമുഖ എയര്‍കണ്ടീഷണര്‍ ബ്രാന്‍ഡുകള്‍ എല്ലാം തന്നെ എനര്‍ജി എഫിഷ്യന്‍സി റേഷ്യോ (ഇഇആര്‍)അനുസരിച്ചുള്ളവയാണ്.

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.