Vaasthu: വീടിനുള്ളില്‍ ചെടി വയ്‌ക്കുമ്പോള്‍
ഫ്ലാറ്റ് സംസ്‌കാരവും സ്ഥലപരിമിതിയും കാരണം ചെടികളുടെ സ്‌ഥാനം പലപ്പോഴും വീടിനുള്ളിലാണ്. തങ്ങള്‍ക്കിഷ്ടമുള്ള ചെടികള്‍ എവിടെയെങ്കിലും വയ്ക്കുകയാണ് പലരും ചെയ്യുന്നത്. പക്ഷേ വീടിനുള്ളില്‍ ചെടികള്‍ വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വീടിനുള്ളില്‍ വടക്കും കിഴക്കും വടക്കുകിഴക്കുമായി ചെടികള്‍ വയ്ക്കാം. വലിയ ചെടികള്‍ തെക്കും പടിഞ്ഞാറും തെക്കുപടിഞ്ഞാറുമാണ് വയ്‌ക്കേണ്ടത്. പച്ചപ്പ് കൂടുതലുള്ള ചെടികളാണ് അനുയോജ്യം. ഇത് മുറിക്ക് കുളിര്‍മ്മ നല്‍കാനും ഓക്‌സിജന്‍ കൂടുതല്‍ പുറത്ത് വിടാനും നല്ലതാണ്. ബോണ്‍സായ് ചെടികളും അധികം ഉയരം വയ്ക്കാത്ത പനച്ചെടികളും കുറ്റിമുല്ലയും വീട്ടിനുള്ളില്‍ വയ്‌ക്കാം. വീടിന്റെ തെക്കു കിഴക്കുഭാഗത്ത് റോസാച്ചെടികള്‍ വയ്ക്കാവുന്നതാണ്. താഴേക്ക് ഈര്‍പ്പം തട്ടാത്തവിധം സുരക്ഷിതമായി വേണം ഇവ വയ്ക്കാന്‍.
കള്ളിമുള്‍ച്ചെടികള്‍ വീടിനുള്ളില്‍ ഒഴിവാക്കണം. വടക്കും കിഴക്കും ഭാഗങ്ങളില്‍ ഒരു കാരണവശാലും മുള്‍ച്ചെടികള്‍ വയ്ക്കരുത്. എന്നാല്‍ വീടിനു വെളിയില്‍ മുന്‍ഭാഗത്തായി കള്ളിമുള്‍്‌ച്ചെടി വയ്ക്കാവുന്നതാണ് . ഇത് വീടിന് ദൃഷ്ടിദോഷം ഉണ്ടാകാതിരിക്കാന്‍ സഹായകമാണ്.
| Sakunthala Menon

