Table Mat: ഗ്ലാസ് മുതല്‍ ജ്യൂട്ട് വരെ
ഡൈനിങ്ങ് ടേബിള്‍ ചെറുതായാലും വലുതായാലും ടേബിള്‍മാറ്റ് കൂടിയേ തീരൂ. ഇത് ടേബിളിന് വൃത്തിയും വെടിപ്പും നല്‍കും, കാഴ്‌ചയ്‌ക്ക് അഴകും. നിങ്ങള്‍ക്കായി ചില ടേബിള്‍മാറ്റ് മോഡലുകള്‍.
ഗ്ലാസ് ടേബിള്‍മാറ്റ്
ഗ്ലാസ് ടേബിള്‍മാറ്റാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. മേശക്കുമുകളില്‍ വയ്ക്കാനുള്ള സൗകര്യത്തിന് ഇവയുടെ വശങ്ങളില്‍ റബര്‍ബുഷുകള്‍ പിടിപ്പിച്ചിട്ടുണ്ട്. 200 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടിനെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിയും. ഒരേയൊരു പ്രശ്‌നം മാത്രം. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പൊട്ടിപ്പോകും.
ജ്യൂട്ട് ടേബിള്‍ മാറ്റ്
വീട് ഇക്കോ ഫ്രണ്ട്‌ലി ആകണമെന്നുള്ളവര്‍ക്ക് അല്ലെങ്കില്‍ ഒരു green വീടിന് ഏറ്റവും അനുയോജ്യമാണിത്. Biodegradable ആണെന്നതാണ് ഇതിന്റെ പ്രത്യേകത. വ്യത്യസ്തമായ നിറങ്ങളിലും ഡിസൈനിലും ലഭിക്കും.
പ്ലാസ്റ്റിക് ടേബിള്‍ മാറ്റ്
പ്ലാസ്റ്റിക് ടേബിള്‍മാറ്റിന് എപ്പോഴും ഡിമാന്റുണ്ട്. കുറഞ്ഞവിലയും മനോഹരമായ ഡിസൈനുകളുമാണ് ഇവയ്ക്കുള്ളത്. ചൂടിനെ പ്രതിരോധിക്കുന്ന നിര്‍മ്മിതി.
സ്‌ട്രോ മാറ്റ്
ഇക്കോഫ്രണ്ട്‌ലി ആണെന്നതാണ് ജ്യൂട്ട് പോലെ സ്‌ട്രോയെയും പ്രിയങ്കരമാക്കുന്നത്. കട്ടികൂടിയതും കുറഞ്ഞതുമായ മാറ്റുകളുണ്ട്.ഡിസൈനുകളെ എടുത്ത് കാണിക്കുന്ന നല്ല നിറങ്ങളാണ് മാറ്റിന്റെ ഭംഗി കൂട്ടുന്നത്. വെള്ളം വീണാല്‍ പെട്ടെന്ന് പോകുമെന്നതാണ് സ്‌ട്രോമാറ്റിന് തിരിച്ചടി.
ലിനന്‍ ആന്‍ഡ് കോട്ടണ്‍ മാറ്റ്
മനോഹരമായ ഡിസൈനുകളും ബലവും ആണ് കോട്ടണ്‍, ലിനന്‍ മാറ്റുകളെ ജനപ്രിയമാക്കുന്നത്. എംബ്രോയ്ഡറിയും ലേസ് വര്‍ക്കുമാണ് ഇവയുടെ സ്‌പെഷ്യാലിറ്റി. വളരെക്കാലം ഉപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
| Gijimol P

