ബാത്ത്‌റൂമിനു വേണം Perfect Ventilation
ബാത്ത്‌റൂം വൃത്തിയായിരിക്കാന്‍ ശരിയായ ventilation സംവിധാനം അത്യാവശ്യമാണ്. പൊടി, ചൂടുകാറ്റ്, അഴുക്ക് വായു, ഈര്‍പ്പം എന്നിവ ഒഴിവാക്കാന്‍ വെന്റിലേഷന്‍ കൂടിയേ തീരൂ. ബാത്ത്‌റൂം വെന്റിലേഷന്‍ രണ്ടുതരത്തില്‍ ആകാം.
ജനാലകളിലൂടെയോ, മെക്കാനിക്കല്‍ വെന്റിലേഷന്‍ സിസ്റ്റത്തിലൂടെയോ. തണുപ്പുള്ള സ്‌ഥലങ്ങളില്‍ ജനാല അടച്ചിടുമെന്നതിനാല്‍ മെക്കാനിക്കല്‍ വെന്റിലേഷന്‍ സിസ്റ്റം ഉപയോഗിക്കാം. മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രധാനമായും ഉള്ളത് exhaust fan ആണ്. ബാത്ത്‌റൂമിലെ ഈര്‍പ്പമുള്ള വായുവും ദുര്‍ഗന്ധവും exhaust fan വലിച്ചെടുക്കുന്നു. മുറിക്കുള്ളിലെ ഈര്‍പ്പത്തിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് സഹായകമാണ്. ഇത് മുറി അണുവിമുക്തമാക്കുന്നതിന് സഹായിക്കും.
ശരിയായ വെന്റിലേഷന്‍ സംവിധാനമില്ലാത്ത മുറികളില്‍ താമസിക്കുന്നത് ആസ്തമയും അലര്‍ജിയും തലവേദനയും പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകും. വീടിനുള്ളില്‍ ഈര്‍പ്പം തങ്ങി നിന്നാല്‍ പെയിന്റ് അടര്‍ന്ന് പോകുന്നതിനും ഭിത്തിയില്‍ വിള്ളലുണ്ടാകുന്നതിനും കാരണമാകും. ഭിത്തിയിലെ ഫംഗസ് ബാധയും മറ്റ് സൂക്ഷ്മജീവികളുടെ വാസവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.
വിവിധതരം വെന്റിലേഷന്‍ സംവിധാനങ്ങള്‍ പരിചയപ്പെടാം.
1.Window ventilation system
ജനാലകള്‍ പിടിപ്പിക്കുമ്പോള്‍ അതു നന്നായി കാറ്റ് കയറിയിറങ്ങുന്നതാവണം.3′x2′ വലുപ്പമാണ് അനുയോജ്യം.
2. Celing mounted exhaust fan
ഇത് ബാത്ത്‌റൂമിന്റെ സീലിങ്ങില്‍ പിടിപ്പിക്കുന്നതാണ്. ഈ ഫാനിന് പുറത്തേക്ക് ഒരു vent ഉണ്ടായിരിക്കും. ഇതിലൂടെ ദുര്‍ഗന്ധവായു പുറത്തേക്ക് പോകും.
3.Wall mounted exhaust fan
ഇത് ഭിത്തിയില്‍ പിടിപ്പിക്കുന്ന ഫാനാണ്. ബാത്ത്‌റൂമിന്റെ പുറംഭിത്തിയില്‍ ആണിത് ഫിറ്റ് ചെയ്യുന്നത്. അകത്ത് നിന്നുള്ള ദുര്‍ഗന്ധവായുവിനെ വളരെ വേഗം പുറത്താക്കും.
4. Combination exhaust fan
ഇത് പല ഉപകരണങ്ങള്‍ കൂടിച്ചേര്‍ന്ന ഒന്നാണ്. ഹീറ്റര്‍, ലൈറ്റ്, വെന്റിലേറ്റിംഗ് ഫാന്‍ എന്നിവയെല്ലാം ഈ ഒറ്റ ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്നു.
5. Exterior mounted exhaust fan
ഇത് വീടിന് പുറത്ത് സ്ഥാപിക്കുന്നതാണ്.റിമോട്ട് സെന്‍സിംഗ് സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അകത്ത് നിന്നുള്ള ദുര്‍ഗന്ധവും അനാവശ്യശബ്ദവും പുറന്തള്ളും.
| Gijimol P

