സ്‌മിത ഈപ്പന്റെ Serenade Interior

Living Room
സിംപിള്‍ ആന്റ് എലഗന്റ് ഇന്റീരിയറാണ് സെറിനേഡിന്റേത്. ആദ്യകാഴ്ചയില്‍ തന്നെ ആരേയും പിടിച്ചു നിറുത്തുന്നതും ഈ ഇന്റിരിയര്‍ തന്നെ. മേത്തറിന്റെ പാടിവട്ടത്തുള്ള ഏറ്റവും പുതിയ പ്രൊജക്ടുകളിലൊന്നാണ് സെറിനേഡ്. ആധുനീകതയുടെ സൗന്ദര്യ കാഴ്ചകളൊക്കെ തന്നെ ഈ അകത്തളങ്ങളിലുണ്ട്. കേരളത്തിനകത്തെ ഏതെങ്കിലുമൊരു ഫ്‌ളാറ്റാണെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന വിധമാണ് ഫര്‍ണിഷിങ്ങ്. ഇന്റിരീയര്‍ ഡിസൈനറായ സ്മിത ഈപ്പന്‍ ഫ്ലാറ്റിന്റെ ഇന്റീരിയറിനെക്കുറിച്ചു പറയുന്നു.
ലിവിങ്ങിലേയ്ക്കു കടക്കുമ്പോള്‍ ആദ്യം ശ്രദ്ധയിലെത്തുന്നത് വെള്ള നിറത്തിലുള്ള വിട്രിഫൈഡ് ടൈല്‍സാണ്. ലിവിങ്ങില്‍ വളരെ കുറച്ചു വുഡണ്‍ വര്‍ക്കുകള്‍ മാത്രമേ ഉള്ളു. കണ്ടംപ്രറി ഡിസൈനിലാണ് വുഡണ്‍ വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത്. അകത്തളങ്ങളുടെ ചുമരുകളെ ആകര്‍ഷകമാക്കാന്‍ പെയിന്റിങ്ങിനു പകരം വാള്‍പേപ്പേഴ്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. നാല് കിടപ്പുമുറികളിലും നാല് നിറങ്ങളിലുള്ള പെയ്‌ന്റിങ്ങാണ് നല്‍കിയിരിക്കുന്നത്. എല്ലാം ലൈറ്റ് കളേഴ്‌സ്. ഒരു ചുമരിനെ ഹൈലൈറ്റ് ചെയ്തു കാണിക്കാനായി അവിടെ വാള്‍പേപ്പേഴ്‌സ് നല്‍കിയിട്ടുണ്ട്. കുട്ടികളുടെ റൂമിന് ഏറെ കുട്ടിത്തം നല്‍കാതെ ഒരു ടീനേജ് സ്റ്റൈലാണ് പിന്‍തുടര്‍ന്നിരിക്കുന്നത്.
ബാത്ത്‌റൂമുകളെല്ലാം ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്‌തെടുത്തവയാണ്. മൂന്നു മീറ്റര്‍ ലെങ്ങ്ത്തില്‍ വളരെ സൗകര്യത്തോടെയാണ് ഇവ രൂപകല്പന ചെയ്തിരിക്കുന്നത്. ഒറ്റ കളറിനെ കൂടുതല്‍ ഭംഗിയാര്‍ന്ന രീതിയില്‍ ഡിസൈന്‍ ചെയ്‌തെടുത്തു. അതുകൊണ്ടു തന്നെ ബോര്‍ഡറുകള്‍ ഒന്നും നല്‍കിയില്ല. മോഡേണ്‍ സ്റ്റൈലില്‍ വളരെ ലളിതമായൊരു മോഡുലാര്‍ കിച്ചന്‍. അവിടുത്തെ കബോര്‍ഡുകളെല്ലാം തന്നെ പ്‌ളൈവുഡില്‍ തീര്‍ത്തവയാണ്. കിച്ചനില്‍ ഇരുന്നു തന്നെ ഭക്ഷണം കഴിക്കുന്നതിന് ചെറിയൊരു കൗണ്ടറും.
ഇത്രമാത്രം ഭംഗിയാര്‍ന്ന ഇന്‍രീരിയര്‍ ഒരുക്കാനായത്, സ്വന്തം വീടിനെന്ന പോലെ ഇതിനകത്തേയ്ക്കു വേണ്ട ഓരോന്നും നേരിട്ടു പോയി വാങ്ങിയതിനാലാണെന്ന് സ്മിത പറയുന്നു. കര്‍ട്ടനുകള്‍, ബെഡ്‌സ്‌പ്രെഡ്, കുഷ്യന്‍സ് തുടങ്ങിയവ ദുബായില്‍ നിന്നും, ലെതര്‍ സോഫാ പോലുള്ളവ ബാംഗ്ലൂരില്‍ നിന്നും നേരിട്ടു പോയി കണ്ടെത്തിയവയാണ്. എല്ലാം ഏറ്റവും ഗുണനിലവാരമുള്ള വസ്തുക്കള്‍.
| Savitha Sijo

