വീടിനുള്ളില്‍ FOUNTAIN
Water adds beauty to the scene എന്നു കേട്ടിട്ടില്ലേ? നിങ്ങളുടെ വീടിനെ കൂടുതല്‍ സുന്ദരമാക്കാന്‍ ഒരു വാട്ടര്‍ ഫൗണ്ടന്‍ വയ്‌ക്കാം. മുന്‍പ് വലിയ ഉദ്യാനങ്ങളിലും ഹോട്ടല്‍ സമുച്ചയങ്ങളിലും ആണ് ഫൗണ്ടന്‍ കണ്ടുവന്നിരുന്നത്. ഇപ്പോള്‍ വീടിന്റെ അകത്തളങ്ങളിലേക്കും ഫൗണ്ടന്‍ എത്തിയിരിക്കുന്നു. ഇവ പല സൈസിലും മോഡലിലും ലഭ്യമാണ്.
Tabletop Water Fountains
ഇത്തരം ഫൗണ്ടനുകള്‍ ചെറുതാണ് അതിനാല്‍ വെള്ളത്തിന്റെ പ്രവാഹത്തിനു ശക്തിക്കുറവായിരിക്കും. പല ഡിസൈനിലും ഷെയ്പിലും മെറ്റീരിയലിലും കിട്ടും. ചെറിയ ടേബിളിലോ ഓഫിസ് ഡെസ്‌ക് ടോപ്പിലോ അനുയോജ്യം.
Wall Water Fountains
റസ്റ്ററന്റുകളിലും വലിയ ഓഫിസുകളിലുമാണ് സാധാരണ കണ്ടുവരുന്നത്. ഇത് ഭിത്തിയില്‍ വയ്ക്കാം. Slate, marble, mirrored glass എന്നിവയിലാണ് ഇത്തരം ഫൗണ്ടനുകള്‍. നാച്വറല്‍ സ്റ്റോണിലുള്ള ഫൗണ്ടനുകള്‍ ശില്പഭംഗിയാര്‍ന്നതാണ്. കോപ്പറോ സ്‌റ്റെയ്ന്‍ലസ് സ്റ്റീലോ ആണ് ഫ്രെയിം. ലൈറ്റിങ്ങ് സിസ്റ്റം ഇവയ്‌ക്ക് കൂടുതല്‍ ഭംഗി നല്‍കും.
Floor Fountains
തറയില്‍ നിന്ന് മൂന്നടി ഉയരമോ അതില്‍ കൂടുതലോ ആണ് ഫ്‌ളോര്‍ ഫൗണ്ടനുകള്‍ക്ക്. ഗ്ലാസ്, മിറര്‍, സ്‌ളേറ്റ്, അക്രിലിക് എന്നീ മെറ്റീരിയലുകളില്‍ കിട്ടും. പ്രധാനകവാടങ്ങളില്‍ ഇത് വയ്ക്കുന്നത് മോഡേണ്‍ ലുക്ക് നല്‍കും.
ഫെങ്ഷൂയ് പ്രകാരം ഒഴുകുന്ന ജലം ശുഭസൂചകമാണ്. ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി ജീവിതത്തില്‍ സന്തുലിതാവസ്ഥയും സമ്പത്തും നല്‍കുമെന്നാണ് വിശ്വാസം. ലിവിങ്ങ് റൂമുകളില്‍ വാട്ടര്‍ ഫൗണ്ടനുകള്‍ വയ്ക്കുന്നത് ഒരു റിലാക്‌സ്ഡ് മൂഡ് നല്‍കും. ഇപ്പോഴുള്ള ഫൗണ്ടനുകളില്‍ പ്രകൃതിദത്തമായ ജലപ്രവാഹത്തിന്റെ ശബ്ദമാണുള്ളത്. അതിനാല്‍ കാണാനെന്ന പോലെ കേള്‍ക്കാനും ഇമ്പമുണ്ട്.
| Gijimol P

