HOME

Creative Staircases

CLICK IMAGE FOR MORE PHOTOS

താഴത്തെ നിലയില്‍ നിന്ന് മുകള്‍ നിലയിലേക്ക്  പോകാനുള്ള ഒരു മാര്‍ഗം മാത്രമല്ല ഇന്ന്‍ സ്റ്റെയര്‍കേസ്. ഓരോ വീടിന്റെയും വ്യക്തിത്വം വിളിച്ചോതുന്നു സ്‌റ്റെയര്‍കേസുകള്‍. നേരെയുളളവ മുതല്‍ അര്‍ദ്ധവൃത്താകൃതിയിലുളളത്, വൃത്താകൃതിയിലുളളത് തുടങ്ങി കണ്ണ്,മരം,ഗോപുരം തുടങ്ങി വിവിധ ഷേപ്പിലുളള സ്റ്റെയര്‍ കേസുകളിന്നുണ്ട്. കോണ്‍ക്രീറ്റ്, തടി, മാര്‍ബിള്‍, കല്ല്, ഗ്രാനൈറ്റ്, സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍, ഗ്ലാസ്സ് എന്നിങ്ങനെ വ്യത്യസ്ത കോംമ്പിനേഷനുകളിലിന്ന് സ്റ്റെയര്‍ കേസുകള്‍ പണിയാം.

പണ്ട് സ്‌റ്റെയര്‍കേസുകളുടെ കീഴില്‍ ബാത്ത്‌റൂം പണിയുന്നത് ഒരു ട്രെന്‍ഡ് ആയിരുന്നു. ഒട്ടും സൌകര്യമില്ലാത്ത ഒരു ബാത്ത്‌റൂം വീട്ടില്‍ ഉണ്ടാകും എന്നതു മാത്രമാണ് ഇതു കൊണ്ടുള്ള പ്രയോജനം. എന്നാല്‍ ഏറ്റവും ഉപയോഗപ്രദമായ രീതിയിലും സ്റ്റെയര്‍കേസുകള്‍ പണിയാം.  സ്‌റ്റെയര്‍കേസിനു കീഴില്‍ മനോഹരമായ ഒരു ലൈബ്രറി ഒരുക്കാം.   ലിവിങ്ങില്‍ കൂടുതല്‍ ആളുകള്‍ വന്നാല്‍ ഇരിക്കാന്‍ സ്റ്റെയറില്‍ സീറ്റിങ്ങ് നല്‍കാം, അടിഭാഗം സ്റ്റോറേജ് സ്‌പേസോ, സ്റ്റഡി സ്‌പേസോ ആക്കാം.  ഒഴിഞ്ഞു കിടക്കുന്ന ഭാഗത്ത്  കോര്‍ട്ടിയാഡ് ഒരുക്കാം. സ്‌റ്റെയര്‍കേസിന്റെ താഴെയുള്ള പടികള്‍ ഡ്രോ പോലെ പണിത് ചെരിപ്പുകള്‍ സൂക്ഷിക്കുന്നവരുമുണ്ട്. വീട്ടിലുളളവരുടെ ആവശ്യം  അനുസരിച്ചായിരിക്കണം സ്റ്റെയര്‍ കേസിനു താഴെയുള്ള ഭാഗം വിനിയോഗിക്കേണ്ടത്.

സ്‌റ്റെയര്‍ പണിയാന്‍ ലിവിങ്ങോ,ഡൈനിങ്ങോ ആയിരിക്കും അനുയോജ്യം. എന്നാല്‍ വാസ്തുപ്രകാരം മെയിന്‍ഡോറില്‍ നിന്നും നോക്കുമ്പോള്‍ സ്റ്റെയര്‍ കാണുന്നത് നല്ലതല്ല. സ്റ്റെയര്‍കേസിന്റെ  പ്രധാനപ്പെട്ട ഭാഗങ്ങള്‍  നിര്‍മ്മിക്കുന്നതിന് ചില നിയമങ്ങളുമുണ്ട്. ഒരു സ്‌റ്റെയറിലെ പടികളെല്ലാം തന്നെ കൃത്യമാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നോസിങ്ങ്(സ്റ്റെപ്പില്‍ നിന്നും ഒരിഞ്ച് മുന്നിലോട്ട് തള്ളി നില്‍ക്കുന്ന ഭാഗമാണിത്) 15 സെന്റീമീറ്ററോ അതില്‍ കുറഞ്ഞിരിക്കുന്നതോ ആണ് നല്ലത്. പടി കയറുമ്പോള്‍ അപകടമൊന്നും പറ്റാതിരിക്കാനാണിത്. ത്രെഡ് (കാല്‍ചവിട്ടുന്ന ഭാഗം) 27 മുതല്‍ 30 സെന്റീമീറ്റര്‍ വരെയാണിതിന്റെ കണക്ക്. നീളം ഒരു മീറ്ററില്‍ കുറയരുത്. നീളം കുറഞ്ഞാല്‍ മുകളിലേയ്ക്കുളള കയറ്റം ബുദ്ധിമുട്ടായിരിക്കും. റൈസ് (പടികളുടെ ഉയരം) 14-17 സെന്റീമീറ്ററില്‍ കൂടരുത്. പടികള്‍ കയറുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാനാണ് ലാന്‍ഡിങ്ങ്. ഓരോ പത്തു സ്റ്റെപ്പുകള്‍ കൊടുത്തു കഴിയുമ്പോഴും ലാന്‍ഡിങ്ങ് നല്‍കണം. നാലഞ്ചു സ്റ്റെപ്പുകള്‍ കഴിയുമ്പോഴും ലാന്‍ഡിങ്ങ് നല്‍കുന്നവരുണ്ട്.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്‍റ്റ് കെ എന്‍ സുജിത്.

| Savitha Sijo

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.