Fusion Home by Janis Naha Sajeed
വര്‍ണ്ണങ്ങള്‍ വാരിവിതറിയ ക്യാന്‍വാസുപോലെയാണ് കോഴിക്കോടുള്ള മുനീര്‍, നജുമ ദമ്പതികളുടെ വീട്. നിറങ്ങളുടെ ഭംഗിയാര്‍ന്ന സങ്കലനമാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫ്യൂഷന്‍ ഹോം എന്നാണ് ഇന്റീരിയര്‍ ഡിസൈനറായ ജാനിസ് നഹ സജിദ് ഇതിനെ വിശേഷിപ്പിക്കുന്നത്.
2325 സ്‌ക്വയര്‍ ഫീറ്റില്‍ നില്‍ക്കുന്ന വീടിന്റെ വിസ്മയങ്ങള്‍ ലിവിങ്ങില്‍ നിന്നേ ആരംഭിക്കുന്നു. എല്‍ ഷേപ്പില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ലിവിങ്ങ് റൂമില്‍ ഫര്‍ണിച്ചര്‍ മേളങ്ങളൊന്നുമില്ല. ഉള്ള ഫര്‍ണിച്ചര്‍ തന്നെ വളരെ ലളിതമായ രീതിയില്‍ പണിതെടുത്തവയാണ്. നിറപ്പകിട്ടോടു കൂടിയ ലാംപ് ഷേഡുകളാണ് ലിവിങ്ങിന്റെ പ്രധാന ആകര്‍ഷണം. ഇരിപ്പിടങ്ങള്‍ ഒരുക്കിയതിന്റെ എതിരെ മറ്റൊരു കോണിലായി വൈറ്റ് കളര്‍ ക്യൂരിയോസ് പൊക്കമനുസരിച്ച് അറേഞ്ച് ചെയ്തിട്ടുണ്ട്. ചുമരിലെ നീഷില്‍ മഞ്ഞ പോലുള്ള കടും നിറങ്ങള്‍ നല്‍കി ഡ്രൈഫ്‌ളവേഴ്‌സ് വച്ചിട്ടുണ്ട്. ഇവയ്ക്ക് കൂടുതല്‍ മിഴിവേകാന്‍ ലൈറ്റുകളും നല്‍കി.
ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേയ്ക്കു കടക്കുന്ന ഭാഗത്ത് ആന്റിക് സാമഗ്രികളായ ഗ്രാമഫോണ്‍, ടെലസ്‌ക്കോപ്പ് തുടങ്ങിയവയുടെയൊക്കെ ഒരു ശേഖരം കാണാം. ഫര്‍ണിച്ചറുകള്‍ കുറച്ച് ഭംഗിയുളള നിറങ്ങള്‍ കൊണ്ട് വീടിനെ മനോഹരമാക്കാമെന്നതിനു തെളിവാണ് ഈ വീടെന്ന് ജാനിസ് പറയുന്നു. ഓറഞ്ച്, മസ്റ്റാഡ്, മഞ്ഞ എന്നിങ്ങനെയുളള കളര്‍ സ്‌ക്കീമുകളാണ് ഉപയോഗിച്ചിരിക്കുന്നതിലധികവും.
ഓരോ മുറിക്കും വ്യത്യസ്ത തീമുകളാണ് നല്‍കിയിരിക്കുന്നത്. മൂന്ന് ബഡ്‌റൂമുകളില്‍ താഴത്തെ ഒന്നിന് ട്രൈബല്‍ തീമും, മറ്റൊന്നിന് കംപ്‌ളീറ്റ് വൈറ്റും, മുകള്‍ നിലയിലെ റൂമിന് ക്‌ളാസ്സിക് സ്റ്റൈലുമാണ് കൊടുത്തത്. ചുമരിന് ട്രൈബല്‍ ലുക്ക് ലഭിക്കാനായി ട്രൈബല്‍ പെയിന്റിങ്ങ് നല്‍കി. ഡ്രൈഫ്‌ളവേഴ്‌സ് കൊണ്ടും അലങ്കരിച്ചു. കലങ്കാരി, മംഗല്‍ഗിരി ബോര്‍ഡറിലുളള കര്‍ട്ടനുകളാണ് ഇവിടെ. വൈറ്റ്കളര്‍ റൂമിന്റെ കര്‍ട്ടന്‍സ്, കുഷ്യന്‍സ്, അലങ്കാര വസ്തുക്കള്‍ എല്ലാം വൈറ്റ്. സ്റ്റെയര്‍കേസിന്റെ കൈവരിയില്‍ തടികൊണ്ടുള്ള കളി കാറുകള്‍. മറുഭാഗത്ത് ചുമരില്‍ കുടുംബാംങ്ങളുടെ ചെറുപ്പം മുതലുളള ഫോട്ടോ ശേഖരം.
മുകളിലെ ബഡ്‌റൂം കുറച്ചൊരു ക്‌ളാസ്സിക് ടച്ചോടെയാണ്. സോഫ്റ്റ് ഫര്‍ണിഷിങ്ങെല്ലാം പരമ്പരാഗത ശൈലിയിലും ഫര്‍ണിച്ചര്‍ പോലുളളവയെല്ലാം കണ്ടംപ്രറി ശൈലിയിലുമാണ്. ഇന്റീരിയര്‍ ഒരുക്കാന്‍ വേണ്ട സാമഗ്രികള്‍ അധികവും ഡല്‍ഹി, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്. രണ്ടു മൂന്ന് ആഴ്ചകള്‍ മാത്രം എടുത്ത് ഇന്റീരിയര്‍ ചെയ്ത ഈ വീട് 2007-ല്‍ ബെറ്റര്‍ ഇന്റീരിയേഴ്‌സിലും സ്‌ഥാനം പിടിച്ചു.
Janis Naha Sajeed
Interior Designer
360 Degree Design, Thondayad, Calicut
Email: 360degree.janis@gmail.com
| Savitha Sijo



hi mam design z nice…stairnte frontile chair maati photos ittarunenkil kurekoodi nallathayene i think..painting compination superb..