HOME

സര്‍വം Terracotta മയം

terrainterior

നമ്മുടെ അടുക്കളയില്‍ നിന്ന് മണ്‍ച്ചട്ടികളും കൂജയുമൊക്കെ അപ്രത്യക്ഷമായിട്ട് നാളേറെയായി. എന്നാല്‍ മണ്ണിനെ മലയാളി മറന്നുവെന്ന് ആരും ആക്ഷേപം പറയരുത്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ഒരു സ്‌ഥാനക്കയറ്റം  കൊടുത്തുവെന്ന് മാത്രം. പറഞ്ഞു വരുന്നത് ടെറാക്കോട്ട ശില്പങ്ങളെയും ഇന്റീരിയറുകളെയും കുറിച്ചാണ്.

വീടും പൂന്തോട്ടവും അലങ്കരിക്കാനുള്ള ശില്പങ്ങള്‍ മുതല്‍ കപ്പും സോസറും വരെ സര്‍വം ടെറാക്കോട്ടാമയം. എന്തിനധികം ടെറാക്കോട്ട ഭിത്തികളും ഫ്ലോറിങ്ങുമെല്ലാം ഇന്നു ട്രെന്‍ഡാണ്. വീടുകളുടെ ഭിത്തിയിലും  ടെറാക്കോട്ട  ടൈലുകള്‍ ഒട്ടിക്കുന്നവരുണ്ട്. കോണ്‍ക്രീറ്റ് വീടുകളുടെ ചോര്‍ച്ച ഒഴിവാക്കാനും ടെറാക്കോട്ട ഓടുകള്‍ പാകിയാല്‍
മതി. ടെറാക്കോട്ട വിപണിയിലെ ആദ്യതാരം  ലാം‌പ് ഷേഡുകളാണ്. പിന്നീട് ശില്പങ്ങളുടെ വരവായി. ഇവയില്‍ സൂപ്പര്‍ഹിറ്റ് പൂന്തോട്ടങ്ങളില്‍ വയ്‌ക്കുന്ന ടെറാക്കോട്ട കുതിരകള്‍ തന്നെ.

ഫൈവ് സ്‌റ്റാര്‍ ഹോട്ടലുകളിലും മറ്റും കളിമണ്‍പാത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ ടെറാക്കോട്ട ഡിന്നര്‍സെറ്റും ടീസെറ്റും വീടുകളിലും പതിവായി. മണ്ണുകൊണ്ടല്ലേ, വില കുറവാകും എന്നു മാത്രം കരുതരുതേ. ടീ സെറ്റിന് അഞ്ഞൂറ് രൂപ,  ബൌളിന് എഴുനൂറ് ഇങ്ങനെ പോകുന്നു, ഇവയുടെ വില. ഇതിനിടെ എല്ലാ കാലത്തും നമ്മുടെ വീടുകളിലെ സജീവ സാന്നിദ്ധ്യമായ ഒരു ടെറാക്കോട്ടാ ഉല്പന്നത്തെക്കുറിച്ച് പറയാതെ വയ്യ, നമ്മുടെ ചെടിച്ചട്ടികള്‍ തന്നെ.  പൂച്ചെടികള്‍ മാ‍ത്രമല്ല, ഇപ്പോള്‍ ഫ്ലാറ്റുകളിലും മറ്റും പച്ചക്കറി വരെ ചട്ടികളിലാണ്. എന്തായാലും  എത്‌നിക് സ്‌റ്റൈല്‍ വീട് ഒരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ടെറാക്കോട്ടയെ മറക്കണ്ട.

| Zeba

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.