K B C Wooden Floors

വുഡണ്‍ ഫ്‌ളോറിങ്ങ് അകത്തളങ്ങള്‍ക്കു പരമ്പരാഗത സൗന്ദര്യം നല്‍കുന്നു. ഹോം തീയറ്റര്‍, എക്‌സര്‍സൈസിങ്ങ് ഏരിയ, ഓഫീസ് റൂം, മെഡിറ്റേഷന്‍ ഏരിയ എന്നിവിടങ്ങളിലൊക്കെയാണ് ഇപ്പോള്‍ വുഡണ്‍ ഫ്‌ളോറിങ്ങ് ചെയ്യുന്നത്. ടൈലുകളേക്കാള്‍ കൂടുതല്‍ തണുപ്പ് പകരും എന്നതാണിവയുടെ സവിശേഷത.
വുഡണ്‍, റെഡിഷ് എന്നീ നിറങ്ങളില്‍ ലഭിക്കുന്ന വുഡണ്‍ ഫ്‌ളോറിങ്ങ് ഒറിജിനലും ആര്‍ട്ടിഫിഷ്യലും ഉണ്ട്. ആര്‍ട്ടിഫിഷ്യലിന് സ്‌ക്വയര്‍ ഫീറ്റിന് 140 മുതലാണ് വില. എന്നാല്‍ ഒറിജിനല്‍ വേണമെങ്കില്‍ 800 രൂപയോളം ചെലവു വരും. ആര്‍ട്ടിഫിഷ്യലാണ് ചെയ്യുന്നതെങ്കില്‍ കുറെ നാള്‍ കഴിയുമ്പോള്‍ റീ പോളിഷിങ്ങ് ചെയ്യേണ്ടതായി വരും. ഒറിജിനല്‍ ചെയ്‌താല്‍ പിന്നെ ഗുണനിലവാരത്തെ കുറിച്ചോ പോളിഷിങ്ങിനെ സംബന്ധിച്ചോ ചിന്തിക്കേണ്ടതില്ല.
എട്ട് ഇഞ്ച് വീതി നാലടി നീളം എന്നിങ്ങനെ ചെറിയ പീസുകളായിട്ടാണ് ഇവ ലഭിക്കുന്നത്. തറയുടെ മുകളില്‍ ആദ്യം പ്‌ളാസ്റ്റിക് കോട്ടിങ്ങ് ചെയ്തതിനു ശേഷം അതിനു മുകളിലായി ഈ ചെറിയ പീസുകള്‍ ലോക്കു ചെയ്യുകയാണ്. മാറ്റിക്കളയണമെന്നു തോന്നുമ്പോള്‍ തറയ്ക്കു കേടൊന്നും വരാതെ ഈ ലോക്ക് അഴിച്ച് മാറ്റിയെടുക്കാം. വെള്ളം കെട്ടി കിടന്നാല്‍ പെട്ടെന്നു നശിച്ചു പോകുമെന്നതാണ് ഇവയുടെ പോരായ്മ.
K B C Group
K B C complex, Opposite K B C Gardens Laikkadu, Perunnai P O, Changanacherry, Kottayam
Phone: 0481-3238009, 0481-2422605
| Savitha Sijo

