HOME

Solar Magic!

ഷോക്കടിപ്പിക്കുന്ന കറന്റ് ബില്ലില്‍ നിന്നും ഒരു മോചനം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നമുക്കു സുലഭമായി ലഭിക്കുന്ന സൂര്യപ്രകാശത്തെ ആശ്രയിക്കുകയാണ് പോംവഴി. പകല്‍ ലഭിക്കുന്ന സൂര്യപ്രകാശമുപയോഗിച്ച് രാത്രിവിളക്കു തെളിക്കുന്ന വിദ്യയാണ് സൗരോര്‍ജ്ജവൈദ്യുതി അഥവാ സോളാര്‍ ഇലക്ട്രിസിറ്റി. പവര്‍കട്ട്, വോള്‍ട്ടേജ്  കുറവ്, ഇലക്ട്രിസിറ്റി ബില്‍ എന്നിവ  ഓര്‍ത്തൊന്നും വ്യാകുലപ്പെടേണ്ടതുമില്ല.

ഇതെല്ലാം കാശുള്ളവനു മാത്രമുള്ളതാണെന്നോര്‍ത്ത് തെറ്റിദ്ധരിക്കേണ്ട. ഉപയോഗിക്കുന്നതിന്റെ അളവനുസരിച്ചാണ് ചെലവാക്കേണ്ട തുകയുടെ കണക്കും. അത്യാവശ്യ സമയങ്ങളില്‍ രണ്ട് ലൈറ്റുകളും ഒരു ഫാനും മാത്രമാണ് പ്രവര്‍ത്തിപ്പിക്കേണ്ടതെങ്കില്‍ 15,000 രൂപ മാത്രമേ ഇതിനു ചെലവു വരുന്നുള്ളു. കറന്റ് പോയാല്‍ മെഴുകുതിരി അന്വേഷിച്ചു നടക്കേണ്ട, അത്യാവശ്യം കാറ്റും കൊള്ളാം. മാസാമാസം വരുന്ന കറന്റു ബില്ലിന്റെ ഭാരം കുറയ്ക്കുകയും ചെയ്യാം. സൗരോര്‍ജ്ജ പാനലുകളും, ബാറ്ററികളും, ഇന്‍വര്‍ട്ടറും അടങ്ങുന്നതാണ് ഈ സംവിധാനം. ഒരു ദിവസം അഞ്ചോആറോ മണിക്കൂര്‍ കൃത്യമായ സൂര്യപ്രകാശം വേണം. വീടിനു മുകളില്‍ മരങ്ങളുടെ തണലോ അടുത്തവീടിന്റെ ഉയരം കൊണ്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥിതിയോ ഉണ്ടെങ്കില്‍ ഇതു പ്രാവര്‍ത്തികമാകില്ല.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടില്‍ കൂടുതല്‍ ദിവസങ്ങളില്‍  നല്ല സൂര്യപ്രകാശം ലഭിക്കുമെന്നതിനാല്‍  സൗരോര്‍ജ്ജവൈദ്യുതി ഉപയോഗിക്കാന്‍ തടസങ്ങളൊന്നും ഇല്ല.  സ്ഥാപിച്ചു കഴിഞ്ഞാല്‍ ആറോ ഏഴോ വര്‍ഷം കഴിയുമ്പോള്‍ ബാറ്ററി മാറ്റാന്‍ നാലായിരമോ അയ്യായിരമോ രൂപ മാത്രമേ മറ്റു ചെലവു വരുന്നുള്ളു.

വീട്ടിലേയ്ക്കാവശ്യമുള്ള മുഴുവന്‍ വൈദ്യുതിയും അതായത് എല്ലാ ലൈറ്റുകളും ഫാനും, ടി.വി, ഫ്രിഡ്ജ്, വാഷിങ്ങ്‌മെഷിന്‍, ഏ.സി ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കുന്നതിന് വീട്ടിലൊരു സൗരവൈദ്യുതനിലയം തന്നെ സ്ഥാപിക്കുന്നവരുമുണ്ട്. ഇതിനു പത്തുലക്ഷം രൂപയോളം ചെലവുവരും.

സൂര്യപ്രകാശവും, കാറ്റും ഉപയോഗിച്ച് വൈദ്യുതി ഉല്പാദിക്കുന്ന ഹൈബ്രിഡ് സൊല്യൂഷനും വിപണിയിലെത്തിയിട്ടുണ്ട്. ഇതിന് സൗരവൈദ്യുതിയെ അപേക്ഷിച്ച് ചെലവു കുറവാണ്. എന്നാല്‍ സൂര്യപ്രകാശം പോലെ തന്നെ കാറ്റും ആവശ്യമാണ്.  സൗരവൈദ്യുതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റും, സംസ്ഥാന സര്‍ക്കാരും സബ്‌സിഡി നല്‍കി വരുന്നുണ്ട്. സൗരവൈദ്യുതി പോലെ തന്നെ വ്യാപകമായി കൊണ്ടിരിക്കുന്നൊന്നാണ് സോളാര്‍വാട്ടര്‍ ഹീറ്റര്‍. വളരെ കുറഞ്ഞ ചെലവില്‍ ഒരു വീട്ടിലേയ്ക്കാവശ്യമുള്ള ചൂടു വെള്ളം  ലഭിക്കും. ഇന്ധനം ലാഭിക്കുന്നതിന് വളരെ സഹായകരവുമാണ്.

വിവരങ്ങള്‍ക്കു കടപ്പാട്: George Mathew
Solar Expert, Thrissur

| Savitha Sijo

2 Comments

  1. Could you please provide the contact number of Mr. George Mathew.

  2. Please give details of the company that has this solar unit.. i would like to know more about this

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.