HOME

വീടിനഴകായി Bar Stools

bar-stoolഇന്റീരിയര്‍  സ്‌റ്റൈലിഷ് ആക്കാന്‍ ഇതാ ഒരു മാര്‍ഗം.  ബാര്‍ സ്‌റ്റൂളുകള്‍ വാങ്ങിയിടുക! സ്‌റ്റൈലിനു മാത്രമല്ല ഉപകാരിയുമാണ്  ഈ സ്‌റ്റൂളുകള്‍.  അടുക്കളയിലാണ് ഇവ ഏറ്റവും പ്രയോജനപ്പെടുന്നത്.  കൌണ്ടര്‍ടോപ്പിനോട് ചേര്‍ന്ന് സ്‌റ്റൂള്‍ ഇടാം. ഇരുന്നു കൊണ്ട് ചപ്പാത്തി പരത്താം, കറിക്കരിയാം. അമ്മ ജോലി  ചെയ്യുമ്പോള്‍ കുട്ടിക്ക് ഇരുന്ന് ഹോം വര്‍ക്ക് ചെയ്യാം. പാചകം ചെയ്യുന്ന ഭാര്യയുമായി വാചകമടിക്കാന്‍ എത്തുന്ന ഭര്‍ത്താക്കന്മാര്‍ക്ക്  ( മറ്റു കുടുംബാംഗങ്ങള്‍ക്കും)  ബാര്‍സ്‌റ്റൂളില്‍ ഇരിക്കാം.  ബ്രേക്ക്ഫാസ്റ്റ് കൌണ്ടറുകളിലും ഇവ അനുയോജ്യമാണ്. വീട്ടില്‍ മിനി ബാറുള്ളവരുടെ കാര്യം പറയാനുമില്ല.

കളര്‍ഫുള്‍, സ്‌റ്റൈഷ് ലുക്ക്, ഒതുങ്ങിയ ആകൃതി, ഭാരക്കുറവ് ഇതെല്ലാം ബാര്‍സ്‌റ്റൂളുകളുടെ പ്‌ളസ് ആണ്. പൊക്കം അഡ്‌ജസ്റ്റ് ചെയ്യാവുന്നവയാണ് പല മോഡലുകളും. കാല്‍‌ വയ്‌ക്കാനായി ഫുട്‌ റെസ്റ്റുമുണ്ട്. കൂടാതെ 360 ഡിഗ്രിയില്‍ കറങ്ങുന്നവയാണ് പലതും. മെറ്റല്‍, മോള്‍ഡ് ചെയ്‌ത പ്ലാസ്‌റ്റിക്ക്, തടി, ഇരുമ്പ്, ചൂരല്‍, മുള തുടങ്ങി വിവിധ മെറ്റീരിയലുകളില്‍ ബാര്‍ സ്‌റ്റൂള്‍ കിട്ടും. എത്രനേരം ഉപയോഗിക്കും, എവിടെയാണ് ഇടുന്നത് തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്തു വേണം ബാര്‍ സ്‌റ്റൂളുകള്‍ തെരഞ്ഞെടുക്കാന്‍.  കൂടുതല്‍ നേരം ഇരിക്കണമെങ്കില്‍ ചാരിയിരിക്കാന്‍ പറ്റുന്ന മോഡലുകള്‍ വാങ്ങാം, വയ്‌ക്കുന്ന സ്‌ഥലമാണ് പ്രധാനമെങ്കില്‍ സ്‌റ്റൂളിന്റെ ഭംഗിക്കു മുന്‍‌ഗണന കൊടുക്കണം.

| Zeba

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.