Gym @ Home

സിനിമാനടന്മാരെ പോലെ മസിലു വച്ചില്ലെങ്കിലും ഫിറ്റ് ആയ ഒരു ശരീരം പുരുഷന്മാരുടെ സ്വപ്‌നമാണ്. ലേറ്റസ്‌റ്റ് ഫാഷനിലുള്ള ഡ്രസുകള്‍ ധരിക്കാന്‍ വണ്ണം കൂട്ടാതെ നോക്കണമെന്ന് സ്‌ത്രീകള്‍ക്കും അറിയാം. ഈ കാരണങ്ങളാല്‍ പുതിയ വീടു പണിയുമ്പോള്‍ പലരും ഒരു മുറി ജിംനേഷ്യമാക്കുന്നു.
ജിംനേഷ്യം ഒരുക്കാന്‍ വേണ്ട Fitness equipments വില്‍ക്കുന്നവരില്‍ പ്രമുഖരായ റെമ്മിങ്ങ്ടണ്‍ എന്ന സ്‌ഥാപനത്തിന്റെ ഉടമ ജോസ് മുത്തേടന്‍ ആരോഗ്യ സംരക്ഷണത്തിനുള്ള ഉപകരണങ്ങളെക്കുറിച്ച് പറയുന്നു.
ശരീരത്തിന്റെ ഭംഗി നില നിര്‍ത്തുന്നതിന്, വയര്‍ കുറയ്ക്കുന്നതിന്, ആരോഗ്യ സംരക്ഷണത്തിന് എന്നിങ്ങനെ ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ ഉപകരണങ്ങള്‍ ഉണ്ട്. ശരീരത്തിനു മുഴുവനായും ആരോഗ്യം നല്‍കുന്നത് എപ്പോഴും treadmill ആണ്. treadmill തന്നെ മോട്ടോറൈസ്‌ഡും, മാന്വലും ലഭിക്കും. മാന്വല്‍ കാലുകൊണ്ട് തുഴഞ്ഞാണ് ചലിപ്പിക്കുന്നത്. ഇവ ശരീരത്തിനു മുഴുവനായും വ്യായാമം നല്‍കുന്നില്ല. ശരീരത്തിനു പൂര്‍ണ്ണമായുള്ള വ്യായാമമാണ് വേണ്ടതെങ്കില്‍ മോട്ടോറൈസ്‌ഡ് ആണ് നല്ലത്. ഇതില്‍ കൈവിട്ടു നടക്കാന്‍ കഴിയുമെന്നതാണ് പ്രധാന ഗുണം. നാല്‍പ്പതു വയസ്സിനു മുകളിലുള്ളവര്‍ക്കാണ് treadmill നല്ലത്. 20,000 മുതല്‍ 1.15 ലക്ഷം വരെ വിലയുള്ള treadmill ഉണ്ട്.
Elliptical Cross Trainer ശരീരത്തിന്റെ ടോണ്‍ ശരിയാക്കാനുള്ളതാണ്. സൈക്കിള്‍ ചവിട്ടുന്നതു പോലെ മുകളിലേയ്ക്കും താഴേയ്ക്കുമാണ് ഇത് ചലിപ്പിക്കുന്നത്. ശാരീരികമായി ആരോഗ്യവാന്മാരായവര്‍ക്കാണ് ഇതു നല്ലത്. കാല്‍ മുട്ടിനോ മറ്റോ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഈ എക്‌സര്‍സൈസ് ചെയ്യരുത്. വിവിധ രൂപത്തിലുള്ള Elliptical Cross Trainer ഇന്നു വിപണിയിലുണ്ട്. 8000 രൂപ മുതലാണ് ഇവയുടെ വില.
വയര്‍ കൂടുതലാണെന്നു തോന്നിയാല്‍ കുറയ്ക്കാനുള്ളതാണ് വൈബ്രേറ്റര്‍ മസ്സാജര്‍. വയറിലെ ഫാറ്റ് കളയാനും, ശരീരത്തെ സ്വഭാവികഘടനയുള്ളതാക്കി തീര്‍ക്കാനുമൊക്കെ Vibrater Massager സഹായിക്കും. 10,000 രൂപ മുതലുള്ള മസ്സാജറുകളുണ്ട്.
ഇതെല്ലാം അടങ്ങുന്ന ഹോം പാക്കേജാണ് ലാഭകരം, 50000 രൂപ മാത്രമേ ചെലവു വരു. വീട്ടില്‍ എത്തിച്ച് ഫിറ്റു ചെയ്തു തരുമെന്നു മാത്രമല്ല ഇടയ്ക്കു സര്‍വ്വീസ് വേണമെങ്കിലും ആവശ്യപ്പെടാം. ഓരോ ഉപകരണവും എങ്ങനെ ഉപയോഗിക്കാമെന്ന് ആര്‍ക്കും പെട്ടെന്നു മനസ്സിലാക്കാം. എങ്കിലും ഒരു ട്രെയ്‌നറുടെ സഹായത്തോടെ ചെയ്യുന്നതാവും കൂടുതല്‍ നല്ലത്.
Remington
Phone: 0480-2701817 (chalakkudy)
Phone: 9995023767 (Kochi)
Phone: 9995595496 ( Aluwa )
website:www.remingtonfitness.in
| Savitha Sijo

