HOME

ഇനി സാരി Curtain!

 Pink Floral Indian Sari Print Shower Curtain

Pink Floral Indian Sari Print Shower Curtain

പഴയ സാരിയായിരുന്നു പണ്ട് നമ്മുടെ കര്‍ട്ടനുകള്‍.    ഇന്ന്‍ കോട്ടന്‍, പോളിസ്‌റ്റര്‍, സില്‍ക്ക് എന്നിങ്ങനെ വിവിധ തരത്തിലുണ്ട് കര്‍ട്ടന്‍ മെറ്റീരിയലുകള്‍. ഇതിനിടെ സാരിയൊക്കെ ആര്‍ക്കു വേണം? എങ്കില്‍ കേട്ടോള്ളൂ.

വിദേശത്ത് നമ്മുടെ സാരി കൊണ്ടുള്ള കര്‍ട്ടനുകള്‍ പുത്തന്‍ ട്രെന്‍ഡാണ്. amazon.com-ല്‍  ഈ കര്‍ട്ടനുകള്‍ വില്പനയ്‌ക്കുമുണ്ട്. രണ്ടു തരം കര്‍ട്ടനുകളാണുള്ളത്.  പിങ്ക് ഫ്ലോറല്‍ ഇന്ത്യന്‍ സാരി പ്രിന്റ് ഷവര്‍ കര്‍ട്ടന് ( 72×72) 59.99 ഡോളറാണ് വില. പര്‍പ്പിള്‍ മൂണ്‍ എന്നു പേരിട്ടിരിക്കുന്ന വിന്‍ഡോ കര്‍ട്ടന് 26.99 ഡോളറും. ഈ കര്‍ട്ടനുകളിലെ  ഡിസൈന്‍ ഹാന്‍ഡ് പ്രിന്റ് ആണെന്നും തണുത്ത വെള്ളത്തില്‍ വീര്യം കുറഞ്ഞ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് മെഷിന്‍ വാഷ് ചെയ്യാമെന്നും പറയുന്നു.

ഇനി വിദേശത്തെ ഒരു ഹോംമേക്കിംഗ് സൈറ്റില്‍ നമ്മുടെ സാരി കര്‍ട്ടനെക്കുറിച്ചുള്ള വര്‍ണന കേട്ടോള്ളൂ. ഒരു സാധാരണ വെള്ള ഷവര്‍ കര്‍ട്ടന്‍ എലഗന്റ് ആയിരിക്കാം, പക്ഷേ ന്യൂട്രല്‍ കളറുകളും പ്ലെയിന്‍ ഡിസൈനുമാണ് ബാത്ത്‌റൂമിനെങ്കില്‍ ഒരു പ്രിന്റഡ് ഷവര്‍ കര്‍ട്ടന്‍ മുറിക്കു ജീവന്‍ പകരും. ഇന്‍ഡ്യന്‍ സ്‌ത്രീകളുടെ പരമ്പരാഗത വസ്‌ത്രമാണ് സാരി. ഈ സാരികള്‍ക്കു മിക്കവാറും തന്നെ വൈവിധ്യമാര്‍ന്ന കളറുകളും ഡിസൈനുകളുമാണ്. നിറങ്ങളുടെയും ഡിസൈനുകളുടെയും മനോഹര സമന്വയമായ സാരി പ്രിന്റ് ഷവര്‍ കര്‍ട്ടന്‍ ബാത്ത്‌റൂമിനെ ആകര്‍ഷകമാക്കും.…. ഇങ്ങനെ പോകുന്നു വര്‍ണന. എന്താ….ഒരു സാരിയെടുത്ത് കര്‍ട്ടനാക്കാന്‍ തോന്നുണ്ടോ?

| Zeba

Bookmark and Share Subscribe Email This
MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.