woW… White Bathrooms!

തിളങ്ങുന്ന വെളുത്ത ടെല്‍സ്, നിലത്തും ഭിത്തിയിലും. വെണ്മയുടെ പര്യായമായ വാഷ് ബേസിനും ക്ലോസറ്റും ബാത്ത്‌ടബും. വെളുത്ത ബാത്ത് ടവലുകള്‍. ഇങ്ങനെ വെട്ടിത്തിളങ്ങുന്ന വെളുത്ത ബാത്ത്‌റൂമുകളാണ് പുത്തന്‍ സ്‌റ്റൈല്‍.
പണ്ട് നിറമുള്ള ടൈലുകളും വാഷ് ബേസിനുമൊക്കെ തെരഞ്ഞെടുത്തത് ചെളി പിടിക്കുന്നത് പെട്ടെന്ന് അറിയില്ല എന്ന കാരണമാണ്. ഇന്ന് വെളുപ്പിലേക്ക് പോകാന്‍ കാരണവും ചെളി തന്നെ. വെള്ളയാണെങ്കില്‍ ചെളി പറ്റുന്നത് വേഗം തിരിച്ചറിയും. സ്വാഭാവികമായി വൃത്തിയാക്കലുകളുടെ എണ്ണം കൂടും. അങ്ങനെ ബാത്ത്‌റൂമുകളുടെ വൃത്തിയും ഭംഗിയുമേറും. കുടുംബാംഗങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും. ബാത്ത്‌റൂമുകള്‍ കൂടുതല്‍ വിശാലമായതു പോലെ തോന്നും. നല്ല വെളിച്ചവുമുണ്ടാകും.
ഇന്ത്യക്കാര്‍ മാത്രമാണത്രെ പച്ചയും നീലയും ബാത്ത്‌റൂമുകളുടെ ആരാധകര്‍. വാഷ് ബേസിനും ക്ലോസറ്റും ബാത്ത്‌ടബുമൊക്കെ വെള്ളയോ ക്രീമോ നിറത്തിലുള്ളതാണ് വിദേശികള്‍ ഉപയോഗിക്കുന്നത്.
| Zeba

