HOME

വീടുകള്‍ക്കായി Open Design

Designed by Architect P S Binoy

Designed by Architect P S Binoy

പണ്ടത്തേതു പോലെ ഒരു വീട്ടില്‍ ഇന്ന് അധികം ആളുകളില്ല.   വലിയ  വീടു പണിതാല്‍ അത്  ഉപയോഗശൂന്യമാണെന്നു മാത്രമല്ല,  പരസ്പര സമ്പര്‍ക്കം കുറയാനും കാരണമാവും. ഇതൊക്കെ മുന്നില്‍ കണ്ടു കൊണ്ട് പുതിയ തലമുറ ഓപ്പണ്‍ഡിസൈനിലേക്ക്  മാറിയെന്ന് ആര്‍ക്കിടെക്ട് ജോസ്‌നാ റാഫേല്‍ പറയുന്നു. പാശ്‌ചാത്യ രാജ്യങ്ങളില്‍ നിന്നുമെത്തിയതാണ് ഈ പുതിയ രീതി.

ചുവരുകളും വാതിലുകളും കുറച്ചു കൊണ്ട് സിങ്കിള്‍ സ്‌പേസ് എന്നതാണ് ഓപ്പണ്‍ഡിസൈനിന്റെ പ്രത്യേകത. ബെഡ്‌റൂം, ബാത്ത്‌റൂം എന്നിവയ്ക്കു മാത്രമേ സ്വകാര്യത നല്‍കുന്നുള്ളു. ബെഡ്‌റൂമിനോടു ചേര്‍ന്ന് നേരിട്ട് ബാത്ത് റൂമുകള്‍ നല്‍കാതെ ഒരു ചെറിയ ഡ്രെസ്സിങ്ങ് റൂം പിന്നീട് ബാത്ത് റൂം. ഡ്രെസ്സിങ്ങ് റൂമില്‍ തന്നെ വസ്ത്രങ്ങള്‍ സൂക്ഷിക്കാനും മറ്റും പ്രത്യേകം സ്ലൈഡിങ്ങ്, അല്ലെങ്കില്‍ വാക്ക് ഇന്‍  ക്ലോസറ്റ്. പഴയ വീടുകളിലെ  സാധാരണ കാഴ്‌ചയാണ് ഇടനാഴികള്‍. പുതിയ ഡിസൈനില്‍  ഓരോ ഇടനാഴിക്കും ഓരോ ഉപയോഗമുണ്ട്. ഏറ്റവും കുറഞ്ഞ ചെലവില്‍ വളരെ കുറച്ചു സ്ഥലത്ത് പണിയാനാവുമെന്നതാണ് ഓപ്പണ്‍ ഡിസൈനിന്റെ സവിശേഷത.

ഇത്തരം  വീടിന്റെ ഇന്റീരിയറും  വളരെ ലളിതമാണ്.  ഫര്‍ണിച്ചറുകള്‍ ഒരുക്കുമ്പോള്‍ മിനിമലിസത്തിനാണ് മുന്‍ഗണന. ഒട്ടും സ്ഥലം അനാവശ്യമായി നഷ്ടപ്പെടുന്നില്ല എന്നതാണ് ഗുണം. മാറാലയും പൊടിയും പിടിച്ച് വൃത്തികേടാകാതിരിക്കാന്‍ ലളിതമായ ഡിസൈനായിരിക്കും ഫര്‍ണിച്ചറിന് അനുയോജ്യം. കാലാകാലത്തോളം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയുമല്ല ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതും. രണ്ടു വര്‍ഷത്തിനുമപ്പുറം ഫര്‍ണിച്ചര്‍ സ്റ്റൈല്‍ മാറ്റുന്ന രീതിയും ഇന്നു സാധാരണമാണ്. ചുരുക്കത്തില്‍   വീട് അലങ്കാരത്തിന് എന്ന തത്വത്തില്‍ നിന്നും ആവശ്യത്തിന് എന്നതിലേക്ക്  മലയാളി മാറി തുടങ്ങി. ആളുകള്‍ കണ്ടു മടുത്ത ഡിസൈനിലേക്കു  പോകാതെ ഇത്തരം പ്രായോഗിക ഡിസൈനുകളിലേക്ക്  പോകണമെന്നാണ് ജോസ്‌നയുടെയും അഭിപ്രായം.

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.