Trendy Interiors: 9 പുതുമകള്‍
ഇന്റീരിയറിലെ പുത്തന്‍ ട്രെന്‍ഡുകളെ കുറിച്ച് ഇന്റീരിയര്‍ ഡിസൈനര്‍ സിന്ധുകുമാര്‍ പറയുന്നു.
1. ഏറ്റവും ലളിതവും സൗകര്യ പ്രദവുമായ രീതികളോടാണ് ഇന്നു താല്പര്യം. വലിപ്പം കൂടിയ മുറികള്‍ക്ക് പകരം ചെറിയ മുറികള്‍ പണിത് അവയ്ക്ക് വലിപ്പം തോന്നിക്കാന്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്നു.
2. സ്റ്റോറേജ് സൗകര്യം ഓരോ മുറിയിലും കൂട്ടികൊണ്ടു വരുന്നതാണ് മറ്റൊരു പ്രധാന മാറ്റം. പുറത്തേക്ക് കാണാത്ത വിധത്തില്‍ വളരെ ഭംഗിയായി വേണം സ്റ്റോറജ് സ്‌പേസെന്ന നിര്‍ബന്ധവുമുണ്ട്.

Bed room designed by Cindu Kumar
3. ലിവിങ്ങിന്റെ അലങ്കാരമായിരുന്ന ടി വി അവിടന്ന് അപ്രത്യക്ഷമായി. വീഡിയോ റൂമിലോ , ഫാമിലി ലിവിങ്ങ് റൂമിലോ ആണ് ടി വി ഇന്നുള്ളത്. ലിവിങ്ങ് റൂം പൂര്‍ണ്ണമായും അതിഥികളെ സത്ക്കരിക്കാനായി മാത്രം.
4. ഫര്‍ണിച്ചറില്‍ കൊത്തു പണികളും മറ്റും ഒഴിവാക്കി വൃത്തിയാക്കാന്‍ എളുപ്പത്തിന് പണിയുന്നതാണ് മറ്റൊരു പുതുമ.
5. ബെഡ്‌റൂമുകളില്‍ ചെറിയൊരു സ്റ്റഡി ടേബിളും, ഡ്രസ്സിങ്ങ് ടേബിളുമൊക്കെ പലരുമിന്ന് ആവശ്യപ്പെടാറുണ്ട്. സ്റ്റോറേജിനു മുന്‍ഗണന നല്‍കുന്ന പ്രധാന ഇടങ്ങളിലൊന്നാണ് ബെഡ്‌റൂം.
6. കിടപ്പുമുറികളില്‍ കടുത്ത ചായങ്ങള്‍ അടിക്കാന്‍ കാണിച്ചിരുന്ന അമിത താല്പര്യം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. പകരം ഏതെങ്കിലും ഒരു ചുമരിനു മാത്രം കടും നിറം ഉപയോഗിക്കുന്നു. മാറ്റ് ഫിനിഷാണിപ്പോള്‍ കൂടുതലാളുകളും തിരഞ്ഞെടുക്കുന്നത്. പോളിഷ്ഡ് ഔട്ടായി കഴിഞ്ഞു.
7. വലിയ ബാത്ത്‌റൂമുകളാണ് ആളുകള്‍ക്കിപ്പോള്‍ താല്പര്യം. ടബ്ബ് കൊടുക്കുന്ന രീതി പാടെ ഒഴിവാക്കി കൊണ്ട് ഷവറുകള്‍ നല്‍കുന്നു. ടാങ്ക് പുറത്തു കാണാത്ത രീതിയിലാണെങ്കില്‍ അഭംഗി ഒഴിവാക്കാമെന്നതിനു പുറമേ വൃത്തിയാക്കാനും എളുപ്പമാണ്.
8. സ്റ്റെയര്‍കേസുകളിലും പുത്തന്‍ പരീക്ഷണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. ഗ്‌ളാസ്സും സ്റ്റീലും, ഗ്ലാസ്സും തടിയുമൊക്കെ ഉപയോഗിച്ചുള്ള സ്റ്റെയര്‍കേസുകളിന്നുണ്ട്. സ്റ്റെപ്‌സില്‍ ഫ്രോസ്റ്റഡ് ഗ്ലാസ്സും, ക്ലിയര്‍ ഗ്ലാസ്സും പാകി കഴിഞ്ഞാല്‍ അവിടെ അങ്ങനെയൊരു സ്റ്റെയര്‍ ഉള്ളതായി പോലും തോന്നില്ല.
9. നല്ലപോലെ കാറ്റും വെളിച്ചവും കടക്കുന്ന അടുക്കളകളാണിന്ന് എല്ലാവര്‍ക്കും ആവശ്യം. സ്റ്റോറേജ് സൗകര്യത്തിനായി ലാഡര്‍ യൂണിറ്റുകള്‍ ഉപയോഗിക്കുന്ന രീതി വന്നു കഴിഞ്ഞു. റെഡിമെയ്ഡായി വാങ്ങുന്ന ഇവ ഡബിള്‍ സ്‌പേസ് നല്‍കുന്നുണ്ട്. അകത്തും ഡോറിലും ഒരേ പോലെ സ്റ്റോര്‍ ചെയ്യാം.
| Savitha Sijo




