HOME

Ethnic Athangudi Tiles

Designed by Architect T M Cyriac

Chettinad Tiles

വീടിനായി അധികമാര്‍ക്കും ഇല്ലാത്ത ഒരു ഫ്ലോറിംഗ് തെരഞ്ഞെടുത്താലോ? വളരെ വ്യത്യസ്‌തം, ചെലവു കുറഞ്ഞതും.  അതാണ് ആത്തംകുടി ടൈല്‍സ്‌. ചെട്ടിനാട് ടൈല്‍‌സ് എന്നും ഇവയേക്കുറിച്ച് പറയാറുണ്ട്. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് ആത്തംകുടി.

പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ആത്തംകുടിയുടെ ടൈല്‍ നിര്‍മാണവിദ്യയ്ക്ക്. ചെട്ടിനാട്ടിലെ നാട്ടുകോട്ട ചെട്ടിയാന്‍‌മാരുടെ  പഴയ ബംഗ്ലാവുകളില്‍ ആത്തംകുടിക്കാരുടെ ടൈല്‍ നിര്‍മാണപാടവം തെളിഞ്ഞു കാണാം.

നമ്മുടെ ഓക്‍സൈഡ് തറകളുടെ ഒരു മികവേറിയ വകഭേദമാണിത്. പ്രത്യേക അച്ചില്‍ ഓരോ ടൈലായി കൈകൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഗ്ലാസ് ആണ് അച്ചിന്റെ അടിവശം. ടൈലിനു തെരഞ്ഞെടുത്ത ചായക്കൂട്ട് ആദ്യമൊഴിച്ച്,  പിന്നാലെ സിമന്റ് കൂട്ട് ഒഴിക്കും. ചായം ഒഴിക്കുന്നത് ഗ്ലാസിലേക്കായതിനാല്‍ ടൈല്‍‌സിന്റെ അടിഭാഗം പോളിഷ് ചെയ്‌ത പോലെ തിളങ്ങും. ചുവപ്പ്, കറുപ്പ്  തുടങ്ങിയ ഒറ്റ നിറങ്ങളില്‍ മാത്രമല്ല, ഡിസൈനുകള്‍ വരച്ചു ചേര്‍ത്ത ടൈലുകളും ലഭിക്കും. ചതുരശ്ര അടിക്ക് 17 രൂപ മുതലാണ് ചെലവു വരുന്നത്. ഡിസൈന്‍ സങ്കീര്‍ണമാകുന്തോറും ചെലവേറും.

ഈ തറയ്‌ക്ക് മെഷിന്‍ പോളിഷിംഗ് ആവശ്യമില്ല. മഷിയോ ചായയോ മറ്റോ വീണാല്‍ കറപിടിക്കുകയുമില്ല.  മാത്രമല്ല, നമ്മുടെ പഴയ റെഡ് ഓക്സൈഡ് തറകളെപ്പോലെ ഉപയോഗിക്കും തോറും തറയുടെ നിറവും ഭംഗിയും കൂടി വരും.

മുറിക്ക് തണുപ്പ് പകരും എന്നതാണ് ഈ ടൈല്‍‌സിന്റെ  ഏറ്റവും വലിയ പ്രത്യേകത. അനുദിനം ചൂടുകൂടുന്ന നമ്മുടെ കാലാവസ്‌ഥയില്‍ ഇതിലും നല്ല ചോയ്സ് മറ്റെന്തുണ്ട്?

വിവരങ്ങള്‍ക്ക് കടപ്പാട്: ആര്‍. നാഗരാജന്‍, ആത്തംകുടി. ചെട്ടിനാട് ടൈലുകള്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും ഇട്ടുകൊടുത്തിട്ടുള്ള ഉമ ഫ്ലോര്‍ ടൈല്‍‌സ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് ആര്‍. നാഗരാജന്‍. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍: 04565-281756 (ഓഫീസ്), 04565-281608 (വീട്)

|  Zeba

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.