HOME

Tips For Green Home

ഗ്രീന്‍ ആര്‍ക്കിടെക്ച്ചര്‍, ഗ്രീന്‍ വീടുകള്‍ തുടങ്ങിയ പദങ്ങള്‍ നമ്മള്‍ക്ക് പരിചയമായി തുടങ്ങി. എന്നാല്‍ എന്താണ് ഒരു ഗ്രീന്‍ വീട് സ്വന്തമാക്കാന്‍ ചെയ്യേണ്ടത് എന്നു ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമില്ല. നിങ്ങളുടെ വീട് നിത്യഹരിത വൃന്ദാവനം പോലെയിരിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ ആര്‍ക്കിടെക്ട് ബിജുലാല്‍ ബാബു നല്‍കുന്നു.

* അകത്തളങ്ങളില്‍ നല്ല പോലെ വായു സഞ്ചാരം കൊണ്ടു വരിക. അകത്തെ വായു പുറന്തള്ളപ്പെടുന്നതിനു നല്ല വായു അകത്തു പ്രവേശിക്കുന്നതിനും ഓരോ റൂമിനും ഓരോ കോര്‍ട്ടിയാര്‍ഡ് എന്ന രീതി പ്രബലമായി തുടങ്ങി. ബെഡ് റൂമുകളോട് ചേര്‍ന്ന് ബാത്ത്‌റൂം പോലെ ഇപ്പോള്‍ കോര്‍ട്ടിയാര്‍ഡും  നല്‍കുന്നു.

* ഇന്ന് എല്ലാ വീടുകളിലും ബഡ്‌റൂമുകള്‍ ഏ സി ആക്കുന്ന രീതിയുണ്ട്. ജിയോ തെര്‍മല്‍ കൂളിംഗ് വഴി ഏ സി പൂര്‍ണ്ണമായി വേണ്ടന്നു വയ്ക്കാം.
ഭൂമിയുടെ നിശ്ചിത അടി കഴിഞ്ഞാല്‍ ചൂട് കുറഞ്ഞ വായുവാണ്. ഇവ മുറികളിലേക്ക്  പ്രവഹിപ്പിച്ചാല്‍ സ്വാഭാവികമായും മുറിക്ക് തണുപ്പുണ്ടാകും.

* ഇന്ന് വീടുകളിലെ ശ്രദ്ധാകേന്ദ്രമാണ് ബാത്ത്‌റൂം. ഇവിടേക്ക്   വേണ്ടത്ര  സ്‌കൈലൈറ്റ് കൊണ്ടുവരിക. ഇതിനായി ഷവര്‍ ഏരിയയ്ക്കു മുകളിലായി പര്‍ഗോള നല്‍കുക. ഇത് ബാത്ത് റൂമിനകം ഡ്രൈ ആക്കി നിറുത്തുമെന്നു മാത്രമല്ല ഫംഗസും മറ്റും വരാതിരിക്കാനും സഹായിക്കും. ഇന്നു വിപണിയിലുള്ള കളര്‍ ഫുള്‍ ടൈലുകള്‍ ഉപയോഗിക്കുന്നത് ബാത്ത് റൂമിനകത്ത് നല്ല വെളിച്ചം കൊണ്ടു വരുന്നതിനു സഹായിക്കും. ബാത്ത് റൂം ഫിറ്റിങ്ങ്‌സ് ആധുനീക രീതിയിലുള്ളതു തന്നെ ഉപയോഗിക്കുന്നതാവും നല്ലത്. എയര്‍ടാപ്പുകള്‍ പോലുള്ളവ വളരെയധികം വെളളം ലാഭിക്കാന്‍ സഹായിക്കുന്നുണ്ട്. ആധുനിക സജ്ജീകരണങ്ങള്‍ ഒരുപരിധി വരെ ഗ്രീന്‍ ആര്‍ക്കിടെക്ച്ചറിന് അനുയോജ്യമായതാണ്.

* വീടിനു ചുറ്റും മരങ്ങളും ചെടികളും വച്ച് പിടിപ്പിക്കുക, ധാരാളം വലിയ ജനാലകള്‍ വീടിനു പണിയുക, മഴക്കുഴി തീര്‍ത്തും സൌരോര്‍ജ്ജ പാനല്‍ സ്‌ഥാപിച്ചും പ്രകൃതിയില്‍ നിന്നു ലഭ്യമായ സൗരോര്‍ജ്ജവും വെളളവുമെല്ലാം ശരിയായ വിധം വിനിയോഗിക്കുക.  ഇങ്ങനെ  ഭവനം പ്രകൃതിയുടെ തുടര്‍ച്ചയാക്കാം.

| Savitha Sijo

Bookmark and Share Subscribe Email This

1 Comment

  1. very informative!

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.